Connect with us
kothamangalam

SPORTS

കായിക താരങ്ങൾക്ക് ഫുട്ബോൾ കൈമാറി.

Published

on

കോതമംഗലം:പ്രവാസി കൂട്ടായ്മയായ ”അരാംകോ”(ARAMCO) കോതമംഗലം നേത്യത്വത്തിൽ വളർന്നു വരുന്ന കായിക ഫുട്ബോൾ താരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി കോതമംഗലം സെവൻസിൻ്റെ കീഴിൽ പരിശീലനം നടത്തുന്ന കായിക താരങ്ങൾക്ക് സൗജന്യമായി ഫുട്ബോൾ കൈമാറി.ആൻ്റണി ജോൺ എം എൽ എ കായിക താരങ്ങൾക്ക് ഫുട്ബോൾ കൈമാറി ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ മുൻസിപ്പൽ കൗൺസിലർമാരായ കെ എ നൗഷാദ്, കെ വി തോമസ്,ഷരീഫ് കെ എസ്, രാജീവ് റ്റി കെ,കായികാധ്യാപിക ഷൈബി കെ എബ്രഹാം,കമാൽ പുള്ളായം,നിച്ചു നഹാസ്,സാബിത് അലി എന്നിവർ സന്നിഹിതരായിരുന്നു.

SPORTS

സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയ കുട്ടി പോൾ വാൾട്ട് താരത്തെ ഏറ്റെടുത്തു കോതമംഗലം എം. എ. സ്പോർട്സ് അക്കാദമി.

Published

on

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ എല്ലാം പ്രചരിച്ചു വൈറൽ ആയ ഒരു ദൃശ്യം ഉണ്ട്. നാട്ടിൻ പുറത്തുള്ള ഒരു കൊച്ചു പയ്യൻ ഒരു വടി കഷ്ണവുമായി ഉയരത്തിലേക്ക് എടുത്തു ചാടുന്ന ദൃശ്യമായിരുന്നു അത് . ആ മിടുക്കനെ അനേഷിച്ചുള്ള യാത്രയിൽ ആയിരുന്നു കോതമംഗലം മാർ അത്തനേഷ്യസ് സ്പോർട്സ് അക്കാദമി അധികൃതർ. അവസാനം ആ കൊച്ചു മിടുക്കനെ കാസറഗോഡ് ഉപ്പള മലബാർ നഗറിൽ നിന്ന് കണ്ടെത്തി.

ഉപ്പള മുസോടിയിലെ അഫ്സൽ എന്ന ഈ മിടുക്കനെകണ്ടെത്താൻ സഹായിച്ചത് ഡോ. അബ്ദുൽ മജീദ് ആണ്. ഡോ. മജീദ് കാസര്കോടിന്റെ വികസന കാര്യങ്ങൾ ചർച്ച ചെയ്യുന്ന ബിൽഡ് അപ്പ്‌ കാസർഗോഡ് എന്നാ സാമൂഹിക പ്രതിബദ്ധത ഉള്ള കൂട്ടായിമയുടെ ജനറൽ സെക്രട്ടറി കൂടിയാണ്. അഫസലിന്റെ പിതാവ് ഹനീഫ മത്സ്യ തൊഴിലാളിയാണ്. കൊച്ചു മിടുക്കനായ അഫ്സൽ ഉപ്പള ഹൈ സ്കൂളിൽ 9 ക്ലാസ്സ്‌ വിദ്യാർത്ഥിയാണ്.


തികച്ചും നിർധന കുടുംബത്തിലെ 13 കാരനായ അഫ്സലിന്റെ ഉള്ളിലെ കായിക പ്രതിഭ തിരിച്ചറിഞ്ഞത് അയൽവാസിയും പോൾ വാൾട് താരവുമായ തസ്ലീം ആണ്. അഫ്സൽ എന്ന ഈ 13 കാരനു ഇനി കോതമംഗലം എം. എ. സ്പോർട്സ് അക്കാദമി ഏറ്റെടുത്തു പരിശീലനം നൽകും.
കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വറുഗീസ് ആണ്‌ അഫ്സലിനെ മാർ അത്തനേഷ്യസ് സ്പോർട്സ് അക്കാദമിയിൽ എടുക്കാൻ തീരുമാനിച്ചത്. അക്കാദമി പരിശീലകനായ അഖിൽ എന്ന യുവ പരിശീലകന്റെ കീഴിൽ ആണ്‌ അഫ്സലിന്റെ തുടർ പരിശീലനങ്ങൾ. അഫ്സൽ എന്ന കൊച്ചുമിടുക്കന്റെ അടങ്ങാത്ത പോരാട്ട വീര്യത്തിനുള്ള അംഗീകാരവും കൂടിയാണ് ഇതെന്ന് നിസംശയം പറയാം.
ഒരു പക്ഷേ എം. എ സ്പോർട്സ് അക്കാദമി യുടെ പരിശീലന കളരിയിൽ നിന്ന് ഭാവിയിലെ പുതിയൊരു കായിക താരത്തിന്റെ പിറവിയാകാം അഫ്സലിലൂടെ നാം കാണുവാൻ പോകുന്നത്. കാത്തിരിക്കാം..

ചിത്രം : മുഹമ്മദ്‌ അഫ്സൽ

Continue Reading

SPORTS

ഐവറി കോസ്റ്റ് താരത്തെ യാത്രയാക്കാൻ ഒരുങ്ങി അടിവാട് ഹീറോ യംഗ്സ്.

Published

on

കോതമംഗലം :- ഐവറി കോസ്റ്റ് ന്റെ തലസ്ഥാനമായ അബിജാൻ എന്ന സ്ഥലത്ത് നിന്നും ഫുട്ബോൾ കളിക്കുന്നതിന് വേണ്ടി പല്ലാരിമംഗലം ഗ്രാമ പഞ്ചായത്തിലെ അടിവാട് എത്തിച്ചേർന്ന ഹുസൈൻ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ട്രയോർ മുഹമ്മദ് എന്ന ഫുട്ബോൾ താരത്തെ സ്വദേശത്തേക്ക് യാത്രയാക്കാൻ ഒരുങ്ങുകയാണ് അടിവാട് ഹീറോ യംഗ്സ് ക്ലബ്ബ് & റീഡിംഗ് റൂം പ്രവർത്തകർ . കഴിഞ്ഞ മൂന്ന് സീസണുകളിൽ കേരളത്തിലെ പ്രമുഖ ടീമുകൾക്ക് വേണ്ടി ബൂട്ടണിഞ്ഞ ഹുസൈൻ കാൽപന്ത് കളിയിലെ ഐതിഹാസിക താരമാണ് . കോവിഡ് 19 പശ്ചാത്തലത്തിൽ ഫുട്ബോൾ ടൂർണ്ണമെന്റുകൾ നിലച്ചപ്പോൾ താമസിച്ചിരിക്കുന്ന മുറിയുടെ വാടക നൽകുവാനോ ഭക്ഷണം കഴിക്കുവാനോ കഴിയാത്ത അവസ്ഥയിലാണ് .കഴിഞ്ഞ ഏഴ് മാസക്കാലമായി ഹീറോ യംഗ്സ് ക്ലബ്ബ് പ്രവർത്തകരാണ് ഭക്ഷണവും മുറി വാടകയും നൽകി വരുന്നത് . മാതാവും രണ്ട് സഹോദരിമാരും അടങ്ങുന്ന നിർദ്ധന കുടുംബത്തിന്റെ ഏക ആശ്രയമാണ് ഹുസൈൻ . വരുമാനം നിലച്ചതോടെ കുടുംബാഗങ്ങളെ അമ്മാവന്റെ വീട്ടിലേക്ക് മാറ്റിയിരിക്കുകയാണ് എന്നാണ് ഹുസൈൻ പറഞ്ഞത് . സഹോദരിയുടെ വിവാഹം ഭവനപുനർ നിർമ്മാണം ഇത്തരത്തിൽ ഒട്ടനവധി സ്വപ്നങ്ങളും പേറിയാണ് ഹുസൈൻ നാട്ടിൽ നിന്നും വിമാനം കയറിയത് , പക്ഷെ ലോകത്തെ ഭീതിയിലാഴ്ത്തിയ കോവിഡ് 19 മഹാമാരി ഹുസൈന്റെയും ജീവിതം മാറ്റിമറിച്ചു .

അടിവാട് ടൗണിലെ ഒറ്റമുറിയ്ക്കുള്ളിൽ നാല് ചുമരുകൾക്കിടയിൽ കഴിഞ്ഞ് പോരുന്ന ഹുസൈനെ നാട്ടുകാരുടേയും ഫുട്ബോൾ പ്രേമികളുടേയും സഹായത്തോടു കൂടി ചാർട്ടേട് വിമാനത്തിൽ നാട്ടിൽ എത്തിക്കുവാനും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി നൽകുവാനും വേണ്ട നടപടികളുമായി മുന്നിട്ടിറങ്ങിയിരിക്കുകയാണ് ക്ലബ്ബ് പ്രവർത്തകർ . ആയതിലേക്ക് ഉദാരമതികളുടെ സംഭാവനകൾക്കായി കാത്തിരിക്കുകയാണ് ക്ലബ്ബ് പ്രവർത്തകർ .

സഹായം നൽകേണ്ട അക്കൗണ്ട് നമ്പർ
Hero youngs Club and Reading Room
CANARA BANK
ADIVAD – Branch
Account No .
1980101012725
Ifsc Code .
CNRB0001980

Google pay No .
9744966633
Hakeem Muhammed

9744190779
showkkathali Mp

Continue Reading

SPORTS

ചരിത്ര നേട്ടവുമായി മാർ അത്തനേഷ്യസ് കോളേജ്.

Published

on

കോതമംഗലം: 2019 – 2020 ലെ എം ജി യൂണിവേഴ്സിറ്റി കായിക മത്സരങ്ങളിൽ 349 പോയിൻറ് നേടിക്കൊണ്ട് സർവകലാശാലയിലെ മികച്ച സ്പോർട്സ് പെർഫോമിംഗ് അവാർഡ് മനോരമ ട്രോഫി കരസ്ഥമാക്കിക്കൊണ്ട് മാർ അത്തനേഷ്യസ് കോളേജ് ചരിത്ര നേട്ടം കൈവരിച്ചിരിക്കുകയാണ്. മഹാത്മാ ഗാന്ധി സർവകലാശാലയുടെ ആറ് ഇന്റർകോളേജിയേറ്റ് ഇനങ്ങളിൽ ചാമ്പ്യന്മാരും ഓൾഇന്ത്യ ഇന്റർയൂണിവേഴ്സിറ്റി മത്സരങ്ങളിലും ഖേലോ ഇന്ത്യ നാഷണൽ ചാംപ്യൻഷിപ്പുകളിലുമായി അത്‌ലറ്റിക്‌സ്, സ്വിമ്മിങ്,വോളീബോൾ,എന്നീ ഇനങ്ങളിൽ നിന്നു 26 ദേശീയ മെഡലുകളാണ് ഖേലോ ഇന്ത്യ സെന്ററും, സ്പോർട്സ് കൗൺസിൽ സെന്ററും കൂടിയായ എം. എ. കോളേജ് കരസ്ഥമാക്കിയത്. കോളേജിന്റെ ഈ കായിക മികവിൽ കോളേജ് മാനേജ്മെന്റിന്റെ അകമഴിഞ്ഞ സഹായ സഹകരണവും എടുത്തു പറയേണ്ടതാണ്.

മികച്ച കായിക അധ്യാപകനുള്ള കേരള സംസ്ഥാന സർക്കാറിൻ്റെ ജി വി രാജ അവാർഡ് നേടിയ കോളേജിലെ സീനിയർ കായിക അദ്ധ്യാപകൻ Dr. മാത്യൂസ് ജേക്കബ്ബിന്റെ അക്ഷീണ പ്രയത്‌നവും ഈ വിജയത്തിന്റെ പിന്നിലെ വലിയ ചാലകശക്തി ആണെന്നുള്ളതും മറച്ചുവെക്കാനാകാത്ത കാര്യമാണ്. കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിനു കീഴിൽ പ്രവർത്തിക്കുന്ന 4 (അത്‌ലറ്റിക്‌സ്, സ്വിമ്മിങ്, വോളീബോൾ, ഫുട്ബോൾ ) സെന്ററുകളും രണ്ട് സ്പോർട്സ് കൗൺസിൽ പരിശീലകരും ഈ നേട്ടത്തെ നിർണായകമായി സ്വാധീനിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിനോടുള്ള മാർ അത്തനേഷ്യസ് കോളേജിന്റെ പ്രത്യേകമായ നന്ദിയും ഈ അവസരത്തിൽ അറിയിക്കുന്നു .

പ്രഗത്ഭരായ എട്ടോളം കായിക പരിശീലകരടങ്ങുന്ന ഒരു സംഘമാണ് ഈ വിജയത്തിന്റെ അണിയറയിൽ എടുത്തു പറയേണ്ട മറ്റൊരു ശക്തി, വിവിധ ഇനങ്ങളിലായി പരിശീലിപ്പിക്കുന്ന പ്രഗത്ഭരായ അഞ്ചു പരിശീലകരാണ് അത്‌ലറ്റിക്‌സിൽ കളത്തിലുള്ളത് പി ഐ ബാബു (Ret.മുൻ കായിക വിഭാഗം മേധാവി) പി പി പോൾ (സ്പോർട്സ് കൗൺസിൽ കോച്ച് ),Dr ജോർജ് ഇമ്മാനുവേൽ (Ret.സ്പോർട്സ് കൗൺസിൽ കോച്ച് ), T P ഔസേഫ് (മുൻ സ്പോർട്സ് കൗൺസിൽ പരിശീലകനും മുൻ കോളേജ് പരിശീലകൻ), അഖിൽ , എം എ ജോർജ് (SAI കോച്ച് ) വോളിബോൾ – Dr. മാത്യൂസ് ജേക്കബ് , സ്വിമ്മിങ് – വേണുഗോപാലൻ നായർ ബി (സ്പോർട്സ് കൗൺസിൽ കോച്ച് ) ഫുട്ബോൾ – ഹാരി ബെന്നി എന്നിവരാന് കോളേജിന്റെ പരിശീലകനായി കളത്തിലുള്ളത്.

കേരള സ്പോട്സ് കൗൺസിൽ പരിശീലകൻ വേണു ഗോപാലൻ നായർ പരിശീലിപ്പിക്കുന്ന സ്വിമ്മിങ് ,വാട്ടർപോളോ ഇനങ്ങളിൽ പുരുഷ വനിതാ വിഭാഗങ്ങളിൽ – ഇരുപത്തിമൂന്നോളം താരങ്ങളാണ് എം എ കോളേജിൽനിന്നും സർവകലാശാല ടീമിൽ ഇടംനേടുകയും കൂടാതെ അഞ്ചു ദേശീയ മെഡലുകൾ കരസ്ഥമാക്കുകയും ചെയ്തു. അത്‌ലറ്റിക്‌സിലും ക്രോസ്സ് കൺട്രി ചാംപ്യൻഷിപ്പിലുമായി മുപ്പതു താരങ്ങൾ എം എ കോളേജിൽനിന്നും സർവകലാശാല ടീമിൽ ഇടം നേടുകയും പതിനെട്ട് ദേശീയ മെഡലുകൾ സർവ്വകലാശാലയ്ക്കായി നേടുകയും ചെയ്‌തു.

വോളീബോളിൽ സർവകലാശാല ചാമ്പ്യന്മാരായ കോളേജ് ടീമിൽ നിന്നും 3 താരങ്ങൾ ഓൾ ഇന്ത്യ ഇന്റർ യൂണിവേറിസ്റ്റി മത്സരത്തിൽ മൂന്നാംസ്ഥാനം കരസ്ഥമാക്കിയ സർവകലാശാല ടീമിലെ അംഗങ്ങൾ ആയിരുന്നു. ഫുട്ബോളിൽ മഹാത്മാ ഗാന്ധി സർവകലാശാല ടീമിൽ 3പേരാണ് ഇടം നേടിയത് . കഴിഞ്ഞ നാലുവർഷ കാലയളവിൽ കോളേജിൽ നിന്നും അഞ്ച് താരങ്ങൾ കേരള സന്തോഷ്‌ട്രോഫി ടീമിൽ ഇടം നേടുകയും ചെയ്തു എന്നത് വലിയ നേട്ടം തന്നെയാണ്.

Continue Reading

Recent Updates

NEWS3 hours ago

എറണാകുളം ജില്ലയിൽ ഇന്ന് 325 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 3757 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 35,659 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.54 ആണ്. റുട്ടീന്‍...

CHUTTUVATTOM5 hours ago

ഗസ്റ്റ് അധ്യാപക ഒഴിവ്.

കോതമംഗലം : മാർ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളജിലെ ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് (2), കമ്പ്യൂട്ടർ സയൻസ് & എഞ്ചിനീയറിംഗ് (4), എം. സി. എ (3),...

EDITORS CHOICE7 hours ago

കെട്ടിലും, മട്ടിലും പഴമ ചോരാതെ പുന്നേക്കാടിലെ ഒരു ചായ പീടിക.

കോതമംഗലം : പണ്ട് എൺപതുകളിലെ മലയാള സിനിമകളിൽ സ്ഥിരം സാനിധ്യമായിരുന്ന പ്രത്യേകിച്ചും ശ്രീ. സത്യൻ അന്തിക്കാടിനെ പോലുള്ളവർ സംവിധാനം ചെയ്ത ഗ്രാമീണത തുളുമ്പുന്ന പല സിനിമകളിലും സ്ഥിരമായി...

EDITORS CHOICE7 hours ago

വിദ്യാർത്ഥി സ്നേഹത്തിന്റെ ഒരു തൂവൽ സ്പർശം; റിട്ട. സ്റ്റാഫ്‌ അസോസിയേഷന്റെ ഉപഹാരം ഏൽപ്പിക്കുവാൻ ക്ലാസ്സ് അദ്ധ്യാപിക താണ്ടിയത് 125ൽ പരം കിലോമീറ്റർ.

ഏബിൾ. സി. അലക്സ്‌ കോതമംഗലം : കോതമംഗലം മാർ ബേസിൽ ഹയർ സെക്കന്ററി സ്കൂളിലെ പത്താം ക്ലാസ്സ്‌ വിദ്യാർത്ഥിയായ അനീഷ്‌ കുമാറിനെ ഓൺലൈൻ ക്ലാസിൽ സ്ഥിരമായി കാണുന്നില്ല,...

CHUTTUVATTOM18 hours ago

ശുദ്ധജല പൈപ്പ് പൊട്ടൽ പതിവായി; മാലിപ്പാറക്കാർക്ക് കുടി വെള്ളം മുടങ്ങി.

കോതമംഗലം : മലയോര പാത കടന്നു പോകുന്ന മാലിപ്പാറയിൽ ശുദ്ധ ജല പൈപ്പ് ലൈൻ പൊട്ടുന്നത് പതിവായി. ഇതുമൂലം മാലിപ്പാറ നിവാസികളുടെ വെള്ളം കുടി മുട്ടിയിരിക്കുകയാണ്. മാലിപ്പാറക്കു...

NEWS1 day ago

എറണാകുളം ജില്ലയിൽ ഇന്ന് 494 പേർക്ക് രോഗം; കുട്ടമ്പുഴയിൽ 10 പേർക്ക് കോവിഡ്.

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 5254 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 48,015 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.94 ആണ്. 27...

CHUTTUVATTOM1 day ago

കാറ്റില്‍ മരം വീണ് വീടിന് നാശം.

കോതമംഗലം : കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ പോത്താനിക്കാട് പ്രദേശത്ത് കനത്ത നാശം. പോത്താനിക്കാട് പറമ്പഞ്ചേരി അറക്കക്കുടിയിൽ എ എം അബ്രഹാമിന്റെ വീടിന്റെ മുകളിലേക്ക് ആഞ്ഞിലി...

CRIME2 days ago

ന്യൂജെൻ മയക്കുമരുന്നുമായി പെരുമ്പാവൂരിൽ നിന്ന് മൂന്ന് പേരെ പിടികൂടി.

പെരുമ്പാവൂർ : ന്യൂജെൻ മയക്കുമരുന്നായ നാൽപ്പത്തിയഞ്ച് എൽ.എസ്.ഡി സ്റ്റാമ്പുകളുമായി വിദ്യാർത്ഥിയടക്കം മൂന്നു യുവാക്കൾ പിടിയിലായി. മലപ്പുറം കോട്ടക്കൽ കൂട്ടേരി വീട്ടിൽ മുഹമ്മദ് ഫാരിസ് (21), മലപ്പുറം വഴിക്കടവ്...

EDITORS CHOICE2 days ago

നിശ്ചയദാർഢ്യത്തിന്റെ ട്രാക്കിൽ ഓട്ടോറിക്ഷയുമായി അബ്ദുൽ റഹ്മാൻ.

ഏബിൾ. സി അലക്സ്‌ കോതമംഗലം: “ഇനിയൊരിക്കലും നടക്കാൻ കഴിയില്ല.. വീൽചെയർ ഉപയോഗിച്ച് ശീലിക്കൂ” ഡോക്ടറുടെ ഈ വാക്കുകളോടെ ജീവിതം തന്റെ മുന്നിൽ ഇരുളടയുകയായിരുന്നു എന്ന് അബ്ദുൽ റഹ്മാൻ...

NEWS2 days ago

എറണാകുളം ജില്ലയിൽ ഇന്ന് 797 പേർക്ക് രോഗം സ്ഥിരീകരിച്ചു: ശമനമില്ലാതെ കോതമംഗലം മേഖല.

എറണാകുളം : കേരളത്തില്‍ ഇന്ന് 5772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,210 സാമ്പിളുകളാണ്...

CHUTTUVATTOM2 days ago

ആയിരങ്ങളുടെ അന്ത്യാഞ്ജലികൾ ഏറ്റുവാങ്ങി ജോക്കുട്ടൻ യാത്രയായി.

കോതമംഗലം :ആയിരങ്ങളുടെ അന്ത്യാഞ്ജലികൾ ഏറ്റുവാങ്ങി മുൻ മന്ത്രിയും, കേരള കോൺഗ്രസ്‌ (ജോസഫ് )വർക്കിങ് ചെയർമാനുമായ പി. ജെ ജോസഫ് എം എൽ എ യുടെ ഇളയപുത്രൻ തൊടുപുഴ,...

NEWS2 days ago

എല്ലാവർക്കും ഒരു ദിവസം ഉണ്ടെന്നേ, ഇന്നെന്റെ ദിനമാണ് എന്ന് നിങ്ങളുടെ സ്വന്തം ടെലിവിഷൻ.

കോതമംഗലം : ഇന്ന് നവംബർ ഇരുപത്തി ഒന്ന് ലോക ടെലിവിഷൻ ദിനമായി ഐക്യരാഷ്ട്ര പൊതു സഭ ആചരിച്ചു പോരുന്ന സുദിനം. കുഞ്ഞു നാളിൽ വലിയ റേഡിയോയിൽ രാവിലെ...

CHUTTUVATTOM2 days ago

നവംമ്പർ 26 ന്: 24 മണിക്കൂർ അഖിലേന്ത്യാ പൊതുപണിമുടക്ക്, കോതമംഗലം നിശ്ചലമാകും.

കോതമംഗലത്ത്: സംയുക്ത ട്രേഡ് യൂണിയൻ നിയോജക മണ്ഡലം കമ്മറ്റിയുടെ ആഫിമുഖ്യത്തിൽ നവമ്പർ 26 ന് 24 മണിക്കൂർ ദേശീയ പൊതു പണിമുടക്കിന്റെ ഭാഗമായി കോതമംഗലം പോസ്റ്റാഫീസിനു മുന്നിൽ...

EDITORS CHOICE3 days ago

ഇസ്രായേലിന്റെ ദേശീയ പക്ഷിയായ “ഉപ്പൂപ്പൻ” നമ്മുടെ നാട്ടിൽ വിരുന്നെത്തി.

റിജോ കുര്യൻ ചുണ്ടാട്ട് കോതമംഗലം : ഇസ്രായേലിന്റെ ദേശീയ പക്ഷിയായ യൂറേഷ്യൻ ഹൂപ്പോ കുറുപ്പംപടി തുരുത്തിയിൽ വിരുന്നെത്തി. ചിറകിലും വാലിലും കറുപ്പും വെളുപ്പും വരകളും, നീണ്ട കൊക്കുകളും...

CRIME3 days ago

അനധികൃതമായി മണ്ണ് കടത്തിയ ലോറി പിടികൂടി.

കോതമംഗലം: കോതമംഗലം മേഖലയിൽ വ്യാപകമായി അനധികൃത മണ്ണ് ഖനനം നടക്കുകയാണ്. ഇത്തരത്തിൽ വാരപ്പെട്ടി ഭാഗത്തു നിന്ന് അനുമതി പത്രമോ, പാസോ ഇല്ലാതെ അനധികൃതമായി കടത്തിയ മണ്ണ് ലോറി...

Trending

error: Content is protected !!