മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി ; ബ്ലോക്ക് തല ഉദ്ഘാടനം ആന്റണി ജോൺ MLA നിർവ്വഹിച്ചു.


കോതമംഗലം: “ആരോഗ്യ സുരക്ഷക്ക് മാലിന്യ മുക്ത പരിസരം” എന്ന ആശയം മുന്നോട്ട് വച്ച് മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് ബ്ലോക്ക് പഞ്ചായത്തിൽ തുടക്കമായി. ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടും ഘടക സ്ഥാപനങ്ങളും ശുചീകരിച്ചു കൊണ്ട് ശുചിത്വ ക്യാമ്പയിന്റെ ബ്ലോക്ക് തല ഉദ്ഘാടനം ആന്റണി ജോൺ MLA നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റഷീദ സലീം അധ്യക്ഷയായി. തുടർന്ന് ബ്ലോക്ക് അടിസ്ഥാനത്തിൽ ആരോഗ്യ ജാഗ്രത പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ആലോചനായോഗം നടത്തി.

പ്രതിരോധ പ്രവർത്തനങ്ങളെ സംബന്ധിച്ച് H S ഷാജി ക്ലാസ്സെടുത്തു. ചടങ്ങിൽ കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാ ലാലൂ,ബ്ലോക്ക് വൈസ് പ്രസിഡന്റ് ശാന്തമ്മ പയസ്സ്,ഒ ഇ അബ്ബാസ്സ്‌,ബിന്ദു ജയകുമാർ,എ വി രാജേഷ്,സെലിൻ ജോൺ,എം എൻ ശശി,ഷീല ക്യഷ്ണൻകുട്ടി,ജെസ്സിമോൾ ജോസ്,റെയ്‌ചൽ ബേബി,സെബാസ്റ്റ്യൻ പ റമ്പിൽ,ബിഡിഒ ലിജുമോൻ,ജനപ്രതിനിധികൾ,ആരോഗ്യ വകുപ്പ് ജീവനക്കാർ,ഘടക സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.ബ്ലോക്ക് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു ജയകുമാർ സ്വാഗതവും,വൈസ് പ്രസിഡന്റ് ശാന്തമ്മ പയസ് നന്ദിയും പറഞ്ഞു.

Leave a Reply