സമ്പൂർണ്ണ മാലിന്യ നിർമാർജനം ; പുഴ ശേഖരിച്ചു നൽകിയ മാലിന്യങ്ങൾ പുഴയിലേക്ക് തന്നെ തള്ളി.

കോതമംഗലം: കനത്ത മഴയിൽ പുഴയിലേക്ക് വന്നുകൂടിയ മാലിന്യക്കൂമ്പാരം പുഴയിൽ വെള്ളം കവിഞ്ഞപ്പോൾ തീരത്തേക്ക് അടുപ്പിക്കുകയും , അധികാരികൾ മാലിന്യ നിർമ്മാർജ്ജനത്തിന്റെ പുത്തൻ ദുർമാതൃക ജനങ്ങളുടെ മുൻപിൽ പ്രവർത്തിച്ചു കാണിക്കുകയും ചെയ്‌തു. അടിഞ്ഞു കൂടിയ മാലിന്യം നീക്കം ചെയ്യേണ്ടവരാകട്ടെ അതെല്ലാം പിന്നെയും പുഴയിലേക്ക് …

Read More

ടെലിവിഷൻ തലയിലേയ്ക്ക് മറിഞ്ഞ് വീണ് ഒരു വയസ്സുള്ള കുഞ്ഞ് മരിച്ചു.

കോതമംഗലം : നെല്ലിക്കുഴി കാമ്പാക്കുടി പരീക്കുട്ടിയുടെ മകൻ ഷെഫിൻസിന്റെ കുഞ്ഞാണ് വീടിനകത്ത് അപകടത്തിൽ അകപ്പെട്ടത്. പിച്ചവച്ചെത്തിയ കുഞ്ഞ് TV സ്റ്റാന്റിനടുത്തെത്തി കളിച്ചു കൊണ്ടിരിക്കെ, ടെലിവിഷൻ മറിഞ്ഞ് കുഞ്ഞ് അടിയിൽ പെടുകയായിരുന്നു. വീഴ്ചയിൽ TV കുഞ്ഞിന്റ തലയിൽ വന്ന് വീഴുകയായിരുന്നു. രാജഗിരി ആശുപത്രിയിൽ …

Read More

കോതമംഗലത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.

കോതമംഗലം: യൂത്ത് കോൺഗ്രസ് മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്.എഫ്.ഐ ഗുണ്ടായിസത്തിനെതിരെയും പി.എസ്.സി ക്രമക്കേടുകൾ സി.ബി.ഐ അന്വേഷിക്കണമെന്നുമാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കോതമംഗലത്ത് പ്രതിഷേധ പ്രകടനവും മുഖ്യമന്ത്രി പിണറായി വിജയൻ്റെ കോലവും കത്തിച്ചു. ചെറിയ പള്ളിത്താഴത്ത് നിന്ന് ആരംഭിച്ച പ്രകടനം …

Read More

ചിറകുവിടർത്താൻ 101 സൈക്കിൾ സൗജന്യമായി വിതരണം ചെയ്ത് എന്റെ നാട് ജനകീയ കുട്ടായ്മ

കോതമംഗലം : സ്വന്തം ചിറകിൽ പറക്കാൻ പെൺകുട്ടികളെ പ്രാപ്തരാക്കുന്ന എന്റെ നാടിന്റെ പൂമ്പാറ്റ പദ്ധതി കോതമംഗലത്ത് തുടക്കം കുറിച്ചു . കായിക കേരളത്തിന്റെ കുതിപ്പിന് ഊർജ്ജം പകരുന്ന സെന്റ് ജോർജ് ഗ്രൗണ്ടിൽ പൂമ്പാറ്റ പദ്ധതിക്ക് ചിറകുയരുമ്പോൾ സ്ത്രീ ശാക്തീകരണത്തിന്റെ പുതിയ ചുവടുവയ്പ്പായി …

Read More

നിർധനർക്ക് പെൻഷൻ നൽകുന്ന ‘മാനവം’ പദ്ധതി ആവിഷ്‌കരിച്ചു പുതുപ്പാടി സ്‌കൂൾ മാതൃകയായി.

കോതമംഗലം : ഫാദർ ജോസഫ് മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്‌കൂൾ NSS യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പെൻഷൻ, റേഷൻ, ദെത്തെടുക്കൽ എന്നീ സാമൂഹ്യ സേവനങ്ങൾക്ക് ഊന്നൽ നൽകുന്ന ‘മാനവം’ പദ്ധതിയുടെ ഉത്‌ഘാടനം ബഹു. കോതമംഗലം MLA ശ്രി. ആന്റണി ജോൺ നിർവഹിച്ചു. നിർധനർക്ക് …

Read More

ഡോ.സിസ്റ്റർ കമില്ല നിര്യാതയായി; സംസ്കാരം ശനിയാഴ്ച്ച രാവിലെ തങ്കളം ധർമ്മഗിരി പ്രൊവിൻഷ്യൽ ഹൗസ് കപ്പേളയിൽ.

കോതമംഗലം: ഗൈനക്കോളജിസ്റ്റും ധർമ്മഗിരി സെന്റ് ജോസഫ് പ്രൊവിൻസ് അംഗവുമായ ഡോ. സിസ്റ്റർ കമില്ല (വി.വി. കൊച്ചുത്രേസ്യ- 91) നിര്യാതയായി. സംസ്കാരം ശനിയാഴ്ച്ച 10 നു തങ്കളം ധർമ്മഗിരി പ്രൊവിൻഷ്യൽ ഹൗസ് കപ്പേളയിൽ. കലൂർ വെട്ടിയാങ്കൽ പരേതനായ വർക്കിയുടെ മകളാണ്. വന്ധ്യതാ ചികിത്സാ …

Read More

ആദിവാസി ഊരുകളിൽ ആരോഗ്യ സംരക്ഷണത്തിനായി ‘ഊര്’ ആശ പദ്ധതി നടപ്പിലാക്കുന്നു: ആന്റണി ജോൺ എംഎൽഎ.

കോതമംഗലം: ആദിവാസി ഊരുകളിൽ താമസിക്കുന്നവരുടെ ആരോഗ്യ സംരക്ഷണം ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി മണ്ഡലത്തിലെ 16-ഓളം വരുന്ന ആദിവാസി ഊരുകളിൽ ‘ഊര്’ ആശ പദ്ധതി നടപ്പിലാക്കുന്നതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു. ആദിവാസി സമൂഹത്തിന് യോജിക്കുന്ന തരത്തിലുള്ള പ്രത്യേക ആരോഗൃ സുരക്ഷാ സംവിധാനങ്ങൾ …

Read More

കെ. എസ്.യു ആഹ്വാനം ചെയ്ത പഠിപ്പ് മുടക്ക് കോതമംഗലത്ത് പൂർണ്ണം

കോതമംഗലം : കലാലയങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അവകാശപ്പെട്ട നീതിക്കും, സമത്വത്തിനും വേണ്ടിയുള്ള പോരാട്ടത്തിൽ കെ.എസ്.യു സംസ്ഥാന നേതാക്കൾ സെക്രെട്ടറിയേറ്റിൽ അനുഷ്ടിക്കുന്ന നിരാഹാര സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടും, പോലീസിന്റെ നരനായാട്ടിൽ പ്രതിഷേധിച്ചു കൊണ്ടും കെ.എസ്. യു ആഹ്വാനം ചെയ്ത പഠിപ്പ് മുടക്ക് …

Read More

പെരിയാറിന്റെ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്

കോതമംഗലം : അൽപ്പം വൈകിയെങ്കിലും കാത്തു കാത്തിരുന്ന് കാലവർഷം കനത്തു. മലയോര മേഖലയിലെ ജലക്ഷാമം അനുഭവപ്പെടുന്ന ഉയർന്ന പ്രദേശങ്ങളിൽ മഴ ആശ്വാസമായി. എറണാകുളം ജില്ലകളിൽ ഇന്ന് തീവ്ര മഴയുടെ മുന്നറിയിപ്പായ ഓറഞ്ച് അലർട്ടും മറ്റു ജില്ലകളിലെല്ലാം ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ യെലോ …

Read More

സുന്ദര ഗ്രാമം വാളാച്ചിറ: ക്ലീൻ സിറ്റി- പൊതുനിരത്ത് കയ്യേറ്റം ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ നീക്കം ചെയ്ത് വൃത്തിയാക്കി

കോതമംഗലം: കവളങ്ങാട് പഞ്ചായത്തിലെ പതിനേഴാം വാർഡിലെ വാളാച്ചിറ കവല മുതൽ പുഴതീരം വരെയുള്ള അര കിലോമീറ്റർപ്രദേശത്ത് എട്ട് മീറ്റർ വീതിയുണ്ടായിരുന്ന പി.ഡബ്ലു.ഡി. ടാറിംഗ് റോഡ് ചില സ്വകാര്യ വക്തികൾ കയ്യേറി മണ്ണടിച്ച് കൃഷി സ്ഥലമാക്കുകയും ചില പ്രദേശങ്ങളിൽ നിർമ്മാണ വസ്തുക്കളുടെ വേസ്റ്റ് …

Read More