അന്താരാഷ്ട്ര സാഹസിക ഓഫ്റോഡ് മത്സരത്തിൽ മാറ്റുരയ്ക്കാൻ കോതമംഗലം സ്വദേശിയും.


കോതമംഗലം : മലേഷ്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടനയാണ് ലോകത്തിലെ ഏറ്റവും കടുപ്പമേറിയ പത്ത് സാഹസിക ഓഫ്റോഡ് മത്സരങ്ങളിൽ ഒന്നായ റെയിൻ ഫോറസ്റ്റ് ചലഞ്ച് ഇന്ത്യയിൽ സംഘടിപ്പിക്കുന്നത്. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കോഗർ മോട്ടോർസ്പ്പോട്ട് മായി സഹകരിച്ച് ഗോവയിൽ ആഗസ്റ്റ് 3 മുതൽ 10 വരെ സംഘടിപ്പിക്കുന്ന ഈ ഓഫ്റോഡ് സീരീസ് ഇന്ത്യയിലെ ആറാമത് ഈവന്റാണ്. ദേശീയ ഓഫ് റോഡ് മത്സരങ്ങളിൽ കഴിഞ്ഞ വർഷങ്ങളിൽ നിരവധി മത്സരങ്ങളിൽ വെന്നികൊടി പാറിച്ചിട്ടുള്ള അനുഭവത്തിന്റെ ശക്തിയിലാണ് കോതമംഗലം കോഴിപ്പിള്ളി സ്വദേശിയായ അതുൽ തോമസും , അദ്ദേഹത്തിന്റെ ടീം പാർട്ട്ണറായ ചാലക്കുടിക്കാരൻ നിഖിലും ഗോവയിലെ ഈ വലിയ മത്സരത്തിന് തയ്യാറെടുക്കുന്നത്.

വലിയതോതിൽ മുന്നൊരുക്കങ്ങളും ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക തയ്യാറെടുപ്പുകളുംവേണ്ട മതസരങ്ങളാണ് സാഹസിക ഓഫ്റോഡ് റേസുകൾ. പക്ഷെ ഏതൊരു ഓഫ്റോഡ് പ്രേമിയുടേയും സ്വപ്നമാണ് റെയിൻഫോറസ്റ്റ് ചലഞ്ച് പോലുള്ള അന്താരാഷ്ട മത്സരങ്ങളിൽ പങ്കെടുക്കുക എന്നത്. നാല് ലക്ഷം രൂപം സമ്മാനത്തുകയുള്ള ഈ മത്സരത്തിൽ പെട്രോൾ ഡീസൽ വിഭാഗങ്ങളിലായ് 2000 സിസി യ്ക്ക് താഴേയും മുകളിലുള്ള കാറ്റഗറിയിൽ 40 ടീമുകൾ സ്വദേശത്തു നിന്നും വിദേശത്തു നിന്നുമായി പങ്കെടുക്കുന്നുണ്ട്. അതിൽ കേരളത്തിൽ നിന്ന് മൂന്ന് ടീമുകളും ഉൾപ്പെടും. 33 സ്റ്റേജുകളിലായി രാത്രിയും പകലും നീണ്ടു നിൽക്കുന്ന കടുത്ത റേസുകൾ താണ്ടി വേണം വിജയപഥത്തിലെത്താൻ.


ഭൂതത്താൻകെട്ടിൽ സംഘടിപ്പിച്ച മഡ് റേസിലും , ഇന്ത്യയിലെ തന്നെ നിരവധി മത്സരങ്ങളിലും വെന്നിക്കൊടി പാറിച്ചിട്ടുള്ള വ്യക്തികൂടിയാണ് അതുൽ തോമസ്. ഓട്ടോ ക്രോസ്സ് വിഭാഗത്തിൽ നിന്നും വ്യത്യസ്ഥമായി റാലി അനുഭവം ലഭിക്കുന്നതിനായി സംഘടിപ്പിച്ച പുത്തൻ ഇനമായ റാലി ക്രോസിന് കോതമംഗലം വേദിയായതും അതുലിന്റെ പരിശ്രമഫലമായിരുന്നു. പരീക്ഷണാർത്ഥം സംഘടിപ്പിച്ച ഈ വേഗപ്പോരാട്ടം കേരളത്തിലാദ്യമായിട്ടാണ് നടന്നത്.

പ്രത്യേകം രൂപകൽപ്പന്ന ചെയ്ത റേസ് ജീപ്പ് ഗോവയിലെലേക്ക് പ്രത്യേക ട്രക്കിൽ കയറ്റി അയക്കുകയായിരുന്നു. ഒരാഴ്ച്ച നീണ്ടുനിൽക്കുന്ന മത്സരം ഈ മാസം പത്തിനാണ് സമാപിക്കുന്നത്. ഗോവയിലെ റേസ് ട്രാക്കുകളിൽ പ്രകമ്പനം സൃഷ്ടിച്ച് ഉഴുത് മറച്ച് അന്താരാഷ്ട്ര സാഹസിക ഓഫ് റോഡ് റേസുകളിലും വെന്നിക്കൊടി പാറിക്കുമെന്ന പ്രതീക്ഷയിലാണ് കോതമംഗലത്തെ വാഹനപ്രേമികൾ.

കോതമംഗലത്തിന് രുചിയുടെ നവ്യാനുഭവമായി ” Sooper Chef’s ” പ്രവർത്തനം ആരംഭിക്കുന്നു.

Leave a Reply