Connect with us

EDITORS CHOICE

സൈക്കിളിൽ വിസ്മയിപ്പിക്കും സാഹസിക പ്രകടനവുമായി ഒരു പതിനേഴുകാരൻ.

Published

on

കോതമംഗലം : മലയാളികൾ പലരും ആദ്യമായി സ്വന്തമാക്കിയ ഇരുചക്ര വാഹനം ഒരു പക്ഷെ സൈക്കിൾ ആയിരിക്കും. അച്ഛന്റെ സൈക്കിളിന്റെ സീറ്റിനു മുന്നിലെ കമ്പിയിൽ പിടിപ്പിച്ച കുഞ്ഞ് സീറ്റിലിരുന്ന് യാത്ര ചെയ്തതിന്റെ ഒരു മങ്ങിയ ഓർമകൾ പലർക്കും കാണാം. ഇന്ന് വിവിധ തരത്തിൽ വില കൂടിയ സൈക്കിൾ വിപണിയിൽ ലഭ്യമാണ്. സവാരി ചെയ്യാൻ മാത്രമല്ല, വ്യായാമത്തിനും, മത്സരങ്ങൾക്കും ഒക്കെ ഈ ഇരു ചക്ര വാഹനം ഉപയോഗിക്കുന്നുണ്ട്. എന്നാൽ സൈക്കിൾനെ ജീവ വായു പോലെ സ്നേഹിച്ചു കൂടെ കൊണ്ടു നടക്കുന്ന ഒരു പതിനേഴുകാരൻ “പയ്യനുണ്ട്” കേരളത്തിന്റെ കായിക തലസ്ഥാനമായ കോതമംഗലത്ത്. മാർ ബേസിൽ ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ കോമേഴ്‌സ് വിദ്യാർത്ഥിയായ ബേസിൽ പോളിന് സൈക്കിൾഎന്നാൽ സവാരിക്കുള്ള വാഹനം മാത്രമല്ല . മറിച് സാഹസിക പ്രകടനം നടത്താനും കൂടിയുള്ള വാഹനമാണ്. യുവക്കളുടെ ഇടയിൽ ഹരമായ എം ടി ബി ഫ്രീ സ്റ്റൈൽ അഭ്യാസിയാണ് ബേസിൽ.

തന്റെ കൊച്ചു സൈക്കിളിൽ കേറി നിന്നും, കൈവിട്ടും, മുൻ വശത്തെ ചക്രം പൊക്കിയും, കാലുകൾ പൊക്കിയും ഒക്കെ യുള്ള സാഹസിക അഭ്യാസ പ്രകടനങ്ങൾ ആരേയും ആവേശത്തിൽ ആറാടിക്കുക മാത്രമല്ല ഒന്ന് അമ്പരപ്പിക്കുകകൂടി ചെയ്യും. അത്രയ്ക്ക് കൈമെയ് വഴക്കത്തോടെയാണ് ഈ കുട്ടി അഭ്യാസിയുടെ അതി സാഹസിക പ്രകടനം. മൂന്നു വർഷമായി ഇങ്ങനെ സൈക്കിളിൽ സാഹസിക പ്രകടനം നടത്തുവാൻ തുടങ്ങിയിട്ടെന്ന് ബേസിൽ പറയുന്നു. പൂർണ്ണ പിന്തുണയും പ്രോത്സാഹനവുമേകി എം. എ. കോളേജിലെ ബി. കോം വിദ്യാർത്ഥിയായ ചേട്ടൻ സാം പോൾ കട്ടക്ക് കൂടെയുണ്ട്താനും.

നിരവധി സൈക്കിൾ കടകളുടെയും, മോട്ടോർ ബൈക്ക് ഷോ റൂമുകളുടെയും ഉദ്ഘാടനത്തിനു ഈ കുട്ടി അഭ്യാസിയുടെ പ്രകടങ്ങൾ ഉണ്ടാകാറുണ്ട്. സ്കൂൾ, കോളേജ് മേളകൾക്കു ബേസിലിന്റെ തകർപ്പൻ പ്രകടനം അരങ്ങേറാറുണ്ട്.കോതമംഗലം ഇലെക്ട്രിസിറ്റി ബോർഡിലെ ഓവർസിയർ സബ് സ്റ്റേഷൻ പടി കുന്നത്ത് പോൾസൺന്റെയും, ജിനിയുടെയും രണ്ടാമത്തെ മകനാണ് സൈക്കിളിൽ ആരെയും വിസ്മയിപ്പിക്കുന്ന സാഹസിക പ്രകടനങ്ങൾ നടത്തുന്നത്.

EDITORS CHOICE

അഖിലിന്റെ പെൻസിലിൽ വിരിഞ്ഞത് കേരളത്തിന്റെ സ്വന്തം ക്യാപ്റ്റൻ.

Published

on

കോതമംഗലം : പെൻസിൽ കൊണ്ട് നിരവധി വിസ്മയ ചിത്രങ്ങൾ കോറിയിടുന്ന “കുട്ടി ചിത്രകാരനാണ് അഖിൽ എസ് . ജീവൻ തുടിക്കുന്ന നിരവധി ചിത്രങ്ങളാണ് അഖിൽ തന്റെ കൊച്ചു പെൻസിൽ കൊണ്ട് വരച്ചു കൂട്ടിയിട്ടുള്ളത്. അതിൽ കോതമംഗലത്തിന്റെ ജനകിയാനായ യുവ എം എൽ എ ആന്റണി ജോണും ഉൾപെടും. ഇപ്പോൾ എൽ ഡി എഫിന്റ മിന്നും വിജയത്തിൽ സന്തോഷിച്ചു കേരളത്തിന്റെ സ്വന്തം ക്യാപ്റ്റനെ വരച്ചു ജന ശ്രദ്ധനേടിയിരിക്കുകയാണ് ഈ കുട്ടി കലാകാരൻ. കേരളത്തിൽ പുതു ചരിത്രം രചിച്ച പിണറായി വിജയനാണ് അഖിലിന്റെ ഇപ്പോളത്തെ ഹീറോ.

പ്രതിസന്ധി ഘട്ടത്തിൽ കേരള ജനതയെ നെഞ്ചോടു ചേർത്ത ഈ മനുഷ്യനെയല്ലാതെ വേറെ ആരെയാണ് താൻ ഹീറോ ആയി കാണേണ്ടത് എന്നാണ് അഖിലിന്റെ പക്ഷം. അതുകൊണ്ട് തന്നെയാണ് “കുട്ടി ചിത്രക്കാരനായ അഖിൽ, താൻ വരയ്ക്കാൻ പെൻസിൽ എടുത്തപ്പോൾ തന്നെ മനസ്സിൽ തെളിഞ്ഞു വന്ന രൂപവും പിണറായിയുടേത് ആയത്.

കേരളത്തിൽ ഒരാളെപ്പോലും പട്ടിണിക്കിടാത്ത, വീടില്ലാത്തവർക്ക് വീട് നൽകിയ, നായകളും വാനരന്മാർക്കും ഭക്ഷണം കിട്ടുന്നുണ്ടോ എന്ന് അന്വേഷിച്ച, തകർന്ന് വീഴാറായ സർക്കാർ സ്കൂളുകൾ ഹൈടെക് ആക്കിയ, പൊതുവിദ്യാലയങ്ങളിലേക്ക് 5 ലക്ഷത്തോളം അധികം വിദ്യാർത്ഥികളെ എത്തിച്ച , സർക്കാർ ആശുപത്രികൾ ഹൈടെക് ആക്കിയ ഈ മനുഷ്യനെ അല്ലേ ഞാൻ ഹീറോ ആക്കേണ്ടത് അഖിൽ വാചാലനായി. കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് രണ്ടാം വർഷ ബി. കോം വിദ്യാർത്ഥിയായ അഖിൽ സ്കൂൾ വിദ്യാഭ്യാസ കാലത്ത് 6 മാസം വർണ്ണപീഠം ചിത്രകലാ വിദ്യാലയത്തിൽ പഠിച്ചതല്ലാതെ വരയിൽ വേറെ പരിശീലനം ലഭിച്ചിട്ടില്ല.

സ്വന്തം കഴിവ് കൊണ്ട് തന്നെ വരയുടെ ലോകത്ത് തിളങ്ങുകയാണ് മാതിരപ്പിള്ളി കളപ്പുരപുത്തൻപുര കെ. പി. ശങ്കരൻകുട്ടിയുടെയും, രാജശ്രീയുടെയും മകനായാ ഈ ചിത്രകാരൻ. കോതമംഗലം വിമലഗിരി പബ്ലിക് സ്കൂളിൽ പത്താം ക്ലാസ്സ്‌ വിദ്യാർത്ഥിയായ സഹോദരൻ ആകാശും ചേട്ടനെപോലെ വരയുടെ വഴിയിൽ തന്നെയാണ്.

Continue Reading

EDITORS CHOICE

ഉയരം കൂടുംതോറും ജിതിന്റെ ആഗ്രഹത്തിന് മാധുര്യമേറും; എവറസ്റ്റ് ബേസ് ക്യാമ്പ് കീഴടക്കി കോതമംഗലം സ്വദേശി.

Published

on

കോതമംഗലം: എവറസ്റ്റ് ബേസ് ക്യാമ്പിൽ എത്തുക എന്ന സ്വപ്നം പൂവണിയിച്ച് ജിതിൻ പോൾ. ആഗ്രഹത്തിനും, സ്വപ്‌നങ്ങൾ കാണുന്നതിനും അതിർവരമ്പുകൾ ഇല്ല എന്ന് പറയുന്നത് എത്ര ശരിയാണ്. ആഗ്രഹങ്ങൾ സാധിച്ചെടുക്കുമ്പോൾ ആണല്ലോ അതിന് അതി മാധുര്യം ഏറുന്നത് തന്നെ. തന്റെ ചിരകാല സ്വപ്നം പൂവണിഞ്ഞ സന്തോഷത്തിലാണ് കോതമംഗലം നെല്ലിക്കുഴി സ്രാമ്പിക്കുടി വീട്ടിൽ ജിതിൻ പോൾ എന്ന 31 കാരൻ. സ്കൂളിൽ പഠിക്കുന്ന കാലത്താണ് എവറസ്റ്റ് എന്ന ആ സ്വപ്നം ജിതിന്റെ മനസ്സിൽ ചേക്കേറിയത്. അതിന് നിമിത്തം മനസ്സിൽ കൂടു കൂട്ടിയ രണ്ട് പേരുകൾ ആണ്. ടെൻസിങ് നോർഗെയും, എഡ്‌മണ്ട് ഹില്ലരിയും. അവരെ പോലെ ലോകത്തിലെ വലിയ കൊടുമുടിയായ എവറസ്റ്റിൽ എത്തി പെടുക എന്നതും. ആഗ്രഹം മനസ്സിൽ സ്വപ്നമായി അങ്ങനെ താലോലിച്ചു കൊണ്ടു നടന്നു. ആ കാലത്ത് വീട്ടിലുള്ള ബന്ധുക്കളും സ്കൂളിലുള്ള അധ്യാപകരും ആരാകണമെന്ന് ചോദിച്ചാൽ ജിതിന് ഒറ്റ ഉത്തരമേ ഉള്ളു പർവതരോഹകൻ.

യാത്രകളോടും, പ്രകൃതി യോടും ഇഷ്ട്ടവും ചങ്ങാത്തവും കൂടി ജിതിൻ, തന്റെ ആ പഴയ ആഗ്രഹം മനസ്സിൽ സൂക്ഷിച്ചു ജീവിത യാത്ര മുന്നോട്ടു കൊണ്ടുപോയി. 2012ൽ ജോലി കിട്ടി, 2020 ഓഗസ്റ്റിൽ വിവാഹവും കഴിഞ്ഞു. അപ്പോഴും ആ പഴയ മോഹം മായാതെ, മനസ്സിൽ അങ്ങനെ കിടന്നു. ഒരാളുടെ ജീവിതം പൂർണമാവുന്നത് അയാൾ താൻ കണ്ട സ്വപ്‌നം കൈയ്യെത്തിപിടിക്കുമ്പോഴാണ്. ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നങ്ങളിലൊന്ന് 2021 ഏപ്രിൽ 24 നു ആ ചെറുപ്പക്കാരൻ കയ്യെത്തി പിടിച്ചു. ചെറുപ്പം മുതൽ സാഹസിക വിനോദങ്ങളോട് കൂട്ടുകൂടിയിരുന്ന ജിതിൻ കൃത്യവും ചിട്ടയുമായ തന്റെ ജീവിത ശൈലിയിലൂടെയാണ് മനസ്സിനേയും ശരീരത്തേയും എവറിസ്റ്റിനായി പാകപ്പെടുത്തിയത്.

ഏപ്രിൽ 14വിഷു ദിനത്തിൽ കൊച്ചി വിമാനത്താവളത്തിൽ നിന്ന് ഹൈദ്രബാദ് വഴി ബിഹാറിലെ പാറ്റ്ന യിലേക്ക്. ഒരു മഴയുടെ അകമ്പടിയോടെ ജിതിനെ ഊഷ്മള വരവേൽപ്പ് നൽകി പട്ന സ്വികരിച്ചു. അവിടെ നിന്ന് ടാക്സിയിൽ ഗംഗയും, ഗോതമ്പു പാടങ്ങളും ഒക്കെ കണ്ടു നേരെ ഇന്ത്യ -നേപ്പാൾ അതിർത്തിയായ റെസോളി ലേക്ക്. അവിടെ നിന്ന് അതിർത്തി നടന്നു കടന്ന് ബസിൽ കയറി നേരെ നേപ്പാളിന്റെ തലസ്ഥാനമായ കഠ്മണ്ഡുവിലേക്കു.ഇവിടെ നിന്ന് വിമാനത്തിൽ ലുക്ക്ള. സമുദ്ര നിരപ്പിൽ നിന്ന് 2800ൽ പരം മീറ്റർ ഉയരത്തിൽ ആണ് ലുക്കളാ. അവിടെ നിന്ന് അതി ദുർഘടമായ 60 കി. മി. ഏഴ് ദിവസങ്ങൾ കൊണ്ട് താണ്ടിയാണ് 5000ൽ പരം മീറ്റർ ഉയരത്തിലുള്ള എവറസ്റ്റ് ബേസ് ക്യാമ്പിൽ എത്തുക എന്ന തന്റെ സ്വപ്നം ഈ കോതമംഗലംകാരൻ പൂവണിയിച്ചത്.

ബേസ് ക്യാമ്പിൽ നിന്ന് 3 കി. മി. സഞ്ചരിച്ചാൽ എവറസ്റ്റ് ടോപ് ആയി. എന്നാൽ 16 ദിവസം അതി കഠിനവും, ദുര്ഘടവുമായ വഴി താണ്ടിയാൽ മാത്രമേ അവിടെ എത്തി ചേരുവാൻ സാധിക്കു എന്ന് ഈ സാഹസിക സഞ്ചാരി പറയുന്നു. സാഹസിക വിനോദങ്ങളിൽ തൽപരനായ ജിതിൻ മാരത്തൻ, അൾട്രാ മാരത്തൻ റണ്ണറും കൂടിയാണ്. കർണാടകയിലെ മലനാട് അൾട്രാമാരത്തൺ, വാഗമൺ അൾട്രാ മാരത്തൺ, കൊങ്കൺ അൾട്രാ മാരത്തൺ തുങ്ങി നിരവധി മാരത്തണുകൾ ജിതിൻ പൂർത്തിയാക്കിയിട്ടുണ്ട്. നെല്ലികുഴിയിലെ വ്യാപാരിയായ പോളിന്റെയും ബീനയുടെയും മകനായ ജിതിൻ കൊച്ചിയിലെ കോഗ്നിസന്റിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ജീവനക്കാരനാണ്. വീട്ടുകാരും കൂട്ടുകാരും നാട്ടുകാരും ഭാര്യ മെറിനുമാണ് തന്റെ സ്വപ്‌നത്തിലേക്കുള്ള യാത്രയിൽ ഊർജമായതെന്ന് ഈ യുവ സാഹസിക സഞ്ചാരി പറയുന്നു.

Continue Reading

EDITORS CHOICE

കാടിന്റെ ദത്ത് പുത്രിയും ആദിവാസി ക്ഷേമ പ്രവർത്തനങ്ങൾ ജീവിതനിയോഗമായി കണ്ട സുധ വിരമിക്കുന്നു.

Published

on

കുട്ടമ്പുഴ : 19 വർഷത്തെ സ്തുത്യർഹവും മാതൃകാപരവുമായ സേവനത്തിനു ശേഷം സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ശ്രീമതി P G സുധ ഇന്ന് തന്റെ ഔദ്യേഗിക ജീവിതത്തിന് വിരാമമിടുന്നു. 1988 ൽ ഭർത്താവിന്റെ അകാലവിയോഗത്തെ തുടർന്ന് മൂന്ന് കുഞ്ഞുങ്ങൾ ഉൾപ്പെടെയുളള കുടുംബത്തിന്റെ ഉത്തരവാദിത്തം ചുമലിലേറ്റി ആരംഭിച്ച ജീവിത യാത്രയാണ് താൽക്കാലിമായി ഇന്ന് അവസാനിക്കുന്നത്. ആദ്യം അദ്ധ്യാപികയും പിന്നീട് 2002 മുതൽ വനം വകുപ്പിൽ ഗാർഡായി ജോലിയിൽ പ്രവേശനം നേടിയത്. വനിതകൾ വിരളമായിരുന്ന ഗാർഡ് തസ്തികയിലില്ലാതിരുന്ന കാലഘട്ടത്തിൽ ഭൂമിശാസ്ത്രപരമായി ഏറെ ദുർഘടം നിറഞ്ഞതും വന്യമൃഗ സാന്നിദ്ധ്യം ധാരാളമുള്ളതും യാത്രാസൗകര്യങ്ങളില്ലാത്തതും വന്യജീവി വേട്ടയാടൽ ഏറെയുണ്ടായിരുന്നതുമായ കുട്ടമ്പുഴ റെയിഞ്ചിൽ ആദ്യ നിയമനം.

പത്തും ഇരുപതും കിലോമീറ്റർ നിബിഡ വനത്തിലൂടെ സഞ്ചരിച്ച് മാത്രം എത്തപ്പെടാനാവുന്ന തേര, വാരിയം , കുഞ്ചപ്പാറ, തലവച്ച പാറ , ഉറിയംപെട്ടി, വെള്ളാരം കുത്ത് ഭാഗങ്ങളിലെ ആദിവാസി മേഖലയിൽ അവരുടെ വിദ്യാഭ്യാസം, ആരോഗ്യം, പാർപ്പിടം, സഞ്ചാരം, തൊഴിൽ വൈദഗ്ദ്ധ്യ പരിശീലനങ്ങൾ, സ്ത്രീകളുടെ ക്ഷേമം, തുടങ്ങി എല്ലാ മേഖലകളിലും ഉന്നമനത്തിനായി അവരോടൊപ്പം താമസിച്ച് അക്ഷീണ പരിശ്രമങ്ങൾ.

ആദിവാസി സമൂഹത്തിന്റെ സഹായത്തോടെ കഞ്ചാവ് കൃഷിയിടങ്ങൾ നശിപ്പിച്ച് അവിടെ വനവൽക്കരണം നടത്തുന്നതിലും വ്യാജമദ്യ നിർമ്മാണ കേന്ദ്രങ്ങൾ ഇല്ലാതാക്കുന്നതിലും പ്രധാന പങ്ക് വഹിച്ചു. ഈ പ്രവർത്തന മികവിന് അംഗീകാരമായി 2006 ലെ മുഖ്യമന്ത്രിയുടെ ഫോറസ്റ്റ് മെഡലിന് ശ്രീമതി PG സുധ അർഹയായി. 2017 ൽ കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിലെ ആദിവാസി മേഖലകളിൽ ODF പ്രവർത്തനം വിജയകരമാക്കുന്നതിൽ നേതൃത്വം വഹിച്ചതിന് പ്രധാനമന്ത്രിയുടെ പ്രത്യേക പുരസ്കാരവും ലഭിക്കുകയുണ്ടായി.

ഇടമലയാർ ആന വേട്ട കേസിലെ അന്വേഷണ സംഘത്തിലും പ്രവർത്തിക്കുകയുണ്ടായി. ഈ കാലയളവിൽ സ്വദേശത്ത് നിന്നും വിദേശത്തുനിന്നും ഒട്ടനവധി പുരസ്കാരങ്ങളും ശ്രീമതി PG സുധയെ തേടിയെത്തി. മികച്ച കായിക പ്രതിഭ കൂടിയായ ശ്രീമതി PG സുധ കേരളത്തെ പ്രതിനിധീകരിച്ച് ഒട്ടനവധി മത്സരങ്ങളിൽ പങ്കെടുക്കുകയും വിജയം കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട് . വനം വകുപ്പിനും സമൂഹത്തിനും ഒട്ടനവധി സംഭാവനകൾ നൽകിയ, വനം വകുപ്പിൽ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച് പടിയിറങ്ങുന്ന പിണവൂർക്കുടി സ്വദേശിനി പി.ജി. സുധ ശിഷ്ടകാലവും സാമൂഹിക മേഖലയിൽ സജീവമാകുവാനുള്ള തയ്യാറെടുപ്പിലാണ്.

Continue Reading

Recent Updates

NEWS7 hours ago

എറണാകുളം ജില്ലയിൽ ഇന്ന് 3154 പേർക്ക് രോഗം സ്ഥിരീകരിച്ചു.

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 29,704 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 89 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 6428...

CHUTTUVATTOM7 hours ago

രോഗികൾക്കും, ഓട്ടോ തൊഴിലാളികൾക്കും ഭക്ഷ്യകിറ്റ് വിതരണം നടത്തി.

കോതമംഗലം: കോവിഡ് ബാധിച്ച് വീടുകളിൽ കഴിയുന്ന രോഗികൾക്കും, ലോക് ഡൗൺ കാരണം ഉപജീവനം കഷ്ടത്തിലായ ഓട്ടോ തൊഴിലാളികൾക്കും സി.പി.ഐ പല്ലാരിമംഗലം ലോക്കൽ കമ്മറ്റി നാലാം ഘട്ടം ഭക്ഷ്യകിറ്റ്...

NEWS8 hours ago

കരുണ വറ്റാത്തവരുടെ കാരുണ്യം തേടി കുട്ടമ്പുഴ ഗ്രാമ പഞ്ചായത്ത്; പാവപ്പെട്ട രോഗികൾക്ക് ഒരുകൈ സഹായം നൽകാം.

കുട്ടമ്പുഴ. കോവിഡ് ബാധിച്ച് വീടുകളിൽ കഴിയുന്നവർക്ക് ആവശ്യ സാധനങ്ങൾ എത്തിക്കുവാൻ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിച്ചു. ആദിവാസി മേഖലയടക്കം വേറിട്ടു കിടക്കുന്ന വാർഡുകളിൽ സഹായങ്ങളെത്തിക്കുക എന്നത് ഏറേ...

NEWS8 hours ago

കോതമംഗലം മണ്ഡലത്തിലെ അതിഥി തൊഴിലാളികൾക്കുള്ള കിറ്റിൻ്റെ വിതരണോദ്ഘാടനം നടത്തി.

കോതമംഗലം:കോവിഡ് 19 ലോക് ഡൗൺ സാഹചര്യത്തിൽ കോതമംഗലം മണ്ഡലത്തിലെ നെല്ലിക്കുഴിയിൽ അതിഥി തൊഴിലാളികൾക്കുള്ള ഭക്ഷ്യധാന്യ കിറ്റിന്റെ വിതരണോദ്ഘാടനം നെല്ലിക്കുഴി പഞ്ചായത്ത് അങ്കണത്തിൽ വച്ച് ആന്റണി ജോൺ എം...

CHUTTUVATTOM11 hours ago

നാട്ടുകാരും വൈദ്യുതി വകുപ്പ് ജീവനക്കാരും കൈകോർത്ത് റോഡ് സഞ്ചാരയോഗ്യമാക്കി.

കോതമംഗലം : നെല്ലിക്കുഴി 314 ൽ ഇന്നുണ്ടായ ശക്തമായ കാറ്റിലും മഴയിലും റോഡിൻ്റെ സമീപത്ത് ഉള്ള റബ്ബർ തോട്ടത്തിൽ നിന്നും മരം വീണ് വൈദ്യുതി ലൈൻ കമ്പികൾ...

NEWS11 hours ago

ക്വാറൻ്റയിൻ സെന്ററിലേക്ക് ആവശ്യമുള്ള വസ്തുക്കൾ സംഭാവന നൽകി കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി.

കോതമംഗലം: നെല്ലിക്കുഴി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിപുലമായി രണ്ടാമതായി ഗവൺമെൻ്റ് ഹൈസ്‌കൂളിൽ ആരംഭിക്കുന്ന കോവിഡ് രോഗികൾക്കായുള്ള ക്വാറൻ്റയിൻ സെന്ററിലേക്ക് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി നെല്ലിക്കുഴി...

CHUTTUVATTOM11 hours ago

സഹായ സാന്ത്വന ചിറകു വിരിച്ച് കോട്ടപ്പടി സെന്റ് സെബാസ്റ്റ്യൻസ് കത്തോലിക്ക പള്ളി.

കോതമംഗലം : കോട്ടപ്പടി സെന്റ് സെബാസ്റ്റ്യൻസ് കത്തോലിക്ക പള്ളി ഡിസാസ്റ്റർ മാനേജ്മെന്റ് ടീമിന്റെയും കോതമംഗലം ധർമ്മഗിരി ആശുപത്രിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ കോട്ടപ്പടി സെന്റ് സെബാസ്റ്റ്യൻസ് കത്തോലിക്ക പള്ളിയുടെ...

CHUTTUVATTOM21 hours ago

കനത്ത മഴയെ തുടർന്ന് ജവഹർ കോളനിവാസികളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി.

കോതമംഗലം: കനത്ത മഴയെ തുടർന്ന് ജവഹർ കോളനി വെള്ളത്തിൽ ,കോളനി നിവാസികളെ സുരക്ഷിതമായി മാറ്റി പാർപ്പിച്ചു. കോതമംഗലം നഗരസഭയിലെ ഒന്നാം വാർഡിലെ ജവഹർ കോളനിയിലാണ് വെള്ളം കയറിയത്...

NEWS1 day ago

നൂറ്റിയൊന്ന് കോവിഡ് രോഗികളുമായി കവളങ്ങാട് മേഖല; എറണാകുളം ജില്ലയിൽ ഇന്ന് 3744 പേർക്ക് രോഗം.

എറണാകുളം : കേരളത്തില്‍ ഇന്ന് 32,680 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,22,628 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.65 ആണ്. കഴിഞ്ഞ...

CHUTTUVATTOM1 day ago

റെഡ് ക്രോസ് പൾസ് ഓക്സിമീറ്റർ കൈമാറി.

കോതമംഗലം: റെഡ് ക്രോസ് കോതമംഗലം താലൂക്ക് ബ്രാഞ്ച് പിണ്ടി മന പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ പെയ്ൻ ആൻറ് പാലിയേറ്റിവിലേക്ക് പൾസ് ഓക്സി മീറററുകൾ ഗ്ലൂക്കോമീറ്റർ എന്നിവ കൈമാറി. റെഡ്...

NEWS1 day ago

കോതമംഗലം മണ്ഡലത്തിലെ ആദിവാസി കോളനികളിൽ ഭക്ഷ്യധാന്യ കിറ്റ് വിതരണം ആരംഭിച്ചു : ആന്റണി ജോൺ MLA

കോതമംഗലം : കോവിഡ് 19 പശ്ചാത്തലത്തിൽ കോതമംഗലം മണ്ഡലത്തിലെ ആദിവാസി കോളനികളിലെ കോവിഡ് ബാധിച്ചവർക്കുള്ള ഭക്ഷ്യധാന്യ കിറ്റ് വിതരണം ആരംഭിച്ചതായി ആന്റണി ജോൺ MLA അറിയിച്ചു. പതിനാറ്...

CHUTTUVATTOM1 day ago

പീസ് വാലിയുടെയും സോപ്മയുടെയും പ്രവർത്തനം മാതൃകപരം: എം.എൽ.എ

പെരുമ്പാവൂർ : കോവിഡ് സമയത്ത് പീസ് വാലിയും സോപ്മയും നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. വെങ്ങോല പഞ്ചായത്തിന്റെ കീഴിൽ തണ്ടേക്കാട് ജമാ അത് ഹയർ...

NEWS1 day ago

കോതമംഗലം താലൂക്ക് മഴക്കാല ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് സജ്ജമായി.

കോതമംഗലം : എറണാകുളം ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ മഴക്കാല ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് സജ്ജമായി കോതമംഗലം താലൂക്ക്. മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി താലൂക്കിലെ ഐ.ആർ.എസ്...

CHUTTUVATTOM1 day ago

കൂവപ്പടിയിൽ ഡോമിസിലറി കെയർ സെന്ററിന് തുടക്കമായി.

പെരുമ്പാവൂർ : കൂവപ്പടി പഞ്ചായത്തിൽ കോവിഡ് ബാധിതർക്കായി ഒരുക്കുന്ന ഡോമിസിലറി കെയർ സെന്ററിന് തുടക്കമായി. 30 കിടക്കകളോടെ സജ്ജികരിച്ച കേന്ദ്രത്തിന്റെ ഉദ്ഘാടനം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നിർവഹിച്ചു....

CRIME2 days ago

വീട്ടിൽ നടത്തിവന്ന വാറ്റ് കേന്ദ്രം കണ്ടെത്തി നശിപ്പിച്ചു.

കോതമംഗലം: വടാട്ടുപാറയിൽ എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ വീട്ടിൽ നടത്തിവന്ന വാറ്റ് കേന്ദ്രം കണ്ടെത്തി നശിപ്പിച്ചു. കുട്ടമ്പുഴ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി.രമേശിന്റെ നേതൃത്വത്തിലുള്ള സംഘവും, എറണാകുളം...

Trending

error: Content is protected !!