ബൈ​ക്കും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​നാ​യ യു​വാ​വ് മ​രി​ച്ചു.


കോ​ത​മം​ഗ​ലം: ബൈ​ക്കും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​നാ​യ യു​വാ​വ് മ​രി​ച്ചു. സൗ​ത്ത് ചെ​ല്ലാ​നം ആ​ലും​പ​റ​ന്പി​ൽ അ​ഗ​സ്റ്റി​ന്‍റെ മ​ക​ൻ ആ​ഷി (29) ആ​ണ് ഇന്നലെ മരണമടഞ്ഞത്. സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന ത​ങ്ക​ളം മം​ഗ​ല​ശേ​രി അ​മീ​റി​ർ (23) ബസേലിയോസ്‌ ആ​ശു​പ​ത്രി​ൽ ചികിത്സയിൽ ആണ്. ത​ങ്ക​ളം തൃ​ക്കാ​രി​യൂ​ർ റോ​ഡി​ൽ ആ​ലും​ചു​ടി​ൽ ശനിയാഴ്ച വൈ​കി​ട്ട് നാ​ല​ര​യ്ക്കാ​യി​രു​ന്നു അ​പ​ക​ടം നടന്നത്. ത​ങ്ക​ള​ത്തെ ക​ണ്‍​സ്ട്ര​ക്ഷ​ൻ സ്ഥാ​പ​ന​ത്തി​ൽ ഇ​ന്‍റീ​രി​യ​ർ ഡി​സൈ​ന​ർ ആയി ജോലി നോക്കുകയായിരുന്നു മരണപ്പെട്ട ആ​ഷി. അ​വി​വാ​ഹി​ത​നാ​ണ്. സം​സ്കാ​രം ഇന്ന് ചെ​ല്ലാ​നം സേ​വ്യ​ർ ദേ​ശ് പ​ള്ളി​യി​ൽ നടന്നു.

Leave a Reply