കോതമംഗലത്തിന്റെ മണ്ണിൽ ആസ്സാം ചുരക്ക ; 7 കിലോയോളം വരുന്ന ഭീമൻ ചുരക്ക കൗതുകമാകുന്നു.


  • ദീപു ശാന്താറാം

കോതമംഗലം: ആസ്സാം ചുരക്ക വിത്ത് കേരള മണ്ണിൽ പരീക്ഷിച്ചപ്പോൾ ജിജോക്ക് ലഭിച്ചത് അതിശയിപ്പിക്കുന്ന വിളവ്. കോതമംഗലം കരിങ്ങഴ ആറ്റുപുറം ജിജോ തോമസിൻ്റെ വീടിനോട് ചേർന്നുള്ള കൃഷിയിടത്തിലാണ് 7 കിലോയോളം തൂക്കം വരുന്ന ഭീമൻ ചുരക്കകൾ വിളഞ്ഞു നിൽക്കുന്നത്. കോതമംഗലം മാർക്കറ്റിൽ വ്യാപാരം നടത്തുന്ന ജിജോക്ക് ആസ്സാം സ്വദേശിയായ ഷിഹാബുദ്ദീൻ എന്ന സുഹൃത്താണ് അത്യുത്പാദന ശേഷിയുള്ള ഹൈബ്രിഡ് ചുരക്ക വിത്തുകൾ നൽകിയത്. കൃഷിയിൽ തൽപരനായ ജിജോയും കോതമംഗലം നഗരസഭാംഗമായ ഭാര്യ സിന്ധുവും ചേർന്നാണ് ചുരക്ക നട്ടത്.

ചാണകം, കടല കൊപ്ര തുടങ്ങിയ തികച്ചും ജൈവ രീതിയിലുള്ള വളങ്ങൾ മാത്രമാണ് കൃഷിക്ക് ഉപയോഗിച്ചത്. നാട്ടുകാർക്കും, നഗരത്തിലെകൂട്ടുകാർക്കും, ബന്ധുക്കൾക്കും സൗജന്യമായി വിളവ്പങ്കുവച്ചാണ്കൃഷി തോട്ടത്തിൽ നിന്നും ആദ്യമായി ലഭിച്ച കൂറ്റൻ ചുരക്കകളുടെ വിളവെടുപ്പ് ഗംഭീരമാക്കിയത്.


സാധാരണ നമ്മുടെ നാട്ടിൽ ഒരു ചുരക്കക്ക് പരമാവധി 2കിലോ മാത്രം വിളവ്‌ ലഭിക്കുന്നിടത്താണ് ജിജോക്ക് 4 മടങ്ങോളം അധിക വിളവ് ലഭിച്ചത്. ആസ്സാമിൽ നിന്നും പലതരം പച്ചക്കറികളുടെ കൂടുതൽ വിത്തുകൾ ശേഖരിച്ച് കൃഷി വിപുലമാക്കാനാണ് ജിജോ പദ്ധതിയിടുന്നത്.

കൃഷി അറിവുകൾ പങ്കുവെക്കുവാൻ ജിജോയുമായി ബന്ധപ്പെടാം : 9387289577 / 8547328078.

Leave a Reply