ചെറുവട്ടൂരിൽ സഹകരണ സ്കൂൾ വിപണി തുറന്നു.


കോതമംഗലം : കുറ്റിലഞ്ഞി സർവ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ സഹകരണ സ്കൂൾ വിപണി ചെറുവട്ടൂരിൽ തുറന്നു. ബാങ്ക് പ്രസിഡന്റ് റ്റി.എം അബ്ദുൾ അസീസിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. വിദ്യാർത്ഥികൾക്കാവശ്യമായ മുഴുവൻ സാമഗ്രികളും സ്കൂൾ വിപണിയിലൂടെ ലഭ്യമാക്കുമെന്നും പലിശ രഹിതമായി വിദ്യാഭ്യാസ വായ്പ നൽകുമെന്നും പ്രസിഡന്റ് അറിയിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രജ്ഞിനി രവി, കെ. എം പരീത്, എ.ആർ വിനയൻ, സുരഷ്, എം.കെ, ഷിഹാബ്. പി.എ. അസീസ് റാവുത്തർ, സിദ്ദിക്കുൽ അക്ബർ, പി.എം.മജീദ് എന്നിവർ
പ്രസംഗിച്ചു. പി.എം.അബ്ദുൾ സലാം സ്വാഗതവും, മൈതീൻ യൂസഫ് നന്ദിയും പറഞ്ഞു.

Leave a Reply