SPORTS
വെള്ളിയിൽ മുത്തമിട്ട് ചരിത്ര വിജയം നേടി എം. എ. കോളേജിലെ അർഷാന.

കോതമംഗലം : രാജസ്ഥാനിൽ വച്ചു നടന്ന അഖിലേന്ത്യ അന്തർ സർവകലാശാല പവർ ലിഫ്റ്റിങ്ങ് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടി കോതമംഗലം എം. എ. കോളേജിലെ അർഷാന വി എ. 552.5 കിലോ ഭാരമാണ് അർഷാന ഉയർത്തിയത്. അഖിലേന്ത്യ അന്തർ സർവകലാശാല പവർ ലിഫ്റ്റിങ്ങ് ചാമ്പ്യൻഷിപ്പിൽ ആദ്യമായിട്ടാണ് എം. എ. കോളേജ് മെഡൽ നേടുന്നത്. വെള്ളി മെഡൽ നേടി ചരിത്ര വിജയം സ്വന്തമാക്കിയ അർഷാനയെ മാർ അത്തനേഷ്യസ് കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ് അഭിനന്ദിച്ചു.
SPORTS
ഏഷ്യൻ പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ നേടി അഞ്ജലി.

കോതമംഗലം: കോയമ്പത്തൂരിൽ വച്ച് നടന്ന ഏഷ്യൻ പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ സബ് ജൂനിയർ ഗേൾസ് 76 കിലോ വിഭാഗത്തിൽ ഗോൾഡ് മെഡൽ നേടിയ കോതമംഗലം എം. എ. അക്കാദമിയിലെ അഞ്ജലി പി ആർ . 4 വർഷമായി എം. എ. അക്കാദമിയിൽ പരിശീലിക്കുന്ന അഞ്ജലി, മാതിരപ്പിള്ളി ഗവ. സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയായിരുന്നു. 87% മാർക്ക് വാങ്ങി പ്ലസ് ടു വിലും മിന്നും വിജയമാണ് അഞ്ജലി നേടിയത്. മറയൂർ പനച്ചിപറമ്പിൽ രതീഷിന്റെയും, രേഷ്മയുടെയും മകളാണ്.പവർ ലിഫ്റ്റിങ്ങിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അഞ്ജലിയെ എം. എ. കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ് അഭിനന്ദിച്ചു.
SPORTS
ഏഷ്യൻ പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ കരസ്ഥമാക്കി കോതമംഗലം എം.എ കോളേജിലെ വിദ്യാർത്ഥിനി.

കോതമംഗലം : കോയമ്പത്തൂരിൽ വച്ച് നടന്ന ഏഷ്യൻ പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ ജൂനിയർ ഗേൾസ് 43 കിലോ വിഭാഗത്തിൽ ഗോൾഡ് മെഡൽ നേടിയ കോതമംഗലം എം. എ. കോളേജിലെ സോനാ ബെന്നി. എം. കോം ഫിനാൻസ് & ടാക്സേഷൻ ഒന്നാം വർഷ വിദ്യാർത്ഥിനിയായ സോനാ തൊടുപുഴ, വഴിത്തല വാഴക്കാലയിൽ ബെന്നിയുടെയും, ഷീലയുടെയും മകളാണ്. പവർ ലിഫ്റ്റിങ്ങിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ സോനയെ എം. എ. കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ് അഭിനന്ദിച്ചു.
NEWS
പതിനൊന്നാമത് കേരള കോളേജ് ഗെയിംസ്ന് ആദിത്യമരുളി എം. എ. കോളേജ്

പതിനൊന്നാമത് കേരള കോളേജ് ഗെയിംസ്ന് ആദിത്യമരുളി എം. എ. കോളേജ്
കോതമംഗലം : കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കേരള കോളേജ് ഗെയിംസ് 2022 ന് ആദിത്യമരുളി കോതമംഗലം മാർ അത്തനേഷ്യസ് കോളേജ്. ആദ്യമായിട്ടാണ് എം. എ. കോളേജ് കേരള കോളേജ് ഗെയിംസ്ന് ആദിത്യ മരുളുന്നത്. ഗെയിംസിലെ അത്ലറ്റിക്സ് ത്രോ ഇനങ്ങളും, പോൾ വാൾട് മത്സരവും 4,5 തിയതികളിൽ എം. എ. കോളേജ് സ്റ്റേഡിയത്തിൽ അരങ്ങേറും. മറ്റു മത്സരങ്ങൾ എറണാകുളം ജില്ലയിലെ വിവിധ കോളേജുകളിൽ വച്ചു നടത്തപെടും. കഴിഞ്ഞ വർഷത്തെ കോളേജ് ഗെയിംസ് ചാമ്പ്യൻമാരാണ് കോതമംഗലം എം. എ. കോളേജ്.
-
NEWS5 days ago
കോതമംഗലത്തെ ഹോട്ടലുകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തു.
-
NEWS6 days ago
കോതമംഗലത്ത് ഓൺലൈൻ ഷോപ്പിങ് തട്ടിപ്പ്: ഇരയായത് സർക്കാർ ഉദ്യോഗസ്ഥർ.
-
NEWS13 hours ago
നെല്ലിമറ്റത്ത് യുവതിയും യുവാവും വിഷം കഴിച്ച നിലയിൽ: യുവതി മരിച്ചു, യുവാവിൻ്റെ നില ഗുരുതരം.
-
ACCIDENT15 hours ago
ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം.
-
NEWS5 days ago
കോതമംഗലം സ്വദേശിയായ വൈദികൻ ജര്‍മ്മനിയിലെ തടാകത്തില്‍ മുങ്ങി മരിച്ചു.
-
NEWS2 days ago
നാട്ടുകാരെയും പോലീസിനെയും വട്ടം കറക്കി തമിഴ്നാട് രജിസ്ട്രേഷനുള്ള ട്രാവലർ.
-
ACCIDENT6 days ago
തടി ലോറിയുടെ പിന്നിൽ ഓമ്നി വാനിടിച്ചു.
-
CRIME2 days ago
കോതമംഗലത്ത് വീണ്ടും കഞ്ചാവ് വേട്ട; രണ്ടരക്കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ.
