മകന് ചികിത്സ നെൽകുവാൻ പണം ഇല്ലെന്ന മനോവേദനയിൽ ഒരു പിതാവ് ; സുമനസ്സുകളുടെ കാരുണ്യം തേടുന്നു.


കോതമംഗലം : ജനുവരി മാസത്തിൽ രാമല്ലൂരിൽ വെച്ചുണ്ടായ വാഹന അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥിയുടെ തുടർ ചികിത്സക്കായി ബുദ്ധിമുട്ടി ഒരു കുടുംബം. ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിഷ്ണുവിന്റെ ആശുപത്രി ചിലവുകൾക്കായി നട്ടം തിരിയുകയാണ് ചേലാട് പാലക്കാട്ട് ഷാജി എന്ന പിതാവ്. രണ്ട് മാസമായി വിഷ്ണുവിന്റെ ആശുപത്രിയിലെ ചിലവുകൾ താങ്ങാൻ ആവാതെ ഇനിയെന്ത് ചെയ്യും ? എന്ന ചിന്തയുടെ മുന്നിൽ പകച്ചു നിൽക്കുകയാണ് കൂലിപ്പണിക്കാരനായ ഈ മകന്റെ അച്ഛൻ.

കോഴിപ്പിള്ളി മാർ മാത്യൂസ് ഐ ടി ഐ യിലെ വിദ്യാർത്ഥിയായ വിഷ്ണുവിന്റെ വേദനക്കൊപ്പം , ചികിത്സക്ക് പണം ഇല്ലാത്തതിന്റെ വേദനകൂടി അനുഭവിക്കുകയാണ് ഈ നിർദ്ധന കുടുംബം. മൂന്ന് സെൻറ്റ് ഭൂമിയും വീടും മാത്രമുള്ള ഷാജിക്ക് മകന്റെ ചികിത്സ എങ്ങനെതുടരുവാൻ സാധിക്കും എന്ന ആശങ്കയാണ് ഇപ്പോൾ ഉള്ളത്. രാജഗിരി ആശുപത്രിയിൽ മാത്രം 10 ലക്ഷത്തോളം രൂപ ഇപ്പോൾ തന്നെ ചെലവാകുകയും ചെയ്‌തു. അതിൽ പകുതിയും കടം ആണെന്നും ഷാജി വെളിപ്പെടുത്തുന്നു.

രണ്ട് മാസമായി കണ്ണീർക്കയത്തിൽ മുങ്ങിയ ഷാജിയുടെയും കുടുംബത്തിന്റെയും അവസ്ഥ മനസ്സിലാക്കി പിണ്ടിമന പഞ്ചായത്ത് അംഗത്തിന്റെ മേൽനോട്ടത്തിൽ വിഷ്‌ണു സഹായ നിധി ആരംഭിക്കുകയും ചെയ്തിരിക്കുകയാണ് നാട്ടുകാർ. കോതമംഗലം പഞ്ചാബ് നാഷണൽ ബാങ്കിൽ തുടങ്ങിയിരിക്കുന്ന അക്കൗണ്ടിലേക്ക് നിങ്ങളാൽ കഴിയുന്ന ചെറിയ സഹായം ചെയ്തത് വിഷ്ണുവിന്റെ ജീവിതം മടക്കികൊണ്ടുവരുവാൻ സഹായിക്കണം എന്നാണ് കൂടെ പഠിക്കുന്ന വിദ്യാർത്ഥികളും അപേക്ഷിക്കുന്നത്.

മകന് ചികിത്സ നെൽകുവാൻ പണം ഇല്ലെന്ന മനോവേദനയിൽ ഒരു പിതാവ് ; സുമനസ്സുകളുടെ കാരുണ്യം തേടുന്നു.

കോതമംഗലം വാർത്തさんの投稿 2019年3月12日火曜日

(വീഡിയോ കടപ്പാട് : കെ സി വി ന്യൂസ് കോതമംഗലം )

കഴുത്തിന് സംഭവിച്ച പൊട്ടൽ പരിഹരിക്കുവാനായി മൂന്ന് ലക്ഷത്തോളം രൂപ ചെലവാകുന്ന ഓപ്പറേഷന് തയ്യാറെടുക്കുന്ന കുടുംബത്തിന് നമുക്കും ഒരു കൈത്താങ്ങായിമാറാം.  കളിയും ചിരിയുമായി മടങ്ങി വരുന്ന വിഷ്ണുവിനെ കാത്തിരിക്കുകയാണ് നാട്ടിലെ കൂട്ടുകാരും. രണ്ടു മാസമായി വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സ തുടരുന്ന ഈ വിദ്യാർത്ഥിക്കായി നമുക്കും കൈകോർക്കാം.

ACCOUNT NUMBER : 4806000100024438 / IFSC : PUNB 0480600 .

കുട്ടിയുടെ കൂടുതൽ വിവരങ്ങൾ അറിയുവാൻ പിതാവായ ഷിബുവുമായി ബന്ധപ്പെടാം ; 9544605223.

Leave a Reply