ബസുകൾ തമ്മിൽ നേർക്കുനേർ കൂട്ടിയിടിച്ചു യാത്രക്കാർക്ക് പരുക്ക്.


കോതമംഗലം : നേര്യമംഗലം – അടിമാലി റോഡിൽ 5-യാം മൈലിന് സമീപം കെ എസ് ആർ ടി സിയും , പ്രൈവറ്റ് ബസും കൂട്ടിയിടിച്ചു. ആലുവ – പണിക്കൻകുടി കെ എസ് ആർ ടി സി , നേര്യമംഗലം – മാമലക്കണ്ടം റൂട്ടിൽ സർവീസ് നടത്തുന്ന നെറ്റിക്കാട്ടിൽ ബസുമായാണ് കൂട്ടിയിടിയുണ്ടായത്.

അപകടത്തിൽ പരുക്കേറ്റ പതിനഞ്ചോളം യാത്രക്കാരെ പ്രാഥമിക ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല. കെ എസ് ആർ ടി സി ബസിന്റെ ബ്രേക്ക് തകരാറാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു.

Leave a Reply