Connect with us

EDITORS CHOICE

ആമസോൺ കഥാസമാഹാരത്തിൽ ഇടം പിടിച്ച്‌ കോതമംഗലത്തെ കൊച്ചു കഥാകാരി.

Published

on

കോതമംഗലം: ആമസോൺ പുറത്തിറക്കിയ കഥാ സമാഹാരത്തിൽ സ്ഥാനം പിടിച്ച കോതമംഗലം ശോഭന സ്കൂളിലെ കൊച്ചു കഥാകാരി ആദ്ധ്യാപകരെ കാണാൻ സ്കൂളിലെത്തി. പരീക്കണ്ണി സ്വദേശി കൊമ്പനാതോട്ടത്തിൽ ആൻമരിയ രാജന് ചെറു പ്രായത്തിലെ കഥകളോട് അതീവ താത്പര്യമായിരുന്നു. പഠനവും എഴുത്തും തുല്യ പ്രാധാന്യത്തോടെ കണ്ടിരുന്ന ആൻ മരിയക്ക് അപ്രതീക്ഷിതമായിട്ടാണ് ആമസോൺ പുസ്തകത്തിൽ ഇടം ലഭിച്ചത്. ആൻ മരിയയുടെ രണ്ട് കഥകൾ രണ്ട് പുസ്തകങ്ങളിലൂടെയാണ് ആമസോൺ പുറത്തിറക്കിയത്.

‘ MY QUEEN ‘ എന്ന കഥാസമാഹാരത്തിൽ ആൻ മരിയയുടെ ‘ THE IRREPLACEABLE AND PRECIOUS GUARDIAN OF THE SOUL ‘ എന്ന കഥയും, ‘ IT’S ME ‘ , എന്ന കഥാസമാഹാരത്തിൽ ‘ EMBRACING THE REAL ME ‘ എന്ന കഥയുമാണ് ആമസോൺ തെരഞ്ഞെടുത്ത് പബ്ളിഷ് ചെയ്തത്. ആമസോൺ പബ്ളിഷ് ചെയ്ത പുസ്തകം ടീച്ചർമാരുടേയും കൂട്ടുകാരികളുടേയും ഒപ്പം സ്കൂളിലെത്തി പ്രിൻസിപ്പൽ സിസ്റ്റർ ലിസ്മരിയക്ക് ആൻ മരിയ കൈമാറി. തനിക്ക് ലഭിച്ചത് വലിയ ഒരു അംഗീകാരമാണെന്നും സ്കൂളിൽ നിന്ന് നല്ല പിന്തുണ ലഭിച്ചിരുന്നുവെന്നും ആൻ മരിയ പറഞ്ഞു.


EDITORS CHOICE

രണ്ട് റെക്കോർഡ്സ് നേടി കോതമംഗലത്തെ സെബ വിസ്മയമാകുന്നു.

Published

on

എം പി ജെ വേൾഡ് റെക്കോർഡ് സ് നേടിയ സർട്ടിഫിക്കറ്റുമായി സെബ.
  • കെ എ സൈനുദ്ദീൻ

കോതമംഗലം : എടുത്താൽ പൊങ്ങാത്ത പുരസ്കാരങ്ങൾ നേടി വിസ്മയം തീർത്ത് സെബ നെഹ്റ ബാലിക. ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും എ പി ജെ അബ്ദുൾ കലാം വേൾഡ് റെക്കോർഡ് സിലും മുത്തമിട്ട് രണ്ടു വയസും ഏഴു മാസവും പ്രായമുള്ള സെബ വിസ്മയമാകുന്നു. ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ആണ് സെബയുടെ ബുദ്ധിശക്തി ആദ്യം ഇടംപിടിച്ചത്. തുടർന്ന് എം പി ജെ അബ്ദുൾ കലാമിന്റെ നാമധേയത്തിലുള്ള വേൾഡ് റെക്കോർഡ് സിലും ഇടം നേടി. കോതമംഗലം നെല്ലിക്കുഴി തോട്ടത്തിക്കുളം അഡ്വ. ബാബുസാലിഹിന്റെയും അഡ്വ. റഹീമ ബഷീറിന്റെയും ഏക മകളാണ് സെബ. 15 ഫ്രൂട്ട്സ്, 12 വാഹനങ്ങൾ, 10 ദേശീയപതാകകൾ, 8 ദേശീയചിഹ്നങ്ങൾ, ശരീരത്തിലെ 16 അവയവങ്ങൾ, 17 മൃഗങ്ങൾ, 11 പച്ചക്കറികൾ, 10 കിളികൾ 19 ഫുഡ് ഐറ്റംസ് തുടങ്ങിയവ ഈ കൊച്ചുമിടുക്കി ഓർമ്മകളിൽ കോർത്തിണക്കി അനായാസം പറയും. നേട്ടങ്ങളുടെ പട്ടിക മേൽപ്പറഞ്ഞതിൽ അവസാനിക്കുന്നില്ല. 19 ഇനങ്ങളാണ് അംഗീകാരത്തിനായി പരിഗണിച്ചത്.

മുതിർന്ന കുട്ടികൾ പോലും ഗ്രഹിക്കാൻ ബുദ്ധിമുട്ടുന്ന കാര്യങ്ങൾ എളുപ്പം മനപാഠമാക്കി അവതരിപ്പിക്കുന്ന സെബ വിസ്മയം നിറഞ്ഞ അറിവുകളാണ് നമുക്ക് മുന്നിൽ തുറക്കുന്നത്. പ്രായത്തിന്റെ പുഞ്ചിരി മുഖത്ത് തെളിയുന്നുവെങ്കിലും അറിവിന്റെ കാര്യത്തിൽ അത്ര കുഞ്ഞല്ല സെബ. സിവിൽ സർവീസിന് തയ്യാറെടുക്കുന്ന ഉമ്മ റഹീമ പഠിക്കുമ്പോൾ കൂടെ വന്നിരിക്കുന്ന സെബയോട് ചെറിയ ചെറിയ കഥകൾ പറഞ്ഞു കൊടുക്കുമായിരുന്നു. അങ്ങനെയാണ് സെബയ്ക്ക് മുന്നിൽ അറിവിന്റെ ലോകം തുറന്നു കിട്ടുന്നത്.

ഗാന്ധിജിയുടെ ചിത്രം കാണിച്ച് കഥ പറഞ്ഞത് മനപ്പാഠമാക്കിയ സെബ ഒരിക്കൽ ഒരു യാത്രയ്ക്കിടയിൽ പരസ്യബോർഡിൽ ഗാന്ധിജിയുടെ ചിത്രം കണ്ടു തിരിച്ചറിഞ്ഞ് ആ നാമം ഉച്ചരിച്ചത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് കുട്ടിയുടെ കഴിവിനെ മാതാപിതാക്കൾ ശ്രദ്ധിച്ചുതുടങ്ങിയത്. ഒരു വയസ്സിൽ താഴെ പ്രായമുള്ളപ്പോഴായിരുന്നു ഈ സംഭവം. കുട്ടിയുടെ കഴിവിനെ പ്രോത്സാഹിപ്പിക്കുന്നതിനായി മാതാപിതാക്കൾ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് അധികൃതരുമായും എം പി ജെ റെക്കോർഡ് സ് അധികൃതരുമായും ബന്ധപ്പെടുകയായിരുന്നു. അവർ ആവശ്യപ്പെട്ടതുപ്രകാരം ചിത്രങ്ങളും വസ്തുക്കളും കുട്ടി തിരിച്ചറിയുന്നതിന്റെ വീഡിയോകൾ തയ്യാറാക്കി നൽകുകയും ചെയ്തിരുന്നു. അനുമോദന സർട്ടിഫിക്കറ്റുകളും മെഡലുകളും ഐഡന്റിറ്റി കാർഡുകളും അധികൃതർ അയച്ചു നൽകിയിട്ടുണ്ട്.
പക്ഷെ ഇതെല്ലാം എന്താണെന്നു പോലും ഒരു പക്ഷേ സെബക്ക് ഗൗരത്തോടെ കാണാൻ കഴിയുന്നുണ്ടോയെന്നത് ഒരു പുഞ്ചിരിയിൽ ഒതുക്കുന്നു.


Continue Reading

EDITORS CHOICE

ലോകത്തിലെ ഏറ്റവും വലിപ്പമേറിയ തുണി കൊണ്ടുള്ള മാസ്ക് കോതമംഗലത്തിന് സ്വന്തം.

Published

on

എറണാകുളം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ ആനുവൽ ടെക് ഫെസ്റ്റ് ആയ Takshak 21 ന്റെ ആഭിമുഖ്യത്തിൽ ‘India Book of Records’ ലേക്ക് ലോകത്തിലെ ഏറ്റവും വലിപ്പമേറിയ തുണി കൊണ്ടുള്ള മാസ്ക് ( Cloth mask) 19/1/2022 ൽ കോളേജ് ഗ്രൗണ്ടിൽ പ്രദർശിപ്പിക്കുകയും, ഔദ്യോഗികമായി മാസ്കിന്റെ അളവുകൾ കോതമംഗലത്തുള്ള കേരള സർക്കാർ AEO ഓഫീസിൽ നിന്ന് അധികാരി ആയിട്ടുള്ള സീനിയർ സൂപ്രണ്ട് ഷാജി ചാക്കോ രേഖപ്പെടുത്തുകയുണ്ടായി. 20 മീറ്റർ നീളവും 15.4 മീറ്റർ വീതിയും ഉള്ള മാസ്ക് (308 sqm) ഇന്ത്യയിലെ തന്നെ തുണിയിൽ നിർമ്മിച്ച ഏറ്റവും വലിയ മാസ്ക് ആയി രേഖപ്പെടുത്തുന്നതിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സ്ന്റെ ഓൺലൈൻ പോർട്ടലിൽ സമർപ്പിക്കുകയാണ്.

നിലവിൽ ഉള്ള ഗിന്നസ് റെക്കോഡിനേക്കാൾ വലിപ്പമേറിയ മാസ്ക് ആണ് ഇവിടെ നിർമ്മിച്ചിരിക്കുന്നതെന്ന് കോളേജ് അധികാരികൾ അവകാശപ്പെടുന്നു. കാർത്തിക് രാധാകൃഷ്ണൻ, ജെയ്സിൽ ജോൺസൺ, മറ്റു സഹപാഠികളും, Takshak 21 ന്റെ സ്റ്റാഫ് കോ ഓർഡിനേറ്റേസ് ആയിട്ടുള്ള പ്രൊഫ. അരുൺ കെ.എൽ. പ്രൊഫ. കിരൺ ബോബി എന്നിവരാണ് ഇതിന്റെ പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. മാർ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജിന്റെ ആഭിമുഖ്യത്തിൽ ഈ മാസ്ക് നിർമ്മിച്ചിരിക്കുന്നത്. ഈ ലോകത്തിൽ കോവിഡ് മഹാമാരിയെ ചെറുക്കുന്നതിനായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് സമർപ്പിക്കുന്നുവെന്ന് കോളേജ് പ്രിൻസിപ്പൽ ഡോ. മാത്യു കെ. അറിയിച്ചു.


Continue Reading

EDITORS CHOICE

മെർലിൻ ഉണ്ണിയപ്പവുമായി എൽദോ എബ്രഹാമിനെ കണ്ടത് വഴിത്തിരിവായി; ഏഴ് മക്കൾക്കും അമ്മക്കും താമസിക്കാൻ വീടൊരുങ്ങി.

Published

on

കോതമംഗലം : ഏഴ് മക്കൾക്കും അമ്മക്കും താമസിക്കാൻ വീടൊരുങ്ങി. മെർലിനും ബ്ലസിക്കും ഇനി വീട് സുരക്ഷിതം. ഏഴ് മക്കളുമായി സുരക്ഷിതമല്ലാത്ത വീട്ടിലായിരുന്നു ഷീല മാത്യുവും കുടുംബാംഗങ്ങളും താമസിച്ചിരുന്നത്. അടച്ചുപൂട്ടാൻ വാതിൽ ഇല്ലാതെ വിഷമിക്കുകയായിരുന്നു വീടിൻ്റെ സുരക്ഷക്കായി ഡോ: സബൈൻ നേതൃത്വം നൽകുന്ന അതിഥി ചാരിറ്റബിൾ സൊസൈറ്റി സഹായം എത്തിച്ചു. ഇടുക്കി ജില്ലയിലെ കൊടിക്കുളം പഞ്ചായത്തിലെ പരുതപ്പുഴയിലായിരുന്നു താമസം. 2018-ലെ പ്രളയത്തിൽ വീട് തകർന്നു. പുഴ പുറമ്പോക്കിലായിരുന്നു ദീർഘകാലമായി താമസിച്ചിരുന്നത്. സർക്കാരിൽ സമർപ്പിക്കപ്പെട്ട അപേക്ഷയെ തുടർന്ന് വീട് നിർമാണത്തിന് 4 ലക്ഷം രൂപ അനുവദിച്ചു.

കോതമംഗലം രൂപതയുടെ കീഴിലുള്ള സാമൂഹിക സന്നദ്ധ പ്രവർത്തന സ്ഥാപനമായ ജീവയിൽ നിന്ന് 5 സെൻ്റ് സ്ഥലം പല്ലാരിമംഗലം പഞ്ചായത്തിൽ സൗജന്യമായി വാങ്ങി നൽകി. നിർമ്മാണ സാമഗ്രികളുടെ വിലക്കയറ്റം മൂലം സർക്കാർ നൽകിയ പണം കൊണ്ട് വീട് നിർമ്മാണം പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ഏറെക്കാലമായി വാടക വീട്ടിൽ താമസിച്ച് വരികയായിരുന്നു. 7 മക്കളിൽ 6 പേരും വിദ്യാർഥികളാണ്. അച്ഛൻ ഉപേക്ഷിച്ച് പോയി. വിദ്യാഭ്യാസച്ചെലവും കുടുംബ പ്രാരാബ്ധങ്ങളും പരിഹരിക്കാൻ അമ്മ ഷീല മാത്യു തയ്യാറാക്കുന്ന പലഹാരങ്ങൾ പായ്ക്ക് ചെയ്ത് മൂവാറ്റുപുഴയിൽ എത്തിച്ച് വിൽപ്പന നടത്തും. ഉണ്ണിയപ്പവും പപ്പടവടയുമെല്ലാം വിദ്യാർഥികളായ മെർലിനും, ബിബിതയും ചേർന്ന് രാത്രിയാകും മുന്നേ വിറ്റുതീർത്ത് വീട്ടിലേക്ക് മടങ്ങും.

ഒരിക്കൽ എൽദോ എബ്രഹാം എം.എൽ.എ.ആയിരുന്ന സമയത്ത് മെർലിൻ ഉണ്ണിയപ്പവുമായി അടുത്തെത്തി. അന്ന് പരിചയപ്പെട്ട ശേഷം അടുത്ത നാൾവിളിച്ചു ഞങ്ങൾക്ക് വീടിന് മുൻവശത്തും പിൻവശത്തും വാതിലുകൾ ഇല്ല. വാടക കൊടുക്കാൻ നിവൃത്തി ഇല്ല. ഞങ്ങൾക്ക് പുതിയ വീട്ടിലേക്ക് മാറാൻ സഹായിക്കണം. ഇക്കാര്യം എൽദോ എബ്രഹാം ഡോ: സബൈൻ്റെ ശ്രദ്ധയിൽപ്പെടുത്തി. അതിഥി ചാരിറ്റബിൾ സൊസൈറ്റി വിഷമതയറിഞ്ഞ് സഹായം എത്തിച്ചപ്പോൾ ഇളയ മകൾ രണ്ടാം ക്ലാസുകാരി ബ്ലസി പറഞ്ഞു. സർക്കാർ നൽകിവന്ന ഭക്ഷ്യധാന്യ കിറ്റും, പതിവ് റേഷനുമാണ് ഞങ്ങൾക്ക് ഇത് വരെ ആശ്വാസമായിരുന്നത്. അതിഥി ചാരിറ്റബിൾ സൊസൈറ്റി അംഗം വി.എം.നവാസ്, എം.എസ്. അലിയാർ കെ.എ.സനീർ, വി.കെ സക്കീർ ,ഹസ്സൻ ഒ.എം, പി.എ.മുഹമ്മദ് എന്നിവർ വീട് സന്ദർശിച്ചു.


Continue Reading

Recent Updates

CRIME2 hours ago

രണ്ടരലക്ഷത്തോളം വിലവരുന്ന ഹെറോയിൻ മയക്കുമരുന്നുമായി ബംഗാളി പോലീസ് പിടിയിൽ.

മൂവാറ്റുപുഴ :രണ്ടരലക്ഷത്തോളം വിലവരുന്ന ഹെറോയിൻ മയക്കുമരുന്നുമായി ബംഗാൾ സ്വദേശി മൂവാറ്റുപുഴ പോലീസിന്റെ പിടിയിൽ. മുളവൂർ തച്ചോടത്തുംപടി ഭാഗത്ത്‌ വാടകക്ക് താമസിച്ചുവരുന്ന ബംഗാൾ മുർഷിദാബ്ബാദ് ഫരീദ്പൂർ സ്വദേശി ഖുസിദുൽ...

NEWS3 hours ago

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ എറണാകുളം ജില്ലയിൽ; 9708 പേർക്ക് രോഗം സ്ഥിരീകരിച്ചു.

എറണാകുളം : ജില്ലയിൽ ഇന്ന് 9708 പേർക്ക് രോഗം സ്ഥിരീകരിച്ചു. കോതമംഗലം താലൂക്കില്‍ അഞ്ഞൂറോളം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കോതമംഗലം മുനിസിപ്പാലിറ്റിയില്‍ 126 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു....

NEWS4 hours ago

രാഷ്‌ട്രപതിയുടെ ജീവൻ രക്ഷാപുരസ്കാരം ലഭിച്ച അൽഫാസ് ബാബുവിനെ കിസാൻ സഭ ആദരിച്ചു.

കോതമംഗലം :രാഷ്‌ട്രപതിയുടെ ജീവൻ രക്ഷാപുരസ്കാരം ലഭിച്ച അൽഫാസ് ബാബുവിനെ കിസാൻ സഭ കോതമംഗലം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. കിസാൻ സഭ ജില്ലാ പ്രസിഡന്റ് ഇ കെ...

NEWS5 hours ago

കോതമംഗലം മണ്ഡലത്തിൽ 200 കോടി രൂപയുടെ ജല ജീവൻ മിഷൻ പദ്ധതികൾക്ക് അംഗീകാരമായി : ആന്റണി ജോൺ MLA

കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ 200 കോടി രൂപയുടെ ജലവൻ മിഷൻ രണ്ടാം ഘട്ട പദ്ധതികൾക്ക് അംഗീകാരമായതായി ആന്റണി ജോൺ MLA അറിയിച്ചു. കീരംപാറ പഞ്ചായത്ത് –...

NEWS9 hours ago

ഡിസ്ട്രിക്റ്റ് ഇൻഫ്രാ സ്ട്രക്ചർ കോ – ഓർഡിനേഷൻ കമ്മിറ്റി അവലോകന യോഗം കോതമംഗലത്ത് ചേർന്നു.

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പിലെ വിവിധ പ്രവർത്തികളുടെ പുരോഗതി വിലയിരുത്തുന്നതിനായി ഡിസ്ട്രിക്ട് ഇൻഫ്രാ സ്ട്രക്‌ച്ചർ കോ – ഓർഡിനേഷൻ കമ്മിറ്റിയുടെ അവലോകന യോഗം...

CHUTTUVATTOM1 day ago

റോഡ് സൈഡിലെ അനധികൃത നിര്‍മ്മാണം പൊളിച്ച് നീക്കണം: പി.ഡി.പി.

കോതമംഗലം : നെല്ലിക്കുഴി -314 റോഡിന്റെ തുടക്കത്തില്‍ റോഡ്സൈഡില്‍ കഴിഞ്ഞ രാത്രിയില്‍ നടന്ന അനധികൃത നിര്‍മ്മാണം പൊളിച്ച് നീക്കണമെന്ന് പി.ഡി.പി.നെല്ലിക്കുഴി പഞ്ചായത്ത് കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു. 23...

NEWS1 day ago

കോതമംഗലത്ത് കൂടുതൽ കോവിഡ് ഫസ്റ്റ് ലൈൻ ട്രീർറ്റ്മെന്റ് സെന്റെർ അനുവദിക്കണം: എഐവൈഎഫ്

കോതമംഗലം: കോതമംഗലത്ത് കോവീഡ് ഫസ്റ്റ് ലൈൻ ട്രിറ്റ്മെന്റ് സെന്റെർ അനുവധിക്കണമെന്ന് എഐവൈഎഫ് കോതമംഗലം നിയോജകമണ്ഡലം പ്രവർത്തക യോഗം ആവശ്യപ്പെട്ടു. താലൂക്കിൽ ദിനംപ്രതി നൂറ് കണക്കിനു കോവീഡ് രോഗികൾ...

CHUTTUVATTOM2 days ago

കോട്ടപ്പടിയിൽ ടൂറിസം ഡേ സെമിനാർ നടത്തി.

കോട്ടപ്പടി : കോട്ടപ്പടി മാർ ഏലിയാസ് കോളേജിൽ ഐക്യുഎസിയുടെയും ടൂറിസം ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ഏകദിന സെമിനാർ നടത്തി. സ്കൂൾ മാനേജർ സിഎം ബേബി ഉദ്ഘാടനം ചെയ്തു. ടൂറിസത്തിന്റെ...

NEWS2 days ago

വാരപ്പെട്ടി സി എച്ച് സി യിൽ 1.79 കോടി രൂപ മുടക്കി പുതിയ ഐസലേഷൻ സെന്റർ നിർമ്മിക്കും: ആന്റണി ജോൺ എം എൽ എ.

കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ വാരപ്പെട്ടി സി എച്ച് സി യിൽ ഒരു കോടി എഴുപത്തി ഒൻപത് ലക്ഷം രൂപ മുടക്കി പുതിയ ഐസൊലേഷൻ സെന്റർ നിർമ്മിക്കുമെന്ന്...

NEWS2 days ago

ടോറസ് അപകടം; മണിക്കൂറുകൾ നീണ്ട പരിശ്രമം, കോതമംഗലത്തെ കണ്ണീരിലാഴ്ത്തി യുവാക്കളുടെ വിടവാങ്ങൽ.

കോതമംഗലം : വാളറ കൂത്തിന് സമീപം ടോറസ് മറിഞ്ഞ് അടിയിപ്പെട്ടിരുന്ന രണ്ട് പേരും മരണമടഞ്ഞു. ഏകദേശം 8 മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് രക്ഷപ്രവര്‍ത്തകര്‍ രണ്ടുപേരുടെയും മൃതദ്ദേഹങ്ങള്‍ പുറത്തെടുത്തത്....

CHUTTUVATTOM3 days ago

കോട്ടപ്പടിയിൽ യുവതി തൂങ്ങിമരിച്ച നിലയിൽ.

കോട്ടപ്പടി : തെക്കേക്കുന്ന് ഷെബിൻ പോളിന്റെ ഭാര്യ ജിൻഷാ (26)യെയാണ് തിങ്കളാഴ്ച്ച വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ജിൻഷയുടെയും ഷെബിന്റെയും വിവാഹം കഴിഞ്ഞിട്ട് നാല് വർഷം ആകുന്നതേയുള്ളു....

ACCIDENT3 days ago

ചീയപ്പാറയ്ക്കു സമീപം ടോറസ് ലോറി കൊക്കയിലേക്ക് മറിഞ്ഞു.

നേര്യമംഗലം : കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലം ചീയപാറയ്ക്ക് സമീപം ടോറസ് ലോറി അപകടത്തിൽ പെട്ടു. അടിമാലിയിൽ നിന്നും കോതമംലത്തിനു വരുകയായിരുന്ന KL 24 K...

CHUTTUVATTOM3 days ago

കോതമംഗലം നഗരത്തിന് സമീപം കുറുക്കൻ വണ്ടിയിടിച്ചു ചത്തു.

കോതമംഗലം: കോഴിപ്പിള്ളി ശോഭന സ്കൂൾ ജംഗ്ഷനിൽ നിന്നും നൂറ് മീറ്റർ മാറി ഇന്ന് രാവിലെയാണ് കുറുക്കൻ ചത്ത് കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പെടുന്നത്. വനം വകുപ്പിൽ വിവരം...

NEWS3 days ago

കോവിഡ് മരണാനന്തര ധനസഹായം: കോതമംഗലത്ത് കണ്‍ട്രോള്‍ റൂം ആരംഭിച്ചു.

എറണാകുളം : കോവിഡ് മൂലം മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്കുള്ള എക്സ് ഗ്രേഷ്യ ധനസഹായത്തിന് അപേക്ഷിക്കുന്നതുമായി ബന്ധപ്പെട്ട സഹായങ്ങള്‍ക്കും സംശയ നിവാരണത്തിനുമായി ബന്ധപ്പെടുന്നതിന് ജില്ലാതല-താലൂക്ക്തല കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ചു....

EDITORS CHOICE3 days ago

രണ്ട് റെക്കോർഡ്സ് നേടി കോതമംഗലത്തെ സെബ വിസ്മയമാകുന്നു.

കെ എ സൈനുദ്ദീൻ കോതമംഗലം : എടുത്താൽ പൊങ്ങാത്ത പുരസ്കാരങ്ങൾ നേടി വിസ്മയം തീർത്ത് സെബ നെഹ്റ ബാലിക. ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും എ പി...

Trending

error: Content is protected !!