NEWS
ഭൂതത്താൻകെട്ടിൽ അടിഞ്ഞു കൂടിയിരുന്ന ചെളിയും മണ്ണും നീക്കം ചെയ്തു.

കോതമംഗലം : 2018 ലെ പ്രളയത്തിലും 2019 ലെ വെള്ളപ്പൊക്കത്തിലും ഭൂതത്താൻകെട്ടിൽ വൻതോതിൽ ചെളിയും മണ്ണും അടിഞ്ഞു കൂടിയിരുന്നു.ഇതു മൂലം ടൂറിസത്തിന് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരുന്നത്.മേൽ സാഹചര്യത്തിൽ ചെളിയും മണ്ണും നീക്കം ചെയ്യണമെന്ന് ആന്റണി ജോൺ എം എൽ എ നിരവധി തവണ നിയമസഭയിൽ ഉന്നയിച്ചിരുന്നു.അതു കൂടാതെ ജില്ലാ വികസന സമിതി യോഗങ്ങളിലും ഈ പ്രശ്നം ഉന്നയിച്ചിരുന്നു. അതിന്റെ തുടർച്ചയിലാണ് ഇപ്പോൾ ഓപ്പറേഷൻ വാഹിനി പദ്ധതിയിൽ ഉൾപ്പെടുത്തി ഈ മേഖലയിലെ പടവുകളിൽ അടിഞ്ഞു കൂടിയ ചെളിയും മണ്ണും എല്ലാം നീക്കം ചെയ്തിട്ടുള്ളത്.
NEWS
ഭരണകൂടങ്ങൾ ജനങ്ങളുടെ സ്വാതന്ത്രം കവർന്നെടുക്കാൻ മത്സരിക്കുന്നു :- സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ.

കോതമംഗലം: രാജ്യം 75 ആം സ്വാതന്ത്ര്യം ആഘോഷിക്കുമ്പോൾ രാജ്യം ആഗ്രഹിക്കുന്നത് സ്വാതന്ത്രമാണ്. ഇന്ത്യയിൽ ഇന്ന് ഭരണഘടന ജനതയ്ക്ക് നൽകുന്ന ആവിഷ്ക്കാര സ്വാതന്ത്രം വരെ ധ്വംസിക്കപ്പെടുകയാണന്ന് പാണക്കാട് സയ്യിദ് ഹൈദരലി ഷിഹാബ് തങ്ങൾ പറഞ്ഞു. ഡി സി സി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ് നയിക്കുന്ന നവ സങ്കല്പ്പദയാത്ര കറുകടം ഷാപ്പുംപടി ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണകൂടങ്ങൾ ഇന്ന് ജനങ്ങളുടെ സ്വാതന്ത്രം കവർന്നെടുക്കാൻ മത്സരിക്കുകയാണന്നും അദ്ദേഹം പറഞ്ഞു. സോണിയാ ഗാന്ധിയോടും രാഹുൽ ഗാന്ധിയോടും കേന്ദ്ര സർക്കാർ പുലർത്തുന്നത് വേട്ടയാടലിൻ്റെ രാഷ്ട്രീയമാണന്നും അദ്ദേഹം പറഞ്ഞു. നവ സങ്കല്പ് യാത്രയിൽ എത്തിയ മുനവ്വറലി ശിഹാബ് തങ്ങൾ ജാഥാ നായകൻ മുഹമ്മദ് ഷിയാസിന് പതിനീർ പുഷ്പങ്ങൾ സമ്മാനിച്ചു. കോതമംഗലം ഗാന്ധിസ്ക്വയറിൽ നിന്നും ആരംഭിച്ച പദയാത്ര പതിനാല് കിലോമീറ്ററുകൾ പിന്നിട്ട് മുവാറ്റുപുഴ ഗാന്ധിസ്ക്വയറിൽ സമാപിക്കും.
ആയിരത്തോളം ആളുകളാണ് മൂന്നാം ദിവസമായ ഇന്ന് യാത്രയിൽ പങ്കെടുക്കുന്നത്. ജാഥാ നിയകൻ ഡി സി സി പ്രസിഡൻറ് മുഹമ്മദ് ഷിയാസിന് കോതമംഗലത്ത് പ്രവർത്തകർ വാഴക്കുല നൽകി സ്വീകരിച്ചു.
യോഗത്തിൽ ഡീൻ കുര്യാക്കോസ് എം.പി, മ്യാത്യു കുഴൽ നാടൻ എം എൽ എ, ഷിബു തെക്കുംപുറം, നേതാക്കളായ കെ.പി ബാബു, ജെയ്സൺ ജോസഫ്, ഐ കെ രാജു, ടോണി ചമ്മിണി, അജിത്ത് അമീർ ബാവ ,എം പി ശിവദത്തൻ എം പി, എ ജി ജോർജ്, അബു മൊയ്തീൻ, എബി എബ്രഹാം, എൻ ആർ ശ്രീകുമാർ , ബാബു പുത്തനങ്ങാടി, ലത്തീഫ് ഇടപ്പള്ളി, പി.എം ഹാരിസ്, കെ.എം പരീത്, ബിനീഷ് പുല്യാട്ടിൽ, കെ ടി പൗലോസ്, ഷാഹിന പാലക്കാട്ട്, സിൻഡ്ര ജേക്കബ്, ഇ.വി കുര്യൻ, പി.എം നജീബ്, എം.എസ് സജീവൻ, കെ.പി റോയ്, ബിന്ദു കുര്യാക്കോസ്, ജിജി സാജു എന്നിവർ പങ്കെടുത്തു.
NEWS
കോതമംഗലം മണ്ഡലത്തിൽ 310 പേർക്കായി 73 ലക്ഷം രൂപ ചികിത്സ ധനസഹായം അനുവദിച്ചു – ആന്റണി ജോൺ എംഎൽഎ.

കോതമംഗലം: കോതമംഗലം മണ്ഡലത്തിൽ മുഖ്യമന്ത്രിയുടെയും,പട്ടികജാതി/വർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രിയുടെയും ദുരിതാശ്വാസ നിധിയിൽ നിന്നുമായി 310 പേർക്കായി 73 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ചികിത്സാ ധനസഹായമായി 240 പേർക്കായി 55 ലക്ഷം രൂപയും,പട്ടികജാതി/വർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രിയുടെ ചികിത്സാ ധന സഹായമായി 70 പേർക്ക് 18 ലക്ഷം രൂപയുമാണ് അനുവദിച്ചിട്ടുള്ളത്.ചികിത്സ ധന സഹായത്തിന് അർഹരായവരുടെ ബാങ്ക് അക്കൗണ്ട് വഴി ധനസഹായം ലഭ്യമാകും.മുഖ്യമന്ത്രിയുടെയും പട്ടികജാതി/വർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രിയുടെയും ചികിത്സാ ധനസഹായത്തിനു വേണ്ടി അപേക്ഷ സമർപ്പിക്കുന്നതിനു വേണ്ട ക്രമീകരണങ്ങൾ എംഎൽഎ ഓഫീസിൽ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ആന്റണി ജോൺ എംഎൽഎ അറിയിച്ചു.
NEWS
നേര്യമംഗലം 46 ഏക്കറിൽ മണ്ണിടിച്ചിൽ ഭീഷണി ; വിദഗ്ധ സംഘത്തിന്റെ റിപ്പോർട്ടിനു ശേഷം വനം വകുപ്പിന്റെ നേതൃത്വത്തിൽ നടപടി സ്വീകരിക്കാൻ തീരുമാനമായി.

കോതമംഗലം : നേര്യമംഗലം 46 ഏക്കറിൽ മണ്ണിടിച്ചിൽ ഭീഷണി ; വിദഗ്ധ സംഘത്തിന്റെ റിപ്പോർട്ടിനു ശേഷം വനം വകുപ്പിന്റെ നേതൃത്വത്തിൽ നടപടി സ്വീകരിക്കാൻ തീരുമാനമായി.നേര്യമംഗലം 46 ഏക്കർ കോളനി പ്രദേശത്ത് ഇടുക്കി റോഡിൽ നിരന്തരം മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന പ്രദേശം ആൻ്റണി ജോൺ എം എൽ എ യുടെ നേതൃത്വത്തിൽ വനം,റവന്യൂ,ദേശീയ പാത ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘം സന്ദർശിച്ചു.എംഎൽ എ യോടൊപ്പം പഞ്ചായത്ത് പ്രസിഡന്റ് സൈജന്റ് ചാക്കോ,മൂന്നാർ ഡി എഫ് ഓ രാജു കെ ഫ്രാൻസിസ്,തഹസിൽദാർ എൽ ആർ നാസർ കെ എം,പി ഡബ്ല്യൂ ഡി എൻ എച്ച് എക്സിക്യൂട്ടീവ് എഞ്ചിനീയർ ലതാ മങ്കേഷ്,ഇടുക്കി അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ കെ ഷാമോൻ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി എം കണ്ണൻ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിംസിയ ബിജു, സി പി ഐ എം ഏരിയാ സെക്രട്ടറി ഷാജി മുഹമ്മദ്, കെ ഇ ജോയി, പി എൻ ശിവൻ, എബിമോൻ മാത്യു എന്നിവരും ഉണ്ടായിരുന്നു.വിദഗ്ധ പഠനത്തിനായി കളക്ടറോട് ശുപാർശ ചെയ്യുന്നതിനും തീരുമാനമായി.വിദഗ്ധ സംഘത്തിന്റെ പഠന റിപ്പോർട്ട് ലഭ്യമായ ശേഷം വനം വകുപ്പിന്റെ നേതൃത്വത്തിൽ തുടർ നടപടി സ്വീകരിക്കാൻ തീരുമാനമായി.
-
NEWS1 week ago
ഷോക്കേറ്റ് കാട്ടുകൊമ്പൻ ചെരിഞ്ഞു.
-
NEWS1 week ago
വെള്ളം പൊങ്ങി ആനവണ്ടിയുടെ ട്രിപ്പ് മുടങ്ങി.
-
NEWS1 week ago
കോതമംഗലം മേഖലയിൽ കനത്ത മഴ, വെള്ളപ്പൊക്കവും ഗതാഗത തടസ്സവും; ജാഗ്രത പുലർത്തണമെന്ന് അധികാരികൾ.
-
CRIME7 days ago
വീട്ടമ്മയെ ഉപദ്രവിച്ച കേസിൽ യുവാവ് അറസ്റ്റിൽ.
-
NEWS3 days ago
ഇടമലയാർ ഡാം തുറന്നു.
-
NEWS1 week ago
ഭൂതത്താൻകെട്ട് ബാരിയേജ് കൗണ്ടർ വെയിറ്റ് തകരാറിൽ; ആശങ്കപ്പെടേണ്ടതില്ലന്ന് അധികൃതർ.
-
NEWS1 week ago
തലയിൽ മരച്ചില്ല വീണ് ഉരുളന്തണ്ണി സ്വദേശി മരിച്ചു.
-
SPORTS5 days ago
ചരിത്ര നിമിഷം, ഇരട്ടി മധുരത്തിൽ എം.എ കോളേജ്; കോമൺ വെൽത്ത് ഗെയിംസിൽ ട്രിപ്പിൾ ജംപിൽ സ്വർണവും, വെള്ളിയും നേടി എം.എയുടെ മുൻ കായിക താരങ്ങൾ.
