Connect with us

ACCIDENT

നാടിന് തേങ്ങലായി നവ വരന്റെ മരണവാർത്ത, ബുള്ളറ്റ് അപകടത്തിൽ യുവാവ് മരണപ്പെട്ടു.

Published

on

കോതമംഗലം : കൊച്ചി -ധനുഷ് കോടി ദേശീയപാതയിൽ കോതമംഗലം, കറുകടം മാവിൽ ചുവട്ടിൽ വച്ചുണ്ടായ വാഹന അപകടത്തിൽ കുത്തുകുഴി പട്ടയത്ത്പാറ ശശിയുടെ മകൻ അർജുൻ(27) മരണപ്പെട്ടു. ഇന്ന് ഉച്ചകഴിഞ്ഞു ഉണ്ടായ മഴയിൽ അർജുൻ ഓടിച്ചിരുന്ന ബുള്ളറ്റ് നിയന്ത്രണം തെറ്റി മറിഞ്ഞതാകാം അപകട കാരണമെന്നുള്ള പ്രാഥമിക നിഗമനത്തിലാണ് പോലീസ്. എറണാകുളത്തെ സ്വകാര്യ കാർ ഷോറൂമിൽ ജോലിക്കാരനാണ് അർജുൻ. ചോറ്റാനിക്കര സ്വദേശിനിയായ ദൃശ്യയുമായുള്ള വിവാഹം കഴിഞ്ഞിട്ട് രണ്ട് മാസമേ ആകുന്നുള്ളു. പോലീസിന്റെ പ്രാഥമിക നടപടികൾക്കു ശേഷം പോസ്റ്റുമാർട്ടം നടത്തുകയും ബന്ധുക്കൾക്ക് മൃതദേഹം വിട്ടു കൊടുക്കുകയും ചെയ്യും.

ACCIDENT

നോട്ട് നിറച്ച വാനും പച്ചക്കറി പിക്കപ്പും കൂട്ടിയിടിച്ചു.

Published

on

കവളങ്ങാട് : കോതമംഗലത്തെ ബാങ്കുകളിലെ എ റ്റി എം കൗണ്ടറിലേക്ക് നോട്ടുകൾ നിറക്കാൻ വരുകയായിരുന്ന വാഹനം പൂപ്പാറയിലേക്ക് പച്ചക്കറി കയറ്റി പോകുകയായിരുന്ന പിക്കപ്പുമായി ഇടിക്കുകയായിരുന്നു. കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ നെല്ലിമറ്റം കോളനിപടി ഭാഗത്ത് കലാഗ്രഹത്തിന് മുന്നിലെ വളവിലാണ് ഇന്നലെ വൈകിട്ട് അപകടം നടന്നത്. ഇടയുടെ ആഘാതത്തിൽ വാനിന്റെ എൻജിൻ തകർന്ന് ഓയിൽ വൻതോതിൽ റോഡിലേക്ക് പൊട്ടിയൊഴുകി. ഇതോടെ മറ്റ് വാഹനങ്ങൾ റോഡിൽ തെന്നിമാറി അപകടത്തിന് കാരണമാകുന്നത് ഒഴിവാക്കുവാൻ കോതമംഗലം ഫയർഫോഴ്സ് സംഘം എത്തി റോഡ് ക്ലീൻ ചെയ്തു.

Continue Reading

ACCIDENT

ഇടിമിന്നലേറ്റ് വീടിന് കേടുപാടുകൾ പറ്റുകയും, വളർത്തു പശു ചാവുകയും ചെയ്തു; ജീവൻ തിരിച്ചു കിട്ടിയ ആശ്വാസത്തിൽ വീട്ടുകാർ.

Published

on

കോതമംഗലം : ഇന്നലെ വൈകുന്നേരം പെയ്ത മഴയിൽ ഭൂതത്താൻകെട്ടിൽ ഇടിമിന്നലിൽ ഒരു വീട് നശിച്ചു. വൈകിട്ട് ഏഴ് മണിക്കാണ് സംഭവം. ഭൂതത്താൻകെട്ട് ഓതോളിൽ ബേബിയുടെ വീടിനാണ് ഇടിമിന്നൽ ഏറ്റത്. മഴയോട് കൂടിയ ഇടിമിന്നലിൽ വീടിന് മുകളിലേക്ക് തീഗോളം പോലെ ഒരു വസ്തു ചാടുകയായിരുന്നെന്ന് വീട്ടുകാർ പറയുന്നു. തൊട്ടടുത്ത് നിന്ന മരവും പൂർണ്ണമായും കത്തിനശിച്ചു. പതിനഞ്ച് സെക്കൻ്റോളം മരത്തിൽ നിന്ന് തീ ഉണ്ടായതായും ബേബി പറഞ്ഞു.

വീടിനോട് ചേർന്നുള്ള തൊഴുത്തിൽ കെട്ടിയിരുന്ന രണ്ട് വയസ്സുള്ള പശുവിന് ഇടിമിന്നൽ ഏൽക്കുകയും ഉടൻ തന്നെ പശു ചാവുകയും ചെയ്തു. ബേബിയും ഭാര്യയും മകനും വീടിനുള്ളിൽ ഈ സമയം ഉണ്ടായിരുന്നു. വീട്ടിലെ വയറിംഗ് പൂർണ്ണമായും ഇടിമിന്നലിൽ നശിച്ചു. ബേബിയും കുടുംബവും വീടിനുള്ളിൽ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.

Continue Reading

ACCIDENT

കനാലിൽ കുളിക്കാൻ ഇറങ്ങിയയാൾ മുങ്ങി മരിച്ചു.

Published

on

കോതമംഗലം : കുളിക്കാൻ കനാലിലിറങ്ങിയ ആൾ മുങ്ങിമരിച്ചു. ഭൂതത്താൻകെട്ടിനു സമീപം പത്തിരിച്ചാൽ ഭാഗത്താണ് അപകടം സംഭവിച്ചത്. ചേലാട് സ്വദേശി പുതുക്കയിൽ മത്തായി (80) ആണ് മരിച്ചത്. പത്തിരിച്ചാൽ പാലത്തിന് സമീപം മെയിൻ കനാലിൽ കുളിക്കുന്നതിനിടയിലാണ് അപകടം. കോതമംഗലം സ്‌ക്യൂബാ ടീം ഒരു മണിക്കൂർ നേരത്തെ തിരച്ചിലിനൊടുവിലാണ് ബോഡി കണ്ടെത്തിയത്.

STO കരുണാകരൻ പിള്ളയുടെ നേതൃത്വത്തിൽ സ്‌കൂബ ടീം അംഗങ്ങൾ ആയ M. അനിൽകുമാർ, KN. ബിജു, സിദ്ധിക്ക് ഇസ്മായിൽ, എന്നിവരും, KK. ബിനോയ്‌, KM. ഇബ്രാഹിം, ജെയ്‌സ്‌ജോയ്, F. പ്രദീപ്‌, R. മനു, RH.വൈശാഖ് എന്നിവരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Continue Reading

Recent Updates

NEWS8 hours ago

എറണാകുളം ജില്ലയിൽ ഇന്ന് 3154 പേർക്ക് രോഗം സ്ഥിരീകരിച്ചു.

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 29,704 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 89 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 6428...

CHUTTUVATTOM9 hours ago

രോഗികൾക്കും, ഓട്ടോ തൊഴിലാളികൾക്കും ഭക്ഷ്യകിറ്റ് വിതരണം നടത്തി.

കോതമംഗലം: കോവിഡ് ബാധിച്ച് വീടുകളിൽ കഴിയുന്ന രോഗികൾക്കും, ലോക് ഡൗൺ കാരണം ഉപജീവനം കഷ്ടത്തിലായ ഓട്ടോ തൊഴിലാളികൾക്കും സി.പി.ഐ പല്ലാരിമംഗലം ലോക്കൽ കമ്മറ്റി നാലാം ഘട്ടം ഭക്ഷ്യകിറ്റ്...

NEWS10 hours ago

കരുണ വറ്റാത്തവരുടെ കാരുണ്യം തേടി കുട്ടമ്പുഴ ഗ്രാമ പഞ്ചായത്ത്; പാവപ്പെട്ട രോഗികൾക്ക് ഒരുകൈ സഹായം നൽകാം.

കുട്ടമ്പുഴ. കോവിഡ് ബാധിച്ച് വീടുകളിൽ കഴിയുന്നവർക്ക് ആവശ്യ സാധനങ്ങൾ എത്തിക്കുവാൻ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിച്ചു. ആദിവാസി മേഖലയടക്കം വേറിട്ടു കിടക്കുന്ന വാർഡുകളിൽ സഹായങ്ങളെത്തിക്കുക എന്നത് ഏറേ...

NEWS10 hours ago

കോതമംഗലം മണ്ഡലത്തിലെ അതിഥി തൊഴിലാളികൾക്കുള്ള കിറ്റിൻ്റെ വിതരണോദ്ഘാടനം നടത്തി.

കോതമംഗലം:കോവിഡ് 19 ലോക് ഡൗൺ സാഹചര്യത്തിൽ കോതമംഗലം മണ്ഡലത്തിലെ നെല്ലിക്കുഴിയിൽ അതിഥി തൊഴിലാളികൾക്കുള്ള ഭക്ഷ്യധാന്യ കിറ്റിന്റെ വിതരണോദ്ഘാടനം നെല്ലിക്കുഴി പഞ്ചായത്ത് അങ്കണത്തിൽ വച്ച് ആന്റണി ജോൺ എം...

CHUTTUVATTOM12 hours ago

നാട്ടുകാരും വൈദ്യുതി വകുപ്പ് ജീവനക്കാരും കൈകോർത്ത് റോഡ് സഞ്ചാരയോഗ്യമാക്കി.

കോതമംഗലം : നെല്ലിക്കുഴി 314 ൽ ഇന്നുണ്ടായ ശക്തമായ കാറ്റിലും മഴയിലും റോഡിൻ്റെ സമീപത്ത് ഉള്ള റബ്ബർ തോട്ടത്തിൽ നിന്നും മരം വീണ് വൈദ്യുതി ലൈൻ കമ്പികൾ...

NEWS12 hours ago

ക്വാറൻ്റയിൻ സെന്ററിലേക്ക് ആവശ്യമുള്ള വസ്തുക്കൾ സംഭാവന നൽകി കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി.

കോതമംഗലം: നെല്ലിക്കുഴി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിപുലമായി രണ്ടാമതായി ഗവൺമെൻ്റ് ഹൈസ്‌കൂളിൽ ആരംഭിക്കുന്ന കോവിഡ് രോഗികൾക്കായുള്ള ക്വാറൻ്റയിൻ സെന്ററിലേക്ക് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി നെല്ലിക്കുഴി...

CHUTTUVATTOM13 hours ago

സഹായ സാന്ത്വന ചിറകു വിരിച്ച് കോട്ടപ്പടി സെന്റ് സെബാസ്റ്റ്യൻസ് കത്തോലിക്ക പള്ളി.

കോതമംഗലം : കോട്ടപ്പടി സെന്റ് സെബാസ്റ്റ്യൻസ് കത്തോലിക്ക പള്ളി ഡിസാസ്റ്റർ മാനേജ്മെന്റ് ടീമിന്റെയും കോതമംഗലം ധർമ്മഗിരി ആശുപത്രിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ കോട്ടപ്പടി സെന്റ് സെബാസ്റ്റ്യൻസ് കത്തോലിക്ക പള്ളിയുടെ...

CHUTTUVATTOM22 hours ago

കനത്ത മഴയെ തുടർന്ന് ജവഹർ കോളനിവാസികളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി.

കോതമംഗലം: കനത്ത മഴയെ തുടർന്ന് ജവഹർ കോളനി വെള്ളത്തിൽ ,കോളനി നിവാസികളെ സുരക്ഷിതമായി മാറ്റി പാർപ്പിച്ചു. കോതമംഗലം നഗരസഭയിലെ ഒന്നാം വാർഡിലെ ജവഹർ കോളനിയിലാണ് വെള്ളം കയറിയത്...

NEWS1 day ago

നൂറ്റിയൊന്ന് കോവിഡ് രോഗികളുമായി കവളങ്ങാട് മേഖല; എറണാകുളം ജില്ലയിൽ ഇന്ന് 3744 പേർക്ക് രോഗം.

എറണാകുളം : കേരളത്തില്‍ ഇന്ന് 32,680 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,22,628 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.65 ആണ്. കഴിഞ്ഞ...

CHUTTUVATTOM1 day ago

റെഡ് ക്രോസ് പൾസ് ഓക്സിമീറ്റർ കൈമാറി.

കോതമംഗലം: റെഡ് ക്രോസ് കോതമംഗലം താലൂക്ക് ബ്രാഞ്ച് പിണ്ടി മന പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ പെയ്ൻ ആൻറ് പാലിയേറ്റിവിലേക്ക് പൾസ് ഓക്സി മീറററുകൾ ഗ്ലൂക്കോമീറ്റർ എന്നിവ കൈമാറി. റെഡ്...

NEWS1 day ago

കോതമംഗലം മണ്ഡലത്തിലെ ആദിവാസി കോളനികളിൽ ഭക്ഷ്യധാന്യ കിറ്റ് വിതരണം ആരംഭിച്ചു : ആന്റണി ജോൺ MLA

കോതമംഗലം : കോവിഡ് 19 പശ്ചാത്തലത്തിൽ കോതമംഗലം മണ്ഡലത്തിലെ ആദിവാസി കോളനികളിലെ കോവിഡ് ബാധിച്ചവർക്കുള്ള ഭക്ഷ്യധാന്യ കിറ്റ് വിതരണം ആരംഭിച്ചതായി ആന്റണി ജോൺ MLA അറിയിച്ചു. പതിനാറ്...

CHUTTUVATTOM1 day ago

പീസ് വാലിയുടെയും സോപ്മയുടെയും പ്രവർത്തനം മാതൃകപരം: എം.എൽ.എ

പെരുമ്പാവൂർ : കോവിഡ് സമയത്ത് പീസ് വാലിയും സോപ്മയും നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. വെങ്ങോല പഞ്ചായത്തിന്റെ കീഴിൽ തണ്ടേക്കാട് ജമാ അത് ഹയർ...

NEWS2 days ago

കോതമംഗലം താലൂക്ക് മഴക്കാല ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് സജ്ജമായി.

കോതമംഗലം : എറണാകുളം ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ മഴക്കാല ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് സജ്ജമായി കോതമംഗലം താലൂക്ക്. മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി താലൂക്കിലെ ഐ.ആർ.എസ്...

CHUTTUVATTOM2 days ago

കൂവപ്പടിയിൽ ഡോമിസിലറി കെയർ സെന്ററിന് തുടക്കമായി.

പെരുമ്പാവൂർ : കൂവപ്പടി പഞ്ചായത്തിൽ കോവിഡ് ബാധിതർക്കായി ഒരുക്കുന്ന ഡോമിസിലറി കെയർ സെന്ററിന് തുടക്കമായി. 30 കിടക്കകളോടെ സജ്ജികരിച്ച കേന്ദ്രത്തിന്റെ ഉദ്ഘാടനം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നിർവഹിച്ചു....

CRIME2 days ago

വീട്ടിൽ നടത്തിവന്ന വാറ്റ് കേന്ദ്രം കണ്ടെത്തി നശിപ്പിച്ചു.

കോതമംഗലം: വടാട്ടുപാറയിൽ എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ വീട്ടിൽ നടത്തിവന്ന വാറ്റ് കേന്ദ്രം കണ്ടെത്തി നശിപ്പിച്ചു. കുട്ടമ്പുഴ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി.രമേശിന്റെ നേതൃത്വത്തിലുള്ള സംഘവും, എറണാകുളം...

Trending

error: Content is protected !!