

CHUTTUVATTOM
പ്രകൃതി വാതക പദ്ധതി പെരുമ്പാവൂരിൽ നടപ്പിലാക്കുന്നത് സംബന്ധിച്ചു ചർച്ച നടത്തിയതായി എം.എൽ.എ

പെരുമ്പാവൂർ : പരിസ്ഥിതി സൗഹാർദ്ദമായ പ്രകൃതി വാതക പദ്ധതി പെരുമ്പാവൂർ മണ്ഡലത്തിൽ നടപ്പിലാക്കുന്നതിന് ആദ്യ വട്ട ചർച്ച നടത്തിയതായി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെയും അദാനി ഗ്രൂപ്പിന്റെയും സംയുക്ത സംരംഭത്തിന്റെ കേരള വിഭാഗം തലവൻ അജയ് പിള്ളയുമായാണ് എം.എൽ.എ സംസാരിച്ചത്. തുടർന്ന് ഇന്ത്യൻ ഓയിൽ അദാനി ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ രാജീവ് ശിഖക്ക് പദ്ധതി സംബന്ധിച്ചു വിശദമായ റിപ്പോർട്ട് എം.എൽ.എ സമർപ്പിച്ചിട്ടുണ്ട്. മണ്ഡലത്തിലെ വ്യാവസായിക, ഗതാഗത രംഗത്തും ഗാർഹിക ഉപയോഗത്തിനും പദ്ധതി പ്രയോജനകരമാണ്. ആലുവയിൽ നിന്നാണ് പെരുമ്പാവൂർ മണ്ഡലത്തിലേക്ക് ആവശ്യമായ പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്നത്.

വീടുകളിലേക്ക് സ്ഥാപിക്കുന്ന പൈപ്പുലൈനുകളിൽ നിന്നും ഉപയോഗിക്കുന്ന വാതകത്തിന് മാത്രം പണം നൽകിയാൽ മതിയാകും. സമ്മർദ്ദം കുറഞ്ഞ ഇത്തരം പൈപ്പുകൾ സ്ഥാപിക്കുന്നത് മൂലം അപകട സാധ്യതയും കുറവാണ്. അമിത സമ്മർദ്ദമുള്ള സിലിണ്ടറുകൾ മൂലമുണ്ടാകുന്ന അപകടങ്ങൾക്ക് ഇത് വഴി പരിഹാരം ഉണ്ടാകും. ഈ വർഷം തന്നെ പദ്ധതിക്ക് അനുകൂലമായ നടപടികൾ ഉണ്ടാകും എന്നാണ് പ്രതീക്ഷയെന്ന് എൽദോസ് കുന്നപ്പിള്ളി പറഞ്ഞു.
വ്യാവസായിക, ഗതാഗത രംഗത്ത് പദ്ധതി ഏറെ പ്രയോജനം ചെയ്യും. പദ്ധതി യാഥാർഥ്യമായാൽ വ്യാവസായിക രംഗത്തെ നടത്തിപ്പ് ചെലവ് ഗണ്യമായി കുറയും. പരിസ്ഥിതി സൗഹൃദവും ചെലവ് കുറഞ്ഞതുമായ പ്രകൃതിവാതക ഇന്ധനവും, ഗതാഗത മേഖലയ്ക്ക് സി.എന്‍.ജി ( ദ്രവീകൃത പ്രകൃതി വാതകം ) രൂപത്തിലും ഈ പൈപ്പ് ലൈനിലൂടെ ഇന്ധനം ലഭ്യമാക്കും. പെട്രോൾ, ഡീസൽ എന്നിവയ്ക്ക് പകരമായി ഉപയോഗിക്കാവുന്ന ഒരു ഇന്ധനം ആണ് ദ്രവീകൃത പ്രകൃതി വാതകം. സി.എൻ.ജി പുറത്തുവിടുന്ന വിഷവാതകങ്ങളുടെ അളവ് മറ്റു ഇന്ധനങ്ങളെ അപേക്ഷിച്ച് കുറവാണ്. ഇതിന് വായുവിനേക്കാൾ ഭാരം കുറവായതുകൊണ്ടുതന്നെ ഇന്ധന ചോർച്ച ഉണ്ടാകുന്നപക്ഷം വായുവിൽ പെട്ടെന്ന് തന്നെ ലയിച്ചു ചേരുന്നു. അതിനാൽ ഇത് മറ്റ് ഇന്ധനങ്ങളേക്കാൾ സുരക്ഷിതവും ആണ്. ബസ്സുകൾ, ഓട്ടോറിക്ഷകൾ, സ്വകാര്യ വാഹനങ്ങൾ, ഉൾപ്പെടെയുള്ള ഗതാഗത സൗകര്യത്തിനും പദ്ധതി ഗുണകരമാണ്. പ്രകൃതിവാതകം പോലെ ശുദ്ധമായ ഊര്‍ജ്ജ ഉപയോഗം അന്തരീക്ഷ മലിനീകരണം കുറയ്ക്കുകയും അതുവഴി വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യും.
CHUTTUVATTOM
കോതമംഗലം ഈസ്റ്റ് ലയൺസ് ക്ലബ് ജീവിതശൈലീ രോഗനിർണ്ണയവും, സൗജന്യ രക്ത പരിശോധനയും നടത്തി.

കോതമംഗലം: ലയൺസ് ക്ലബ് കോതമംഗലം ഈസ്റ്റ്, മുത്തൂറ്റ് സ്വാശ്രയയും ചേർന്ന് പിണ്ടിമന പഞ്ചായത്തിൻ്റെ യും, മാലിപ്പാറ സഹകരണ ബാങ്കിൻ്റെയും സഹകരണത്തോടെ പിണ്ടി മനയിലും, മാലിപ്പാറയിലും ജീവിത ശൈലി – വൃക്ക -ഹൃദ് രോഗ-നിർണ്ണയവും സൗജന്യ രക്ത പരിശോധനയും നടത്തി.ഗ്ലൂക്കോസ്, കൊളസ്ട്രോൾ, രക്തസമ്മർദ്ദം, യൂറിൻ ആൽബുമിൻ, യൂറിൻ ഷുഗർ എന്നിവ സൗജന്യമായി ടെസ്റ്റു ചെയ്തു.

പിണ്ടിമനയിൽ നടന്ന ക്യാമ്പ് പഞ്ചായത്ത് പ്രസി.ജെസി സാജുവും, മാലിപ്പാറ സഹകരണ ബാങ്ക് ഓഡിറ്റോ റിയത്തിൽ നടന്ന ക്യാമ്പ് ലയൺ പ്രിൻസിപ്പൽ അഡ്വൈസർ കെ.വി മത്തായിയും നിർവ്വഹിച്ചു. ചടങ്ങിൽ സോൺ ചെയർപേഴ്സൺ സിജോ ജേക്കബ്, സഹകരണ ബാങ്ക് പ്രസി.സണ്ണി ജോസഫ്, ക്ലബ് സെക്രട്ടറി ജോർജ് എടപ്പാറ, ട്രഷറർ കെ.ഒ ഷാജി, ലാലു ജോസ് കാച്ചപ്പിള്ളി, ബിനോയി തോമസ്, ജോസ് കൈതക്കൽ, ബാങ്ക് സെക്രട്ടറി ഗ്രേസി എന്നിവർ പ്രസംഗിച്ചു. ക്യാ മ്പിൽ 280 പേർ പങ്കെടുത്തു.
CHUTTUVATTOM
വിദ്യാർത്ഥികളുടെ മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിന് പദ്ധതി തയ്യാറാക്കും: എൽദോസ് കുന്നപ്പിള്ളി എംഎൽഎ

പെരുമ്പാവൂർ : വിദ്യാർത്ഥികളുടെ അമിതമായ മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിന് പദ്ധതി തയ്യാറാക്കി മണ്ഡലത്തിലെ സ്കൂളുകളിൽ നടപ്പിലാക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ. ഇതിനായി കൗൺസിലിംഗ് ഉൾപ്പെടെയുള്ള പദ്ധതികൾ നടപ്പിലാക്കുന്നതിനാണ് ആലോചിക്കുന്നത്. എസ്എസ്എൽസി, പ്ലസ് ടു, സിബിഎസ്ഇ, ഐസിഎസ്ഇ പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് എംഎൽഎ അവാർഡ് നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.

യൂണിവേഴ്സിറ്റി പരീക്ഷകളിലെ റാങ്ക് ജേതാക്കളെയും 100% വിജയം നേടിയ സ്കൂളുകളെയും ചടങ്ങിൽ ആദരിച്ചു. കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ രണ്ട് ഘട്ടമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. 600 വിദ്യാർഥികൾ അവാർഡ് ഏറ്റുവാങ്ങി. നഗരസഭ ചെയർമാൻ ടി എം സക്കീർ ഹുസൈൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബേസിൽ പോൾ എന്നിവർ ചടങ്ങുകളിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം മനോജ് മൂത്തേടൻ, രായമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ.പി അജയകുമാർ, നഗരസഭ വൈസ് ചെയർപേഴ്സൺ ഷീബ ബേബി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മോളി തോമസ്, നഗരസഭാ കൗൺസിലർമാരായ ബിജു ജോൺ ജേക്കബ്, ആനി മാർട്ടിൻ, അസിസ്റ്റന്റ് വിദ്യാഭ്യാസ ഓഫീസർ വി രമ, പദ്ധതി കോഡിനേറ്റർ ഡാമി പോൾ എന്നിവർ സംസാരിച്ചു.
CHUTTUVATTOM
നഗര മധ്യത്തിൽ കുട്ടികളുടെ പാർക്ക് ; നിർമ്മാണം ആരംഭിക്കുന്നു.

പെരുമ്പാവൂർ : പെരുമ്പാവൂർ നഗര മധ്യത്തിൽ കുട്ടികളുടെ പാർക്ക് വേണമെന്ന ആവശ്യത്തിന് ഒടുവിൽ പരിഹാരമാകുന്നു. എം.എൽ.എ ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ അനുവദിച്ച കുട്ടികളുടെ പാർക്കിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ശിലാസ്ഥാപന കർമ്മവും എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നിർവഹിച്ചു. പെരുമ്പാവൂർ പാട്ടാലിൽ പെരിയാർ വാലി ജലസേചന പദ്ധതിയുടെ 27 സെന്റോളം വരുന്ന സ്ഥലത്താണ് പാർക്ക് നിർമ്മിക്കുന്നത്. വർഷങ്ങൾക്ക് മുൻപ് വൈകുന്നേരങ്ങളിൽ കൂടിച്ചേരലുകൾക്കും ഒഴിവ് സമായങ്ങൾക്കുമുള്ള ഇടമായിരുന്ന ഇത്. എന്നാൽ വർഷങ്ങളായി ഈ സ്ഥലം കാട് പിടിച്ചു നശിച്ചു കിടക്കുകയാണ്.

പൊതു ജനങ്ങളുമായി സംവദിക്കുമ്പോൾ കൂടുതൽ ആളുകൾ ആവശ്യപ്പെട്ട കാര്യമാണ് പാർക്കിന്റെ നിർമ്മാണം എന്നതെന്ന് എൽദോസ് കുന്നപ്പിള്ളി പറഞ്ഞു. കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ പ്രയോജനപ്പെടുത്താവുന്ന രീതിയിലാണ് പാർക്കിന്റെ നിർമ്മാണം. ജില്ലാ നിർമ്മിതി കേന്ദ്രത്തിനാണ് പാർക്ക് നിർമ്മാണത്തിന്റെ ചുമതല. നിർമ്മാണം പൂർത്തികരിച്ച ശേഷം പരിപാലനവും ഉടമസ്ഥാവകാശവും പെരിയാർ വാലിക്ക് തിരികെ നൽകും. കുട്ടികൾക്കുള്ള വിനോദോപകരങ്ങൾ, ശുചിമുറികൾ, കോഫി ഷോപ്പ്, മനോഹരമായ കവാടം, പാർക്കിന് ചുറ്റും നടപ്പാത, പൂന്തോട്ട നിർമ്മാണം, വിളക്കുകൾ എന്നിവയാണ് പാർക്കിൽ സജ്ജീകരിക്കുന്നത്. നിലവിലുള്ള ചുറ്റുമതിൽ ബാലപ്പെടുത്തിയാകും നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തികരിക്കുന്നത്.
നഗരസഭ അധ്യക്ഷൻ ടി.എം സക്കീർ ഹുസൈൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ ഷീബ ബേബി, വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ അഭിലാഷ് പുതിയേടത്ത് കൗൺസിലർമാരായ ബിജു ജോൺ ജേക്കബ്, അരുൺ കെ.സി, അനിത ദേവി പ്രകാശ്, പെരിയാർ വാലി ജലസേചന പദ്ധതി എക്സിക്യൂട്ടീവ് എൻജിനിയർ ബൈജു സി.വി, മുൻ കൗൺസിലർ മോഹൻ ബേബി, അഡ്വ. ടി.ജി സുനിൽ, പി.കെ മുഹമ്മദ് കുഞ്ഞു, മാത്യൂസ് കാക്കൂരാൻ, എം.വി സജി, വി.പി സന്തോഷ്, ജോസഫ് കെ.പി, എന്നിവർ സംസാരിച്ചു.
-
NEWS4 days ago
വനം വകുപ്പ് ഉദ്യോഗസ്ഥ പീഡനം താങ്ങാനാകാതെ പാമ്പ് പിടുത്ത വിദഗ്ധൻ മാർട്ടിൻ മെയ്ക്കമാലി അരങ്ങൊഴിയുന്നു.
-
EDITORS CHOICE1 week ago
നാടിനെ കണ്ണീരിലാഴ്ത്തിയ തട്ടേക്കാട് ബോട്ട് അപകടം നടന്നിട്ട് ഇന്ന് 14 വർഷം; എളവൂര്‍ ഗ്രാമത്തിന്റെ ദുഃഖം ഉള്ളിലൊതുക്കി പെരിയാറും.
-
CRIME1 week ago
ആനക്കൊമ്പ് മണ്ണിൽ കുഴിച്ചിട്ട് സൂക്ഷിച്ചു വിൽപ്പന നടത്താൻ ശ്രമിച്ച രണ്ട് പേർ പിടിയിൽ.
-
NEWS1 week ago
ആനവണ്ടിയുടെ കാടത്തം പതിവാകുന്നു; ആനപ്പേടിയിൽ കാട്ടിലൂടെ നടന്ന് പോകേണ്ട അവസ്ഥയിൽ നാട്ടുകാരും.
-
NEWS1 week ago
അപകട മേഖലയിൽ കുപ്പി കഴുത്ത് പോലെയുള്ള റോഡ് വികസനത്തിൽ ആശങ്കയോടെ നാട്ടുകാർ.
-
NEWS7 days ago
കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു.
-
ACCIDENT6 days ago
പാറമടയിലേക്ക് ടിപ്പര്‍ മറിഞ്ഞ് ആയപ്പാറ സ്വദേശിയായ ഡ്രൈവര്‍ മരിച്ചു.
-
NEWS1 day ago
വടാട്ടുപാറയിലെ പൊയക ഗ്രൗണ്ടിന്റെ പേരിൽ പഞ്ചായത്തും വനംവകുപ്പുമായി ഏറ്റുമുട്ടല്‍.