Connect with us

ACCIDENT

കോതമംഗലം സ്വദേശികളായ മൂന്ന് പേർ അമേരിക്കയിൽ കാർ അപകടത്തിൽ മരിച്ചു

Published

on

ഫ്ളോറിഡാ: സൗത്ത് ഫ്ളോറിഡയിലെ ദേശീയ പാതയിൽ ഉണ്ടായ വാഹന അപകടത്തിൽ കോതമംഗലം സ്വദേശികൾ ആയ ഒരു കുടുംബത്തിലെ മൂന്ന് പേര് അപകടത്തിൽ മരിച്ചു. കോതമംഗലം മാതിരപള്ളി കാക്കത്തോട്ടത്തിൽ മത്തായി(എം.എ.കോളജ് റിട്ട.പ്രൊഫസർ) മകൻ ബോബി മാത്യു (46) ഭാര്യ ഡോളി (42) അവരുടെ മകൻ സ്റ്റീവ് (14) എന്നിവർ ആണ് മരിച്ചത്. ഓസ്റ്റിൻ സ്റ്റീവ്വിന്റെ മൂത്ത സഹോദരനാണ്. ഇവർ യാത്ര ചെയ്തിരുന്ന കാർ ദേശീയ പാതക്ക് അരികിൽ ഉള്ള തടാകത്തിലേക്ക് മറിയുകയായിരുന്നു. ഫ്ളോറിഡ സമയം ചൊവാഴ്ച വൈകിട്ട് 6.30 നാണ് സംഭവം. ബാബു (ചിക്കാഗോ), ബീബ (ഡാളസ്) എന്നിവർ ബോബിയുടെ സഹോദരങ്ങൾ ആണ്. സംസ്കാരം പിന്നീട്.

Continue Reading
Click to comment

You must be logged in to post a comment Login

Leave a Reply

ACCIDENT

കൊറോണ സമയത്ത് വെറുതെ കറങ്ങാൻ ഇന്നോവ, അപകടത്തിൽ പൊലിഞ്ഞത് ഒരു കുടുബത്തിന്റെ അത്താണി; വനത്തിൽ ഒളിച്ചിരുന്ന പ്രതി പോലീസ് പിടിയിൽ

Published

on

കോട്ടപ്പടി : റോങ് സൈഡിലൂടെ വന്ന ഇന്നോവ കാർ ഇടിച്ചു ഓട്ടോറിക്ഷ ഡ്രൈവർ കഴിഞ്ഞ വെള്ളിയഴ്ച്ച മരണപ്പെട്ടിരുന്നു. ഇതിനെ തുടർന്നുണ്ടായ അന്വേഷണത്തിൽ പ്രതി പോലീസ് പിടിയിൽ. കൊറോണ കാലത്തേ ലോക്ക് ഡൗൺ സമയത്തു വെറുതെ കറങ്ങി നടക്കുവാൻ വേണ്ടി ഇടുക്കി പാറത്തോട് സ്വദേശിയുടെ ഇന്നോവ, കോട്ടപ്പടി മുട്ടത്തുപാറ കണ്ണംകളത്തു വീട്ടിൽ ഗിരീഷ് ബാബു (21) വാടകക്ക് എടുത്ത് കൂട്ടുകാരൻ ശരത്തിന് വണ്ടി ഓടിക്കാൻ കൊടുത്തപ്പോൾ ആണ് അപകടം ഉണ്ടാകുകയും മാത്യുവിന്റെ ജീവൻ നഷ്ടമാകുകയും ചെയ്തത്. കോട്ടപ്പടി പ്ലാമൂടി കൂവക്കണ്ടം എടാട്ട്കുടി വീട്ടിൽ ശരത് ശ്രീധരൻ (21) നെതിരെ പോലീസ് നരഹത്യ കുറ്റം ചുമത്തി കോതമംഗലം മജിസ്‌ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കുകയും 14 ദിവസത്തേക്ക് മുവാറ്റുപുഴ സബ് ജയിലിലേക്ക് റിമാൻഡ് ചെയ്യുകയും ചെയ്‌തു.

വണ്ടി വാടകക്കെടുത്ത ഗിരീഷിനും ഓടിച്ച ശരത്തിനും ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരുന്നില്ല എന്ന ഗുരുതരമായ കുറ്റം പോലീസ് വെളിപ്പെടുത്തുന്നു. ലോക്ക് ഡൗൺ സമയത്തു കറങ്ങി നടന്നപ്പോൾ കോട്ടപ്പടി സ്കൂൾ പരിസരത്തുനിന്നും വണ്ടിയിൽ കയറ്റിയ പരിചയക്കാരെയും വെച്ച് പോകുമ്പോൾ വഴിയരുകിൽ നിന്ന ചിലരുമായി പ്രശ്‌നം ഉണ്ടാക്കിയതായും കോട്ടപ്പടി പോലീസ് വെളിപ്പെടുത്തുന്നു. തുടർന്ന് വടശ്ശേരിയിൽ നിന്ന് തോളേലിക്ക് പോകുമ്പോൾ ആണ് മാത്യുവിന്റെ ഓട്ടോയുമായി കൂട്ടിയിടിക്കുന്നതും. അപകടത്തെത്തുടർന്ന് ഗിരീഷ് ഒഴിച്ച് ബാക്കിയുള്ളവർ സംഭവസ്ഥലത്തുനിന്നും ഓടി രക്ഷപെടുകയായിരുന്നു. ശരത് വാവേലി വനത്തിൽ ഒളിവിൽ കഴിയുകയുമായിരുന്നു.

ലൈസൻസ് ഇല്ലാതെ അമിത വേഗത്തിൽ അശ്രദ്ധയോടുകൂടി വാഹനം ഓടിച്ചപ്പോൾ വിട വാങ്ങിയത് കോട്ടപ്പടിയിലെ ഓട്ടോ തൊഴിലാളികളുടെ ജനകീയ മുഖം കൂടിയായിരുന്നു. തോളേലി കാക്കനാട്ട് വീട്ടിൽ പൗലോസിന്റെ മക൯ മാത്തുകുട്ടി എന്ന് വിളിക്കുന്ന മാത്യു കെ പോൾ (54) ആണ് അന്ന് നടന്ന വാഹനാപകടത്തിൽ മരണമടഞ്ഞത്. തോളേലി സ്കൂളിനും മാത്യുവിന്റെ വീടിന് അടുത്തുമുള്ള റോഡിൽ വച്ചാണ് അപകടം സംഭവിച്ചത്. എതിർ ദിശയിൽ അശ്രദ്ധമായി വന്ന ഇന്നോവ കാർ മാത്തുകുട്ടിയുടെ ഓട്ടോയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടനെ തന്നെ മാത്തുകുട്ടിയെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കുവാൻ സാധിച്ചില്ല. കോട്ടപ്പടി ചേറങ്ങനാൽ കവലയിലെ ഓട്ടോ ഡ്രൈവർ ആയിരുന്നു. ബിജെപിയുടെ ജനകീയ നേതാവും സാമൂഹ്യ പ്രവർത്തകനും ആയിരുന്നു മരണപ്പെട്ട മാത്യു.

കോട്ടപ്പടി SHO ശ്രീജിത്ത് , SI സാബു എം പീറ്റർ, ASI അബ്‍ദുൾ കരിം, CPO മാരായ ഷിബു ജോൺ, രജിത് എം.ആർ തുടങ്ങിയവരാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.

കോതമംഗലത്തിന്റെ നാട്ടു വാര്‍ത്തകള്‍ പെട്ടന്ന് അറിയുവാൻ .. Please Join Our whatsapp group…   https://chat.whatsapp.com/FiSbJIiYqa3Jq0BV3sJ4cS

Continue Reading

ACCIDENT

വീടിന്റെ അടുത്ത് വച്ച് നടന്ന വാഹനാപകടത്തിൽ ഓട്ടോ ഡ്രൈവർ മരണപ്പെട്ടു

Published

on

കോട്ടപ്പടി : തോളേലി സ്കൂളിന് സമീപത്തു താമസിക്കുന്ന കാക്കനാട്ട് വീട്ടിൽ പൗലോസിന്റെ മക൯ മാത്യു കെ പോൾ (മാത്തുകുട്ടി) (54) ഇന്നലെ നടന്ന വാഹനാപകടത്തിൽ മരണമടഞ്ഞു. വീടിന് സമീപത്തുള്ള റോഡിലൂടെ അശ്രദ്ധമായി വന്ന ഇന്നോവ കാർ മാത്യുവിന്റെ ഓട്ടോയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഓട്ടോയിൽ നിന്ന് തെറിച്ചു വീണ മാത്യുവിനെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കുവാൻ സാധിച്ചില്ല. കോട്ടപ്പടി ചേറങ്ങനാൽ കവലയിലെ ഓട്ടോ തൊഴിലാളിയും പൊതുപ്രവർത്തകനുമായിരുന്നു ഇദ്ദേഹം. സംസ്കാര ശിശ്രുഷ 30/05/2020 ശനിയാഴ്ച്ച ഉച്ചക്ക് 2 മണിക്ക് ഭവനത്തിൽ. തുട൪ന്ന് തോളേലി സീനായ്ഗിരി സെയിന്റ് മേരീസ് യാക്കോബായ പള്ളിയിൽ.

Continue Reading

ACCIDENT

ലോറിയും ബൈക്കും കൂട്ടിയിടിച്ചു അടിമാലി സ്വദേശിക്ക് പരിക്കേറ്റു.

Published

on

കോതമംഗലം: നേര്യമംഗലം റോഡിൽ തലക്കോട് ആലിൻചുവടിനു സമീപം
ബൈക്കും ലോറിയും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്കേറ്റു. അടിമാലി മുക്കടം വാകമറ്റത്തിൽ സജീവൻ ( 55) നാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചക്ക് 12 മണിയോടെ ആയിരുന്നു അപകടം സംഭവിച്ചത്. പരിക്കേറ്റ സജീവനെ എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോതമംഗലത്ത് നിന്ന് അടിമാലി ഭാഗത്തേക്ക് പോകുകയായിരുന്ന സജീവന്റെ ബൈക്കും അടിമാലി ഭാഗത്ത് നിന്ന് ചരക്കു കയറ്റി കോതമംഗലം ഭാഗതെക്കു പോകുകയായിരുന്ന ലോറിയും തമ്മിൽ കൂട്ടി ഇടിച്ചാണ് അപകടം സംഭവിച്ചത്. അപകടത്തിൽ ബൈക്ക് പൂർണ്ണമായും തകർന്നു.

Continue Reading

Recent Updates

NEWS4 hours ago

ദുബായിൽ നിന്ന് എത്തിയ പല്ലാരിമംഗലം സ്വദേശിനിക്ക് കൊറോണ സ്ഥിരീകരിച്ചു.

എറണാകുളം : മെയ് 28 ലെ ദുബായ്- കൊച്ചി വിമാനത്തിലെത്തിയ 28 വയസുള്ള പല്ലാരിമംഗലം സ്വദേശിനിക്ക് രോഗം സ്ഥിരീകരിച്ചു. ഗർഭിണിയായ ഇവർ വീട്ടിൽ നിരീക്ഷണത്തിലായിരന്നു. ഇവർക്കും രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല....

EDITORS CHOICE6 hours ago

കുടുംബാരോഗ്യ കേന്ദ്രത്തിൽ ഒഴിവുകൾ

കോതമംഗലം: കുട്ടമ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഫാർമസിസ്റ്റിന്റെ ഒരു താല്കാലിക ഒഴിവുണ്ട്. ഈ മാസം 6 ന് 5 മണിക്ക് മുൻപായി അപേക്ഷിക്കണം. ഇന്റർവ്യൂ 8 ന് രാവിലെ...

EDITORS CHOICE9 hours ago

ക്വാറൻ്റൈനിൽ പോകേണ്ടി വരുന്നവർക്ക് ഇന്ത്യക്കകത്തും പുറത്തും ആധുനിക സൗകര്യങ്ങൾ ഒരുക്കി കോതമംഗലം സ്വദേശിയുടെ ഷോയി ഇൻ്റർനാഷണൽ ശ്രദ്ധനേടുന്നു

ലണ്ടൻ : ആധുനിക സൗകര്യങ്ങളോടെ ക്വാറന്റെയിന്‍ സൗകര്യമൊരുക്കി ഷോയി ഇന്റര്‍നാഷ്ണല്‍. കൊറോണക്കാലത്ത് ക്വാറൻ്റൈനിൽ പോകേണ്ടി വരുന്നവർക്ക് ഇന്ത്യക്കകത്തും പുറത്തും ആധുനിക സൗകര്യങ്ങൾ ഒരുക്കി കോവിഡ് ദുരിതർക്ക് സാന്ത്വനമേകാൻ...

NEWS10 hours ago

പത്താം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥിക്ക് ഓൺലൈൻ പഠന സൗകര്യമൊരുക്കി കോട്ടപ്പടിയിലെ വിദ്യാലയം.

നെല്ലിക്കുഴി : കോട്ടപ്പടി മാർ ഏലിയാസ് ഹയർ സെക്കൻഡറി സ്കൂളിൽ പത്താം ക്ലാസ്സിൽ പഠിക്കുന്ന  കുട്ടിക്ക് ഓൺലൈൻ പഠന സൗകര്യമൊരുക്കുന്നതിനായി വിദ്യാലയം കൈത്താങ്ങായി. ഓൺലൈൻ സൗകര്യം ലഭ്യമില്ലാതിരുന്നതിനാൽ...

AGRICULTURE12 hours ago

കർഷക മോർച്ച വൃക്ഷതൈ വിതരണം നടത്തി

കോതമംഗലം : ജൂൺ 5 ന് ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് കോതമംഗലം നിയോജക മണ്ഡലത്തിലേക്ക് ആവശ്യമായ വൃക്ഷതൈകൾ കർഷകമോർച്ച നിയോജക മണ്ഡലം പ്രസിഡന്റ് പി.ജി.ശശി ബിജെപി...

AGRICULTURE13 hours ago

കർഷിക പുനരുജ്ജീവന പദ്ധതി, സുഭിക്ഷകേരളം പദ്ധതി ആരംഭിച്ചു

വാരപ്പെട്ടി : കോവിഡ് -19 മഹാമാരി മൂലം സാമ്പത്തിക – കാർഷിക മേഖലകളിൽ വെല്ലുവിളികൾ നേരിടുന്ന കേരളത്തിന് ഇതിനെ അതി ജീവിക്കുന്നതിനും ഭക്ഷ്യ സ്വയം പര്യാപ്തത കൈവരിക്കുന്നതിനുമായി...

AGRICULTURE13 hours ago

പല്ലാരിമംഗലത്ത് കർഷക സംഘം കൃഷി ആരംഭിച്ചു.

പല്ലാരിമംഗലം: കേരള സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പല്ലാരിമംഗലം വില്ലേജിൽ തരിശ് ഭുമിയിൽ കേരള കർക സംഘത്തിന്റെ നേതൃത്വത്തിൽ കൃഷിക്ക് തുടക്കമായി. പല്ലാരിമംഗലം വെയ്റ്റിംഗ് ഷെഡ്...

NEWS13 hours ago

ഓൺലൈൻ പഠനത്തിന് കുട്ടികൾക്ക് കൈത്താങ്ങായി ‘സ്മാർട്ട് ടാബ്‌ലറ്റ് സ്‌കീം’

കോതമംഗലം : ഓൺലൈൻ വിദ്യാഭ്യാസം ലോകത്ത് ഒരു വലിയ പരിവർത്തനത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. കേരളവും ആ മാറ്റത്തിനൊപ്പം സഞ്ചരിക്കുന്നു. എല്ലാ കുട്ടികൾക്കും ഏറ്റവും മികച്ച അധ്യാപകരുടെ സേവനം...

NEWS13 hours ago

റീ സൈക്കിൾ കേരളയിലേക്ക് ബൈക്കും, സൈക്കിളും, ടെലിവിഷനും, ഫ്രിഡ്ജും, വാഷിംഗ് മെഷീനും, കമ്പ്യൂട്ടറും നൽകി.

കോതമംഗലം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഭാര്യയുടേയും, ഭർത്താവിന്റേയും ശമ്പളം നൽകിയത് കൂടാതെ ദുരിതാശ്വാസ നിധിയിലേ പണം സമാഹരിക്കുന്നതിനായി ഡി വൈ എഫ് ഐ നടത്തുന്ന റീസൈക്കിൾ...

NEWS13 hours ago

കോതമംഗലം – തട്ടേക്കാട് റോഡിൽ തകർന്ന കലുങ്കിന് ശാപമോക്ഷമാകുന്നു.

കോതമംഗലം : കോതമംഗലം – തട്ടേക്കാട് റോഡിൽ പുന്നേക്കാട് – കളപ്പാറയ്ക്കു സമീപം തകർന്ന കലുങ്കിന് ശാപമോക്ഷമാകുന്നു. അടിയന്തരമായി തകർന്ന കലുങ്ക് പുനർ നിർമ്മിക്കുന്നതിനു വേണ്ടി 20...

CHUTTUVATTOM13 hours ago

ഡി ഇ ഓ ഓഫീസ് ഉപരോധിച്ചു കെ എസ് യു .

മുവാറ്റുപുഴ : വാളാഞ്ചേരിയോലെ ദേവിക എന്ന വിദ്യാർത്ഥിനി യുടെ ആത്മഹത്യക്ക് ഉത്തരവാദിത്വം ഏറ്റെടുത്ത് വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കുക, മുഴുവൻ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠന സൗകര്യം ഏർപ്പെടുത്തുക എന്നീ...

CHUTTUVATTOM13 hours ago

യൂത്ത് കോൺഗ്രസ് കോതമംഗലം മണ്ഡലം കമ്മിറ്റി കോതമംഗലം പോലീസ് സ്റ്റേഷനിൽ മഴ കോട്ട് നൽകി

കോതമംഗലം : കോവിഡ് കാലത്ത് രാപ്പകലില്ലാതെ സേവനം ചെയ്യുന്ന കോതമംഗലം പോലീസ് സേനയിലെ അംഗങ്ങൾക്കാണ് യൂത്ത് കോൺഗ്രസ് കോതമംഗലം മുനിസിപ്പൽ മണ്ഡലം കമ്മിറ്റി മഴക്കോട്ട് നൽകിയത്. യൂത്ത്...

CRIME13 hours ago

കഞ്ചാവിന്റെ ചില്ലറ വിൽപ്പനക്കാരായ രണ്ട് യുവാക്കൾ കവളങ്ങാട്ട് എക്സൈസ് പിടിയിൽ

കവളങ്ങാട് : കവളങ്ങാട്ട് എക്സൈസ് നടത്തിയ മിന്നൽ പരിശോധനയിൽ 1.150 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. മങ്ങാട്ടുംപടിയിൽ ജനവാസം കുറഞ്ഞ റബ്ബർ എസ്റ്റേറ്റ് കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം...

idukki sairan idukki sairan
NEWS1 day ago

ഇടുക്കി ഡാമിൽ ആദ്യ പരീക്ഷണ സൈറണ്‍ മുഴങ്ങി.

ചെറുതോണി : ഇടുക്കി ഡാമിലെ ജലനിരപ്പു മുന്നറിയിപ്പിന് മുന്നോടിയായി ഇന്ന് ( ജൂണ്‍ -2 ) രാവിലെ 11.20 ഓടെ ആദ്യ പരീക്ഷണ സൈറണ്‍ മുഴങ്ങി. ട്രയല്‍...

NEWS1 day ago

മുഴുവൻ കുട്ടികൾക്കും ഓൺലൈൻ പഠന സൗകര്യം ഉറപ്പു വരുത്തും : ആദിവാസി മേഖലയിൽ 8 അയൽപക്ക പഠന കേന്ദ്രങ്ങൾ ഒരുക്കും – ആന്റണി ജോൺ എംഎൽഎ.

കോതമംഗലം : കോതമംഗലം താലൂക്കിലെ മുഴുവൻ കുട്ടികൾക്കും ഓൺലൈൻ പഠന സൗകര്യം ഉറപ്പു വരുത്തുമെന്നും,ആദിവാസി മേഖലകളിൽ 8 അയൽപക്ക കേന്ദ്രങ്ങൾ ആരംഭിക്കുമെന്നും ആന്റണി ജോൺ എംഎൽഎ അറിയിച്ചു.കുട്ടമ്പുഴ...

Trending