EDITORS CHOICE
ബംഗ്ളുരൂവില്‍ ഐജിയായി പോത്താനിക്കാട് സ്വദേശി ജോസ് മോഹന്‍ ഐപിഎസ് ചുമതലയേറ്റു.

പോത്താനിക്കാട്: ബംഗ്ളുരൂവില്‍ സി.ഐ.എസ്.എഫ്. ഐജി ആയി മലയാളിയായ ജോസ് മോഹന്‍ ഐപിഎസ് ചുമതലയേറ്റു. പോത്താനിക്കാട് ആനത്തുഴി കൊച്ചുമുട്ടം സേവ്യര്‍ – അന്നക്കുട്ടി ദമ്പതികളുടെ മകനായ ഇദ്ദേഹം ഇക്കഴിഞ്ഞ സ്വാതന്ത്യദിനത്തില്‍ രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡല്‍ കരസ്ഥമാക്കിയിരുന്നു. അഗ്രിക്കള്‍ച്ചറില്‍ എം.എസ്.സി. പൂര്‍ത്തിയാക്കിയ ജോസ് മോഹന്‍ 2002 ല്‍ അഖിലേന്ത്യ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ 59-ാം റാങ്കോടെയാണ് വിജയിച്ചത്. പോലീസ് മാനേജ്മെന്റ്, സൈബര്‍ ലോ, സൈബര്‍ ഡിഫന്‍സ് & ഇന്‍ഫര്‍മേഷന്‍ അഷ്വറന്‍സ് എന്നിവയില്‍ പ്രശസ്തമായ സര്‍വകലാശാലകളില്‍നിന്ന് ബിരുദാനന്തര ബിരുദവും, യു.കെ. സര്‍ക്കാരിന്റെ ചീവനിംഗ് സ്കോളര്‍ഷിപ്പും നേടിയിട്ടുണ്ട്.
കേരളത്തില്‍ 7 വര്‍ഷത്തെ സിബിഐ പ്രവര്‍ത്തനത്തിനിടയില്‍ തന്ത്രപ്രധാനമായ പല കേസുകളും കൈകാര്യം ചെയ്തിട്ടുള്ള ഇദ്ദേഹം ജയ്പൂര്‍ ജില്ലാ പോലീസ് സൂപ്രണ്ടായിരിക്കെ ഏഷ്യയിലെ ഏറ്റവും മികച്ച എസ്പിക്കുള്ള അവാര്‍ഡ് നേടിയിട്ടുണ്ട്. ബിക്കാനീര്‍ ഐജി, ജോധ്പൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ തുടങ്ങിയ പദവികള്‍ വഹിച്ച ശേഷമാണിപ്പോള്‍ ബംഗ്ളുരുവില്‍ ഐജിയായി ചുമതലയേറ്റിട്ടുള്ളത്.
CHUTTUVATTOM
സൈക്കിളിൽ കാണാക്കാഴ്ചകൾ കണ്ട് പൈങ്ങോട്ടൂർ സ്വദേശി ജോഹൻ

കോതമംഗലം : മനുഷ്യന് വ്യത്യസ്ത തരം ആഗ്രഹങ്ങളാണല്ലോ. അതിൽ ജോഹൻ മാത്യു സന്തോഷ് എന്ന 15 കാരന് തന്റെ സൈക്കിളിൽ ഇന്ത്യ ചുറ്റണം എന്നാണഗ്രഹം. അതിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ജോഹൻ 500ൽ പരം കിലോമീറ്റർ താണ്ടി സൈക്കിളിൽ പ്രേതനഗരിയായ ധനുഷ്കോടിയിലെത്തി. മഴയും, മഞ്ഞും, വെയിലും വകവെക്കാതെ ഹൈ റേഞ്ചിന്റെ മലമടക്കുകളും, ലോ റേഞ്ചും എല്ലാം താണ്ടി ജോഹൻ ധനുഷ്കോടിയെലെത്തുകയായിരുന്നു. ബന്ധുക്കളും, സുഹൃത്തുക്കളുമായ ദീപു, ദീപുവിന്റെ ഭാര്യ രേഖ, രഘു, എഡിസൺ എന്നിവർ ഉൾപ്പെടെയുള്ള 5 അംഗ സംഘം അടിമാലി, കല്ലാർകുട്ടി രാജകുമാരി, പൂപ്പാറ, തേനി, മധുര, തിരിച്ചിറ പ്പെട്ടി, രാമേശ്വരം വഴി ധനുഷ്കോടിയിൽ എത്തി.
5 പേരടങ്ങുന്ന സംഘത്തിലെ പ്രായംകുറഞ്ഞ കുട്ടിതാരമാണ് ജോഹൻ. സൈക്കിളിൽ ധനുഷ്കോടിയിലേക്കുള്ള യാത്ര പുതിയ അനുഭവമാണ് സമ്മാനിച്ചതെന്ന് ജോഹൻ പറയുന്നു. പൈങ്ങോട്ടൂർ സെന്റ് ജോസഫ് ഹയർ സെക്കന്ററി സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർഥിയാണ് സൈക്കിളിൽ ഇന്ത്യ ചുറ്റാനൊരുങ്ങുന്ന ഈ കുട്ടിതാരം. കവളങ്ങാട് സെന്റ് ജോൺസ് ഹയർസെക്കണ്ടറി സ്കൂൾ ഉദ്യോഗസ്ഥൻ താഴത്തൂട്ട് സന്തോഷിന്റെയും, കോതമംഗലം എം. എ. കോളേജ് ലാബ് അസിസ്റ്റന്റ് നിമ്മി ഈശോയുടെയും മകനാണ് ജോഹൻ
EDITORS CHOICE
അഭിമാന നേട്ടവുമായി കോതമംഗലം സ്വദേശി; ശ്രീലങ്കൻ മാജിക് സർക്കിളിന്റെ മത്സരത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി ഇ.കെ.പി.

കോതമംഗലം : ശ്രീലങ്കൻ മാജിക് സർക്കിളിന്റെ നൂറാം വാർഷീകത്തിന്റെ ഭാഗമായി നടന്ന അന്തർദേശീയ കൺവെൻഷനിൽ മൂന്നാം സ്ഥാനം കോതമംഗലം പിണ്ടിമന സ്വദേശി കരസ്ഥമാക്കി. ഇന്ത്യയിൽ നിന്നുള്ള മെജീഷ്യൻ എന്ന നിലയിൽ കോതമംഗലം പിണ്ടിമന സ്വദേശി ഇ. കെ. പി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഇ. കെ പത്മനാഭൻ മത്സരത്തിൽ പങ്കെടുത്ത് മൂന്നാം സ്ഥാനം കരസ്ഥമാക്കി. വിവിധ രാജ്യങ്ങളിൽ നിന്ന് പ്രഗത്ഭരായ മെജിഷ്യൻമാർ മത്സരത്തിൽ പങ്കെടുത്തിരുന്നു. ശ്രീലിങ്കൻ സാംസ്കാരിക വകുപ്പ് മന്ത്രി ഗീത കുമാര സിഘെ ചടങ്ങിൽ മുഖ്യ അതിഥിയായിരുന്നു.
ഫോട്ടോ: ശ്രീലങ്കൻ മാജിക് സർക്കിൾ സെക്രട്ടറി റോഷൻ ജയശാക്കരയിൽ നിന്നും മെജീഷ്യൻ ഇ.കെ.പി സർട്ടിഫിക്കറ്റ് ഏറ്റു വാങ്ങുന്നു.
EDITORS CHOICE
കറുത്ത നിറത്തിൽ കണ്ണുരുട്ടി പേടിപ്പിക്കുന്ന തട്ടേക്കാടിന്റെ ബ്രൗൺ വുഡ് ഔൾ.

- രജീവ് തട്ടേക്കാട്
കുട്ടമ്പുഴ : സ്വപ്ന സാക്ഷാത്കാരത്തിന്റെ അപൂര്‍വ നിമിഷങ്ങളുടെ പൂർത്തീകരണത്തിന്റെ പരിസമാപ്തിയാണ് ഓരോ ചിത്രങ്ങളും. ഓരോ ചിത്രത്തിന്റെയും പിന്നില്‍ നീണ്ട കാത്തിരിപ്പുണ്ട്, അതോടൊപ്പം അധ്വാനവും, മണിക്കൂറുകള്‍ നീണ്ട യാത്രയും, ക്ഷമയും. അങ്ങനെ തട്ടേക്കാടിന്റെ ഉൾക്കാടുകളിൽ പോയി ചിത്രങ്ങൾ അഭ്രപാളിയിൽ പകർത്തുമ്പോൾ അത് പുറം ലോകത്തിന് അറിവിന്റെ വാതായനങ്ങൾ തുറന്നിടുകകൂടിയാണ്. ഉൾക്കാടിന്റെ മൂങ്ങയാണ് ബ്രൗൺ വുഡ് ഔൾ (Brown Wood Owl, (Strix leptogrammica). ഘോരവനത്തിലെ മരശിഖരത്തിൽ ഒളിച്ചിരിക്കുന്ന മൂങ്ങയെ സൂക്ഷ്മമായി നോക്കിയാല്‍ മാത്രമേ കണ്ടെത്താന്‍ കഴിയൂ.
ദേഹം മുഴുവന്‍ കറുത്ത രോമക്കുപ്പായത്തില്‍ പൊതിഞ്ഞ് മറ്റുള്ളവരുടെ കണ്ണ് വെട്ടിക്കുവാൻ മിടുക്കരാണ് ബ്രൗൺ വുഡ് ഹൌള് എന്ന തട്ടേക്കാടിന്റെ രാത്രിഞ്ചരൻ. മൂങ്ങകള്‍ ഒരേ സമയം സൗഭാഗ്യത്തിന്റെയും ദൗര്‍ഭാഗ്യത്തിന്റെയും ലക്ഷണമാണെന്ന് വിശ്വസിക്കുന്നവരാണ് നമ്മൾ. വെള്ളിമൂങ്ങകള്‍ സൗഭാഗ്യം കൊണ്ടുവരും എന്ന് ചിലര്‍ വിശ്വസിക്കുമ്പോള്‍, മറ്റ്ചിലര്‍ക്ക് കാലന് കോഴി എന്ന് വിളിപ്പേരുള്ള കൊല്ലി കുറവന്‍ മൂങ്ങ ദൗര്‍ഭാഗ്യത്തിന്റെ ലക്ഷണമാണ്. രാത്രിയുടെ നിശബ്ദയാമങ്ങളില്‍ മൂങ്ങയുടെ മൂളല്‍ ഒരുതവണയെങ്കിലും കേട്ട് ഭയപ്പെടാത്തവർ വിരളമായിരിക്കും. ചെറിയ കിളികൾ , എലികള്‍, ഓന്തുകള്‍ തുടങ്ങിയ ഭക്ഷണമാക്കുന്ന ബ്രൗൺ വുഡ് ഔൾ മരപൊത്തുകളിലും, ഇരുളടഞ്ഞ മാളങ്ങളിലുമാണ് കൂട് കൂട്ടുന്നത്.
-
CHUTTUVATTOM3 days ago
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമണം നടത്തിയ ആൾ പിടിയിൽ
-
NEWS1 week ago
അർദ്ധരാത്രിയിൽ വീട്ടിൽ കയറി മകനെയും പിതാവിനെയും മാതാവിനെയും മർദിച്ചു.
-
CRIME1 week ago
മോഷ്ടിച്ച ബൈക്കിൽ കറങ്ങി നടന്നവർ കോതമംഗലം പോലീസിൻ്റെ പിടിയിൽ
-
CRIME1 week ago
നിരന്തര കുറ്റവാളിയായ കോതമംഗലം സ്വദേശിയായ രാഹുലിനെ കാപ്പ ചുമത്തി ജയിലിലടച്ചു.
-
CHUTTUVATTOM1 day ago
കോതമംഗലത്തു വീണ്ടും കഞ്ചാവ് വേട്ട
-
AGRICULTURE1 week ago
പി.എം കിസ്സാൻ സമ്മാൻ നിധി കർഷകർക്കായുള്ള അറിയിപ്പ്.
-
CHUTTUVATTOM4 days ago
കെ എസ് ആര് ടി സി ഡ്രൈവര്‍ കുഴഞ്ഞ് വീണ് മരിച്ചു
-
NEWS1 week ago
മഴ കനത്തു; തോടായി കോട്ടപ്പടി റോഡ്; സൂത്രം കൊണ്ട് ഓടയൊരുക്കാൻ അധികാരികളും.
