പി.ഡി.പി.ചെറുവട്ടൂരില്‍ സമരദീപം തെളിയിച്ചു – നിനി വധക്കേസ് അന്വേഷണം സി.ബി.ഐ.ക്ക് കൈമാറുക.


കോതമംഗലം : ചെറുവട്ടൂരില്‍ അംഗന്‍വാടി അധ്യാപിക നിനി കൊലചെയ്യപ്പെട്ടിട്ട് പത്ത് വര്‍ഷം തികഞ്ഞ ഇന്ന് കേസന്വേഷണം സി.ബി.ഐ.ക്ക് കൈമാറണമെന്നാവശ്യപ്പെട്ട്കൊണ്ട് പി.ഡി.പി.പ്രവര്‍ത്തകര്‍ ചെറുവട്ടൂര്‍ കവലയില്‍ സമരദീപം തെളിയിച്ചു. ചെറുവട്ടൂര്‍ പ്രദേശത്തെ ഏറ്റവും ദാരുണവും ദുരൂഹവുമായ കൊലപാതക കേസിന്റെ ചുരുളുകളഴിയുക എന്നതും യഥാര്‍ത്ഥ പ്രതികളെ നിയമത്തിന് മുന്നിലെത്തിക്കുക എന്നതും പ്രദേശത്തെ ജനങ്ങളുടെ ജീവ സുരക്ഷയുടെ പ്രശ്നമാണെന്നും നീതിക്ക് വേണ്ടി പോരാട്ടം തുടരുമെന്നും സമരദീപം തെളിയിക്കല്‍ ഉദ്ഘാടനം ചെയ്ത പി.ഡി.പി.ജില്ല പ്രസിഡന്റ് വി.എം.അലിയാര്‍ പറഞ്ഞു.

സി.ബി.ഐ.അന്വേഷണം ആവശ്യപ്പെട്ട് പി.ഡി.പി.പഞ്ചായത്ത് കമ്മിറ്റി ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ച നിവേദനം അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്നും സംസ്ഥാന പോലീസ് മേധാവിക്ക് തുടര്‍ നടപടികള്‍ക്കായി ഫോര്‍വേഡ് ചെയ്തതായും അറിയിച്ചിരുന്നു. ഖാദര്‍ ആട്ടായം അദ്ധ്യക്ഷത വഹിച്ചു. അഷറഫ് ബാവ, കെ.എം.ഉമ്മര്‍, റ്റി.എം.സിറാജ്, എന്‍.എ.അബ്ദുല്‍ഖാദര്‍, കെ.എം.സൈഫുദ്ദീന്‍ ,ഷിയാസ് പുതിയേടത്ത്, ജമാല്‍ പടുത്താലുങ്കല്‍, റ്റി.എ.സിയാദ്,അഹമ്മദ് കെബീര്‍,ബെന്നി വര്‍ക്കി കാക്കനാട്ട്,മുഹമ്മദ് അസ്ലം,ബാദുഷ അലി,കെ.എന്‍.മുസമ്മില്‍,കെ.കെ.അസീസ് ,വി.എം.ശിഹാബുദ്ദീന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave a Reply