EDITORS CHOICE
ബസിൽ കുഴഞ്ഞു വീണ യുവാവിന് പുതു ജീവൻ നൽകി ദൈവത്തിന്റെ മാലാഖ.

കൊച്ചി : ജോലി കഴിഞ്ഞ് വീട്ടിലേക്ക് ബസിൽ മടങ്ങുകയായിരുന്ന നേഴ്സിന്റെ കാരുണ്യ സ്പർശത്തിൽ സഹ യാത്രക്കാരന് പുതു ജീവൻ.അങ്കമാലി പടിക്കപ്പറമ്പിൽ ഷീബ അനീഷിന്റെ കൃത്യസമയത്തെ ഇടപെടലിൽ വിഷ്ണു എന്ന യുവാവിന്റെ ജീവൻ രക്ഷിക്കാനായി. അങ്കമാലി, കറുകുറ്റി
അപ്പോളോ അഡ്ലക്സ് ആശുപത്രിയിലെ ന്യുറോ ഐസിയു സ്റ്റാഫ് നേഴ്സായ ഷീബ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു രാവിലെ വീട്ടിലേക്കു മടങ്ങുമ്പോൾ കെ എസ് ആർ ടി സി ബസിലാണ് അപ്രതീക്ഷിത സംഭവമുണ്ടായത്.
കറുകുറ്റി കേബിൾ ജംഗ്ഷനിൽ നിന്നും ബസിൽ കയറിയ ഷീബയുടെ പിന്നിൽ ഒരു യുവാവ് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ഫുട്ബോർഡിനു സമീപത്തു നിന്നും യുവാവിനെ മാറ്റികിടത്തിയ ശേഷം പൾസ് നോക്കിയപ്പോൾ കിട്ടാതിരുന്നതിനാൽ പെട്ടെന്ന് തന്നെ സി പി ആർ നൽകി.
സി പി ആർ രണ്ടു സൈക്കിൾ പൂർത്തിയാക്കിയപ്പോൾ അപസ്മാരവും ഉണ്ടായി. തുടർന്ന് ചെരിച്ചു കിടത്തി പുറം തട്ടി കൊടുക്കുകയും ചെയ്തപ്പോൾ ബോധം വീഴുകയായിരുന്നു.
കൃത്യസമയത്തെ ഇടപെടലിൽ യുവാവിന്റെ ജീവൻ രക്ഷിക്കാനായതിന്റെ ആശ്വാസത്തിലാണ് അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രിയിലെ നഴ്സായ ഷീബ അനീഷ്.
പൾസ് കിട്ടാതെ വന്നതോടെ സിപിആർ നൽകാനാണ് തോന്നിയത്. നൂറോ സർജറി ഐസിയുവിൽ ജോലി ചെയ്യുന്നതിനാൽ എപ്പോൾ വേണമെങ്കിലും അടിയന്തര ചികിത്സ നൽകാനുള്ള മനസുമായാണ് ജീവിക്കുന്നതെന്ന് ഷീബ പറഞ്ഞു.
ആദ്യ സിപിആർ കൊടുത്തതോടെ ആള് അനങ്ങാൻ തുടങ്ങി. അങ്കമാലി എത്തും വരെ മൂന്നു പ്രാവശ്യം സിപിആർ ചെയ്തു. ഇതിനിടെ യുവാവ് ഫിറ്റ്സിന്റെ ലക്ഷണങ്ങൾ കാണിച്ചു. ശ്വാസം നന്നായി കിട്ടത്തക്കവണ്ണം കിടത്തി പ്രാഥമിക ചികിത്സകൾ നൽകി. ഇതിനിടെ ഉണർന്ന വിഷ്ണു ആദ്യം അമ്പരന്നു. ‘എനിക്ക് എന്താണു പറ്റിയത്’ എന്നു ചോദിച്ചാണ് അയാൾ എഴുന്നേൽക്കാൻ ശ്രമിച്ചത്.
അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ വിഷ്ണുവിനെ പ്രവേശിപ്പിച്ചു തുടർ ചികിത്സ നൽകുകയായിരുന്നു. ഇയാൾക്ക് ഹൃദ്രോഗം പോലെയുള്ള പ്രശ്നങ്ങളില്ലെന്നാണ് പരിശോധനയിൽ വ്യക്തമായത്. രണ്ടാഴ്ച കഴിഞ്ഞു പരിശോധനകൾക്കായി എത്താനും നിർദേശം നൽകിയിട്ടുണ്ടെന്ന് അറിഞ്ഞതായി ഷീബ പറഞ്ഞു. എറണാകുളം മെഡിക്കൽ കോളജിൽ ഉൾപ്പടെ ജോലി ചെയ്തുള്ള അനുഭവ പരിചയമാണ് പെട്ടെന്നൊരു അടിയന്തര സാഹചര്യത്തിൽ ഇടപെടാനുള്ള ധൈര്യം നൽകിയതെന്ന് ഷീബ പറയുന്നു. ഇപ്പോൾ ഏഴു മാസമായി കറുകുറ്റി അപ്പോളോ അഡ്ലക്സ് ആശുപത്രിയിൽ ന്യൂറോ സർജറി ഐസിയുവിലാണ് ജോലി. ഭർത്താവ് പി.എസ്.അനീഷ് പിറവം, പേപ്പതി ചിൻമയ ഡീംഡ് യൂണിവേഴ്സിറ്റിയിൽ അസിസ്റ്റന്റ് ഡയറക്ടറാണ്. തിരക്കുപിടിച്ച ഈ ജീവിതത്തിൽ സഹജീവികളെ കരുതാനുള്ള ഷീബയുടെ ആ വലിയ മനസ്സിനു നന്ദി പറയുകയാണ് വിഷ്ണുവും, വിഷ്ണുവിന്റെ ബന്ധുമിത്രാതികളും. ഒപ്പം അങ്കമാലിക്കാരും സമൂഹ മാധ്യമങ്ങളും.
CHUTTUVATTOM
സൈക്കിളിൽ കാണാക്കാഴ്ചകൾ കണ്ട് പൈങ്ങോട്ടൂർ സ്വദേശി ജോഹൻ

കോതമംഗലം : മനുഷ്യന് വ്യത്യസ്ത തരം ആഗ്രഹങ്ങളാണല്ലോ. അതിൽ ജോഹൻ മാത്യു സന്തോഷ് എന്ന 15 കാരന് തന്റെ സൈക്കിളിൽ ഇന്ത്യ ചുറ്റണം എന്നാണഗ്രഹം. അതിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ജോഹൻ 500ൽ പരം കിലോമീറ്റർ താണ്ടി സൈക്കിളിൽ പ്രേതനഗരിയായ ധനുഷ്കോടിയിലെത്തി. മഴയും, മഞ്ഞും, വെയിലും വകവെക്കാതെ ഹൈ റേഞ്ചിന്റെ മലമടക്കുകളും, ലോ റേഞ്ചും എല്ലാം താണ്ടി ജോഹൻ ധനുഷ്കോടിയെലെത്തുകയായിരുന്നു. ബന്ധുക്കളും, സുഹൃത്തുക്കളുമായ ദീപു, ദീപുവിന്റെ ഭാര്യ രേഖ, രഘു, എഡിസൺ എന്നിവർ ഉൾപ്പെടെയുള്ള 5 അംഗ സംഘം അടിമാലി, കല്ലാർകുട്ടി രാജകുമാരി, പൂപ്പാറ, തേനി, മധുര, തിരിച്ചിറ പ്പെട്ടി, രാമേശ്വരം വഴി ധനുഷ്കോടിയിൽ എത്തി.
5 പേരടങ്ങുന്ന സംഘത്തിലെ പ്രായംകുറഞ്ഞ കുട്ടിതാരമാണ് ജോഹൻ. സൈക്കിളിൽ ധനുഷ്കോടിയിലേക്കുള്ള യാത്ര പുതിയ അനുഭവമാണ് സമ്മാനിച്ചതെന്ന് ജോഹൻ പറയുന്നു. പൈങ്ങോട്ടൂർ സെന്റ് ജോസഫ് ഹയർ സെക്കന്ററി സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർഥിയാണ് സൈക്കിളിൽ ഇന്ത്യ ചുറ്റാനൊരുങ്ങുന്ന ഈ കുട്ടിതാരം. കവളങ്ങാട് സെന്റ് ജോൺസ് ഹയർസെക്കണ്ടറി സ്കൂൾ ഉദ്യോഗസ്ഥൻ താഴത്തൂട്ട് സന്തോഷിന്റെയും, കോതമംഗലം എം. എ. കോളേജ് ലാബ് അസിസ്റ്റന്റ് നിമ്മി ഈശോയുടെയും മകനാണ് ജോഹൻ
EDITORS CHOICE
ബംഗ്ളുരൂവില്‍ ഐജിയായി പോത്താനിക്കാട് സ്വദേശി ജോസ് മോഹന്‍ ഐപിഎസ് ചുമതലയേറ്റു.

പോത്താനിക്കാട്: ബംഗ്ളുരൂവില്‍ സി.ഐ.എസ്.എഫ്. ഐജി ആയി മലയാളിയായ ജോസ് മോഹന്‍ ഐപിഎസ് ചുമതലയേറ്റു. പോത്താനിക്കാട് ആനത്തുഴി കൊച്ചുമുട്ടം സേവ്യര്‍ – അന്നക്കുട്ടി ദമ്പതികളുടെ മകനായ ഇദ്ദേഹം ഇക്കഴിഞ്ഞ സ്വാതന്ത്യദിനത്തില്‍ രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡല്‍ കരസ്ഥമാക്കിയിരുന്നു. അഗ്രിക്കള്‍ച്ചറില്‍ എം.എസ്.സി. പൂര്‍ത്തിയാക്കിയ ജോസ് മോഹന്‍ 2002 ല്‍ അഖിലേന്ത്യ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ 59-ാം റാങ്കോടെയാണ് വിജയിച്ചത്. പോലീസ് മാനേജ്മെന്റ്, സൈബര്‍ ലോ, സൈബര്‍ ഡിഫന്‍സ് & ഇന്‍ഫര്‍മേഷന്‍ അഷ്വറന്‍സ് എന്നിവയില്‍ പ്രശസ്തമായ സര്‍വകലാശാലകളില്‍നിന്ന് ബിരുദാനന്തര ബിരുദവും, യു.കെ. സര്‍ക്കാരിന്റെ ചീവനിംഗ് സ്കോളര്‍ഷിപ്പും നേടിയിട്ടുണ്ട്.
കേരളത്തില്‍ 7 വര്‍ഷത്തെ സിബിഐ പ്രവര്‍ത്തനത്തിനിടയില്‍ തന്ത്രപ്രധാനമായ പല കേസുകളും കൈകാര്യം ചെയ്തിട്ടുള്ള ഇദ്ദേഹം ജയ്പൂര്‍ ജില്ലാ പോലീസ് സൂപ്രണ്ടായിരിക്കെ ഏഷ്യയിലെ ഏറ്റവും മികച്ച എസ്പിക്കുള്ള അവാര്‍ഡ് നേടിയിട്ടുണ്ട്. ബിക്കാനീര്‍ ഐജി, ജോധ്പൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ തുടങ്ങിയ പദവികള്‍ വഹിച്ച ശേഷമാണിപ്പോള്‍ ബംഗ്ളുരുവില്‍ ഐജിയായി ചുമതലയേറ്റിട്ടുള്ളത്.
EDITORS CHOICE
അഭിമാന നേട്ടവുമായി കോതമംഗലം സ്വദേശി; ശ്രീലങ്കൻ മാജിക് സർക്കിളിന്റെ മത്സരത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി ഇ.കെ.പി.

കോതമംഗലം : ശ്രീലങ്കൻ മാജിക് സർക്കിളിന്റെ നൂറാം വാർഷീകത്തിന്റെ ഭാഗമായി നടന്ന അന്തർദേശീയ കൺവെൻഷനിൽ മൂന്നാം സ്ഥാനം കോതമംഗലം പിണ്ടിമന സ്വദേശി കരസ്ഥമാക്കി. ഇന്ത്യയിൽ നിന്നുള്ള മെജീഷ്യൻ എന്ന നിലയിൽ കോതമംഗലം പിണ്ടിമന സ്വദേശി ഇ. കെ. പി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഇ. കെ പത്മനാഭൻ മത്സരത്തിൽ പങ്കെടുത്ത് മൂന്നാം സ്ഥാനം കരസ്ഥമാക്കി. വിവിധ രാജ്യങ്ങളിൽ നിന്ന് പ്രഗത്ഭരായ മെജിഷ്യൻമാർ മത്സരത്തിൽ പങ്കെടുത്തിരുന്നു. ശ്രീലിങ്കൻ സാംസ്കാരിക വകുപ്പ് മന്ത്രി ഗീത കുമാര സിഘെ ചടങ്ങിൽ മുഖ്യ അതിഥിയായിരുന്നു.
ഫോട്ടോ: ശ്രീലങ്കൻ മാജിക് സർക്കിൾ സെക്രട്ടറി റോഷൻ ജയശാക്കരയിൽ നിന്നും മെജീഷ്യൻ ഇ.കെ.പി സർട്ടിഫിക്കറ്റ് ഏറ്റു വാങ്ങുന്നു.
-
CHUTTUVATTOM3 days ago
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമണം നടത്തിയ ആൾ പിടിയിൽ
-
NEWS1 week ago
അർദ്ധരാത്രിയിൽ വീട്ടിൽ കയറി മകനെയും പിതാവിനെയും മാതാവിനെയും മർദിച്ചു.
-
CRIME1 week ago
മോഷ്ടിച്ച ബൈക്കിൽ കറങ്ങി നടന്നവർ കോതമംഗലം പോലീസിൻ്റെ പിടിയിൽ
-
CRIME1 week ago
നിരന്തര കുറ്റവാളിയായ കോതമംഗലം സ്വദേശിയായ രാഹുലിനെ കാപ്പ ചുമത്തി ജയിലിലടച്ചു.
-
CHUTTUVATTOM1 day ago
കോതമംഗലത്തു വീണ്ടും കഞ്ചാവ് വേട്ട
-
AGRICULTURE1 week ago
പി.എം കിസ്സാൻ സമ്മാൻ നിധി കർഷകർക്കായുള്ള അറിയിപ്പ്.
-
CHUTTUVATTOM4 days ago
കെ എസ് ആര് ടി സി ഡ്രൈവര്‍ കുഴഞ്ഞ് വീണ് മരിച്ചു
-
NEWS1 week ago
മഴ കനത്തു; തോടായി കോട്ടപ്പടി റോഡ്; സൂത്രം കൊണ്ട് ഓടയൊരുക്കാൻ അധികാരികളും.
