Connect with us

CHUTTUVATTOM

ഇറച്ചിക്കോഴി വിപണി ഉണർന്നു.

Published

on

കോതമംഗലം: പക്ഷിപ്പനിയും, കോറൊണ ഭിതിയും മൂലം തകർന്നടിഞ്ഞ ഇറച്ചിക്കോഴി വിപണി ഉണർന്നു തുടങ്ങി. കഴിഞ്ഞ ദിവസം മുതൽ ഇറച്ചിക്കോഴികൾക്ക് ആവശ്യക്കാരുടെ എണ്ണം വർദ്ധിച്ചിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ ഞായറാഴ്ചത്തെ ജനത കർഫ്യൂവിന് മുന്നോടിയായി പട്ടണങ്ങളിലേയും നാട്ടിൻ പുറങളിലേയും ഇറച്ചിക്കോഴി വിൽപ്പന കേന്ദ്രങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. വെള്ളിയാഴ്ച വരെ 40 രൂപ ആയിരുന്ന കോഴിയിറച്ചി വില ശനിയാഴ്ച 70 രൂപയിൽ എത്തി. ഇന്നലെ കിലോക്ക് 90 രൂപക്കാണ് കോതമംഗലത്ത് ഇറച്ചിക്കോഴി വിറ്റത്. കഴിഞ്ഞ ആഴ്ചകളിൽ 100 രൂപക്ക് 3 കോഴി വിറ്റിടത്താണ് ഒരാഴ്ചക്കിടയിൽ വില വർദ്ധനവുണ്ടായത്. ഇതു കോഴിക്കർഷകർക്കു ആശ്വാസമാണെന്ന്, കോഴിക്കർഷകനും,കോതമംഗലം മേഖല കോഴി ഫാം അസോസിയേഷൻ പ്രസിഡന്റും, പൊതു പ്രവർത്തകനുമായ ഷാജി പീച്ചക്കര പറഞ്ഞു.

Continue Reading

CHUTTUVATTOM

മണ്ണ് കടത്ത് കേസിൽ പഞ്ചായത്ത് പ്രസിഡന്റും, വാർഡ് മെമ്പറും രാജിവയ്ക്കുക; സി പി ഐ എം പ്രതിഷേധം.

Published

on

പല്ലാരിമംഗലം : പല്ലാരിമംഗലം പഞ്ചായത്തിലെ രണ്ടാം വാർഡിൽ ഈട്ടിപ്പാറ – മോഡേൺ പടി റോഡ് കുഴിച്ച് അനധികൃതമായി മണ്ണ് കടത്തിക്കൊണ്ടു
പോയെന്ന് കാണിച്ച് പല്ലാരിമംഗലം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പോത്താനിക്കാട് പോലീസിൽ കൊടുത്ത പരാതിയിൽമേൽ പ്രതികളായി പേര് ചേർക്കപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ് പി കെ മൊയ്തുവും, വാർഡ് മെമ്പർ ഷാജിമോൾ റഫീഖും രാജിവയ്ക്കണമെ ന്നാവശ്യപ്പെട്ട് സി പി ഐ എം പല്ലാരിമംഗലം ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിലും, പാർട്ടിയുടെ പതിനാല് ബ്രാഞ്ച് കേന്ദ്രങ്ങളിലും സമരം സംഘടിപ്പിച്ചു. പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടന്ന സമരം
സി പി ഐ എം ജില്ലാ കമ്മിറ്റി അംഗ് പി എൻ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

ലോക്കൽ കമ്മിറ്റി സെക്രട്ടറി എം എം ബക്കർ അദ്ധ്യക്ഷത വഹിച്ചു. വിവിധ കേന്ദ്രങ്ങളിൽ നടന്ന സമരങ്ങൾ ഏരിയാ കമ്മിറ്റി അംഗം കെ ബി മുഹമ്മദ്, ബ്ലോക് പഞ്ചായത്ത് അംഗം ഒ ഇ അബ്ബാസ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ എ എ രമണൻ, എ പി മുഹമ്മദ്, മുബീന ആലിക്കുട്ടി, ലോക്കൽ കമ്മിറ്റി അംഗങ്ങൾ എന്നിവർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിന്റെ അനുമതിയില്ലാതെ ടാർ റോഡ് കുഴിച്ച് ഇരുന്നൂറ് ലോഡ്മണ്ണ് കടത്തിക്കൊണ്ടുപോയി വിൽപന നടത്തി എന്നതാണ് പോലീസ് കേസ്. മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറി കൂടിയായ കെ എം മൈതീൻ
കുറിഞ്ഞിലിക്കാട്ട്, സി പി ഐ എം ലോക്കൽ കമ്മിറ്റി എന്നിവരാണ് വിഷയം ചൂണ്ടിക്കാട്ടി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകിയിട്ടുള്ളത്. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി, വിജിലൻസ് ആന്റി കറപ്ഷൻ ബ്യൂറോ, കളക്ടർ എന്നിവർക്കും സി പി എം പരാതി നൽകിയിട്ടുണ്ട്.

Continue Reading

CHUTTUVATTOM

സ്വന്തം ഗ്രാമം ശുചീകരിച്ച് സി.പി.ഐ.(എം) മണിക്കിണർ ബ്രാഞ്ചിലെ ഒരു കൂട്ടം യുവാക്കൾ നാടിന് മാതൃകയാകുന്നു.

Published

on

നെല്ലിമറ്റം: കൊറോണ വ്യാപനം തടയാൻ കേന്ദ്ര സംസ്ഥാന സർക്കാരുകളും ആരോഗ്യ പ്രവർത്തകരും മറ്റും വിശ്രമമില്ലാതെ പൊതു സമൂഹത്തിന്റെ ആരോഗ്യസംരക്ഷണത്തിനും രോഗവ്യാപനം തടയുന്നതിനുമായി രാപകലില്ലാതെ കഷ്ടപ്പെടുകയാണ്.ഇതിനിടയിൽ നാട്ടുകാർക്ക് വലിയ ആശ്വാസവും മറ്റ് ഉള്ളവർക്ക് പ്രചോദനവും നൽകുന്ന രീതിയിൽ പല്ലാരിമംഗലം പഞ്ചായത്തിലെ മണിക്കിണർ വാളാച്ചിറ ഗ്രാമത്തിലെ ഒരു പറ്റം സി.പി.എം പ്രവർത്തകരായ ചെറുപ്പക്കാർ തങ്ങളുടെ ഗ്രാമവഴികൾ ശുചീകരിച്ചത്.

വലിയ കല്ലുകളും മാലിന്യ കൂമ്പാരങ്ങളും നീക്കം ചെയ്ത് ഗ്രാമം ശുചീകരിച്ചു. ശുചീകരണ പ്രവർത്തനങ്ങൾക്ക് സി.പി.എം.മണിക്കിണർ ബ്രാഞ്ച് സെക്രട്ടറി ജോസ് വർഗ്ഗീസ്, സി.പി.എം,ഡി.വൈ.എഫ് ഐ പ്രവർത്തകരായ റിയാസ് തുരുത്തേൽ, സജീവ് മുളമ്പേൽ, മാഹിൻ കെ.എം, ഷംസു കടുപ്പം കുടി, ജയിംസ് കെ.എം, എബിജയിംസ്, റ്റിബിൻ എൽദോസ് ,ഷഫീക്ക് നാസർ, അഷറഫ് എ.ഇ.തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Continue Reading

CHUTTUVATTOM

സി പി ഐ എം മഴക്കാലപൂർവ്വ ശുചീകരണം നടത്തി.

Published

on

പല്ലാരിമംഗലം : പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സി പി ഐ എം സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം എല്ലാ പാർട്ടി ബ്രാഞ്ച് കേന്ദ്രങ്ങളിലും നടത്തുന്ന മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനം അടിവാട് ഈസ്റ്റ് ബ്രാഞ്ചിൽ റിട്ടയേർഡ് പോലീസ് സബ് ഇൻസ്പെക്ടർ കെ എ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.

ബ്ലോക് പഞ്ചായത്തംഗം ഒ ഇ അബ്ബാസ്, ബ്രാഞ്ച് സെക്രട്ടറി പി എം സിയാദ്, മുൻ ബ്രാഞ്ച് സെക്രട്ടറി പി എം കബീർ, ഡി വൈ എഫ് ഐ യൂണിറ്റ് സെക്രട്ടറി എൽദോസ് ലോമി, പ്രസിഡന്റ് കെ എ റെയ്ഷാൻ, എം എം ഷംസുദ്ധീൻ എന്നിവർ നേതൃത്വം നൽകി. ശുചീകരണ ശേഷം അടിവാട് തെക്കേ കവല അണു വിമുക്തമാക്കുന്ന പ്രവർത്തനവും നടത്തി.

Continue Reading

Recent Updates

ACCIDENT4 hours ago

കൊറോണ സമയത്ത് വെറുതെ കറങ്ങാൻ ഇന്നോവ, അപകടത്തിൽ പൊലിഞ്ഞത് ഒരു കുടുബത്തിന്റെ അത്താണി; വനത്തിൽ ഒളിച്ചിരുന്ന പ്രതി പോലീസ് പിടിയിൽ

കോട്ടപ്പടി : റോങ് സൈഡിലൂടെ വന്ന ഇന്നോവ കാർ ഇടിച്ചു ഓട്ടോറിക്ഷ ഡ്രൈവർ കഴിഞ്ഞ വെള്ളിയഴ്ച്ച മരണപ്പെട്ടിരുന്നു. ഇതിനെ തുടർന്നുണ്ടായ അന്വേഷണത്തിൽ പ്രതി പോലീസ് പിടിയിൽ. കൊറോണ...

NEWS5 hours ago

റീ സൈക്കിൾ കേരളക്ക് ജനപിന്തുണയേറുന്നു.

കോതമംഗലം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്തുന്നതിനു വേണ്ടി ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച റീ സൈക്കിൾ കേരള ക്യാമ്പയിന് ജനപിന്തുണയേറുന്നു....

NEWS6 hours ago

മുൻ മന്ത്രി ടി.യു.കുരുവിള സർക്കാർ ഓഫീസുകൾക്ക് മാസ്കുകളും സാനിറെറസറുകളും വിതരണം ചെയ്തു.

കോതമംഗലം: സർക്കാർ ഓഫീസുകളിലെ മാസ്ക് സാനിറ്റൈറസ് ക്ഷാമം പരിഹരിക്കുവാൻ മുൻ മന്ത്രി ടി.യു.കുരുവിളയുടെ കൈത്താങ്ങ്. കോതമംഗലം താലൂക്ക് ആസ്ഥാനത്തുള്ള മുഴുവൻ സർക്കാർ സ്ഥാപനങ്ങൾക്കും പ്രസ് ക്ലബ്ബിനുമാണ് ടി.യു.കുരുവിള...

NEWS6 hours ago

ഓൺ ലൈൻ സൗകര്യമില്ലാത്ത മുഴുവൻ കുട്ടികൾക്കും ആവശ്യമായ പഠന സൗകര്യമൊരുക്കും: ആന്റണി ജോൺ എംഎൽഎ.

കോതമംഗലം: പുതിയ അധ്യായന വർഷത്തിൽ സംസ്ഥാനത്ത് ഇന്ന് ആരംഭിച്ച ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുന്നതിനായി ഓൺലൈൻ സൗകര്യമില്ലാത്ത കോതമംഗലം താലൂക്കിലെ മുഴുവൻ കുട്ടികൾക്കും ആവശ്യമായ പഠന സൗകര്യം ഏർപ്പെടുത്തുന്നതിനു...

NEWS7 hours ago

“ഹലോ കൊറോണ” പിണ്ടിമന ഗവൺമെന്റ് യു പി സ്കൂളിൽ റിലീസ് ചെയ്തു.

കോതമംഗലം: കൊറോണ പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാൽ ഓൺലൈൻ പ്രവേശനം നടത്തിയതിനോടൊപ്പം കൊറോണ ബോധവൽക്കരണ ഹൃസ്വ ചിത്രവും റിലീസ് ചെയ്ത് പിണ്ടിമന ഗവൺമെന്റ് യു പി സ്കൂൾ.അധ്യാപകരും,വിദ്യാർത്ഥികളും എസ്...

NEWS8 hours ago

ഓൺലൈൻ ക്ലാസ്സോടെ പുതിയ അധ്യയന വർഷത്തിനു തുടക്കമായി.

കോതമംഗലം: പ്രവേശനോത്സവത്തിന്റെ ആഘോഷങ്ങളൊന്നുമില്ലാതെ ഈ വർഷത്തെ സ്കൂ അധ്യായനത്തിന് തുടക്കം കുറിച്ചു.സർക്കാർ വിഭാവനം ചെയ്യുന്ന ഓൺലൈൻ അധ്യായനത്തിന്റെ ബ്ലോക്ക് തല ഉദ്ഘാടനം കോതമംഗലം ബി ആർ സിയിൽ...

CHUTTUVATTOM8 hours ago

മണ്ണ് കടത്ത് കേസിൽ പഞ്ചായത്ത് പ്രസിഡന്റും, വാർഡ് മെമ്പറും രാജിവയ്ക്കുക; സി പി ഐ എം പ്രതിഷേധം.

പല്ലാരിമംഗലം : പല്ലാരിമംഗലം പഞ്ചായത്തിലെ രണ്ടാം വാർഡിൽ ഈട്ടിപ്പാറ – മോഡേൺ പടി റോഡ് കുഴിച്ച് അനധികൃതമായി മണ്ണ് കടത്തിക്കൊണ്ടു പോയെന്ന് കാണിച്ച് പല്ലാരിമംഗലം ഗ്രാമ പഞ്ചായത്ത്...

NEWS10 hours ago

തടയണയിൽ മരങ്ങൾ അടിഞ്ഞു തോട് ഗതി മാറി ഒഴുകുന്നു; വെള്ളപ്പൊക്ക ഭീതിയിൽ ആദിവാസികൾ

കുട്ടമ്പുഴ: ഉരുളൻതണ്ണി ആറാം ബ്ലോക്ക് ഭാഗത്ത് പണിത തടയണ അശാസ്ത്രീയമെന്ന് പരാതി.  ഒരുമാസം മുമ്പാണ് ജില്ലാ പഞ്ചായത്ത് ഫണ്ടിൽനിന്ന് അനുവദിച്ച പദ്ധതിപ്രകാരം 25 ലക്ഷം രൂപയുടെ തടയണ...

NEWS1 day ago

കോതമംഗലം സ്വദേശിയായ ഒരാൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.

എറണാകുളം : മെയ് 27 ന് മുംബൈയിൽ നിന്നും കൊച്ചിയിലെത്തിയ എയർ ഏഷ്യ 5325 വിമാനത്തിൽ ഉണ്ടായിരുന്ന 46 വയസുള്ള കോതമംഗലം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. വീട്ടിൽ...

NEWS1 day ago

കോതമംഗലം താലൂക്കിൽ നിന്നും ഒഡീഷ സംസ്ഥാനക്കാരായ 35 അതിഥി തൊഴിലാളികളെ ഇന്ന് അവരുടെ നാട്ടിലേക്ക് അയച്ചു.

കോതമംഗലം:- കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ ലോക്‌ ഡൗൺ ആയ സാഹചര്യത്തിൽ സ്വന്തം നാട്ടിലേക്ക് പോകാൻ കഴിയാതിരുന്ന കോതമംഗലം താലൂക്കിൽ നിന്നുള്ള ഒഡീഷ സംസ്ഥാനക്കാരായ 35 അതിഥി...

Trending