അജ്ഞാത വാഹനം പോലീസ് അന്വേഷണം തുടങ്ങി.


കോതമംഗലം : ചെറുവട്ടൂർ ഗവ.ആയുർവ്വേദാശുപത്രിയ്ക്ക് എതിർവശത്തുള്ള സ്ഥലത്തു കഴിഞ്ഞ കുറച്ചു ദിവസമായി കിടക്കുന്ന കാർ നാട്ടുകാരിൽ സംശയമുളവാക്കുകയായിരുന്നു. ദുരൂഹമായ സാഹചര്യത്തിൽ പത്തു ദിവസത്തോളമായി കാർ ഇവിടെ കിടക്കുന്നത് . സംശയാസ്പദ സാഹചര്യത്തിൽ പാർക്ക് ചെയ്തിരിക്കുന്ന കാറിനെക്കുറിച്ച് നാട്ടുകാർ കോതമംഗലം പോലീസിൽ വിവരമറിയിക്കുകയും, കാറിന്റെ ഉടമയെ കണ്ടെത്താൻ പോലീസ് അന്വേഷണമാരംഭിക്കുകയും ചെയ്‌തു.

Leave a Reply