ഭൂതത്താൻകെട്ട് പുതിയ പാലം പൂർത്തിയാകുന്നു ; 14 സ്പാനുകളിലായി 11 മീറ്റർ വീതിയിലും 290 മീറ്റർ നീളത്തിലും പുതിയ സമാന്തര പാലം.


നീറുണ്ണി പ്ലാമൂടൻസ് വടാട്ടുപാറ.

കോതമംഗലം: കാനന സുന്ദരിക്ക് അരഞ്ഞാണം തീർത്തപോലെ പുതിയ പാലം പണി പൂർത്തിയാകുന്നു. ഭൂതത്താൻകെട്ട് അണക്കെട്ടിന് മുൻപിൽ നിലവിലെ ബാരേജിനു സമാന്തരമായി നിർമിക്കുന്ന പുതിയ പാലത്തിന്റെ മെയിൻ ഗർഡറുകളുടെ കോൺക്രീറ്റിങ് കഴിഞ്ഞ ദിവസം പൂർത്തിയായി.

14 സ്പാനുകളിലായി 11 മീറ്റർ വീതിയിലും 290 മീറ്റർ നീളത്തിലുമാണു പുതിയ സമാന്തര പാലം. 2016 മേയ് മാസത്തിൽ ആരംഭിച്ച പാലം നിർമാണം ഈ വർഷാവസാനത്തോടുകൂടി പണികൾ പൂർത്തീകരിക്കുവാനാണ് സാധ്യത.

മെയിൻ ഗാർഡറുകൾ ഉറപ്പിച്ചതോടുകൂടി പാലത്തിന്റെ സ്ലാബുകളുടെ കോൺക്രീറ്റിങ് നടന്നുവരുന്നു. അപ്പ്രോച് റോഡിന്റെ പണികൾകൂടി പൂർത്തിയാകുന്നതോടുകൂടി പുതിയ പാലം പൊതു ഗതാഗതത്തിനായി തുറന്ന് കൊടുക്കും.

Leave a Reply