പെരുമ്പാവൂർ : അതിഥി തൊഴിലാളികൾ താമസിച്ചിരുന്ന ഹോട്ടൽ മുറിയിൽ നിന്ന് മുപ്പത്തിമൂവായിരം രൂപ വിലവരുന്ന രണ്ട് മൊബൈൽ ഫോണുകൾ മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ. ആസാം നാഗൂൺ സ്വദേശി ഇമ്രാൻ (20) നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. കഴിഞ്ഞ 2 ന് ആണ് സംഭവം. പതിമൂവായിരവും, ഇരുപത്തിമൂവായിരവും രൂപ വിലവരുന്ന മൊബൈൽ ഫോണുകളാണ് ഇയാൾ മോഷ്ടിച്ചത്. ഭായി കോളനിയിൽ വിൽപ്പന നടത്തിയ ഒരു ഫോൺ പോലീസ് കണ്ടെടുത്തു. അന്വേഷണ സംഘത്തിൽ എസ്.ഐമാരായ ജോസി.എം.ജോൺസൻ , അബ്ദുൾ സത്താർ, എ.എസ്.ഐ ജോഷി തോമസ്, സീനിയർ സിപിഒ സുബൈർ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
