വീ​ട്ട​മ്മ​യെ ശ​ല്യം ചെ​യ്ത യു​വാ​വി​നെ ഭ​ർ​ത്താ​വും സു​ഹൃ​ത്തും ചേ​ർ​ന്ന് മ​ർ​ദി​ച്ചു.


കോ​ത​മം​ഗ​ലം: ഫോ​ണി​ൽ വി​ളി​ച്ച് പ​രി​ച​യ​പ്പെ​ട്ട വീ​ട്ട​മ്മ​യെ ശ​ല്യം ചെ​യ്ത യു​വാ​വി​നെ ഭ​ർ​ത്താ​വും സു​ഹൃ​ത്തും ചേ​ർ​ന്ന് മ​ർ​ദി​ച്ചു. വ​ണ്ണ​പ്പു​റം പനങ്കര വീട്ടിക്കൽ മിജി ജോസഫ് (36) നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. തൃക്കാരിയൂർ ആ​യ​ക്കാ​ട് ക​വ​ല​യ്ക്കു സ​മീ​പം വാ​ട​ക വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന വീ​ട്ട​മ്മ​യു​ടെ ഭ​ർ​ത്താ​വും സു​ഹൃ​ത്തും ചേ​ർ​ന്നാ​ണ് മേ​ജോ​യെ മ​ർ​ദി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. വാ​ട​ക വീ​ട്ടി​ൽ ഇ​ന്ന​ലെ രാ​വി​ലെ 10.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. യുവതിയുടെ ഭർത്താവായ പുതപ്പിലേടത്ത് മോഹനനെ കോതമംഗലം പോലീസ് അ​റ​സ്റ്റ് ചെ​യ്തു. ഇ​യാ​ളു​ടെ സു​ഹൃ​ത്ത് ഒ​ളി​വി​ലാ​ണ്. ത​ല​യ്ക്ക് മ​ര​ക്ക​ഷ്ണം​കൊ​ണ്ട് അ​ടി​യേ​റ്റ് സാ​ര​മാ​യ പ​രി​ക്കേ​റ്റ മിജി​യെ കോതമംഗലത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും , നില വഷളായതിനെത്തുടർന്ന് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Leave a Reply