നേര്യമംഗലം രണ്ടാം മൈലിന് സമീപം കാർ കൊക്കയിലേക്ക് മറിഞ്ഞു.


നേര്യമംഗലം : കൊച്ചി– മധുര ദേശീയ പാതയിൽ നേര്യമംഗലം രണ്ടാംമൈലിന് സമീപമുള്ള ചാക്കോച്ചി വളവിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് പി‍ഞ്ചുകുട്ടിയടക്കം 10 പേർക്ക് പരുക്കേറ്റു. രാജാക്കാട് നിന്ന് പിറവം പെരുവയിലേക്കു മടങ്ങുകയായിരുന്ന കാർ ഇന്നലെ വ്യാഴാഴ്ച വൈകിട്ടാണ് അപകടത്തിൽപ്പെട്ടത്. കൊക്കയിലേക്ക് പതിച്ച കാർ ഇടയ്ക്ക് മരത്തിൽ തങ്ങി നിന്നതിനാൽ വൻ ദുരന്തം ഒഴിവായി. പരുക്കേറ്റ ദിവ്യ അനിഷ്(24), സുനിഷ് തങ്കപ്പൻ (30),വി.പി.തോമസ്(54), സില്ല (27), തങ്കപ്പൻ (60),അനീഷ് തങ്കപ്പൻ(27), ഏദൻ അനിഷ്(ഒന്നര), പ്രിയ (17), സിബി വർഗീസ് (32),അന്നമ്മ (60) എന്നിവരെ കോതമംഗലം ബസേലിയോസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരതരമല്ലന്ന് ആശുപത്രി വൃത്തങ്ങൾ വെളിപ്പെടുത്തി.

Kothamangalam News

നേര്യമംഗലം 2 മൈലിൽ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 7 പേർക്ക് പരിക്കു…

Posted by Kothamangalamnews on Thursday, March 28, 2019

Leave a Reply