മൂവാറ്റുപുഴയില്‍ പുഴയോര സംരക്ഷണത്തിനായി 1.12 കോടി രൂപ അനുവദിച്ചു.


മൂവാറ്റുപുഴ : മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ പുഴയോര സംരക്ഷണത്തിനായി മേജര്‍ ഇറിഗേഷന്‍ വകുപ്പില്‍ നിന്നും ഏഴ് പദ്ധതികള്‍ക്കായി 1.12-കോടി രൂപ അനുവദിച്ചതായി എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു. ആരക്കുഴ ഗ്രാമപഞ്ചായത്തിലെ മേമടങ്ങില്‍ വെട്ടിക്കല്‍ കടവിന്റെ മുകള്‍ ഭാഗത്തായി ഇടതുകര സംരക്ഷണത്തിനായി 15-ലക്ഷം രൂപയും, ആയവന ഗ്രാമപഞ്ചായത്തിലെ പാലച്ചുവട് മുതല്‍ തോപ്പില്‍ കടവ് വരെ കാളിയാര്‍ പുഴയുടെ സംരക്ഷണത്തിനായി 25-ലക്ഷം രൂപയും, വാളകം ഗ്രാമപഞ്ചായത്തിലെ മേക്കടമ്പ് എല്‍.ഐ.സ്‌കീം കനാലിന് സമീപത്തായി മൂവാറ്റുപുഴയാറിന്റെ വലതുകര സംരക്ഷണത്തിനായി 25-ലക്ഷം രൂപയും, ആയവന ഗ്രാമപഞ്ചായത്തിലെ ചിറ്റേത്തുകടവിന് സമീപത്ത് കോതമംഗലം പുഴയുടെ ഇടതുകര സംരക്ഷണ പ്രവര്‍ത്തിക്കായി 10-ലക്ഷം രൂപയും, ആവോലി ഗ്രാമപഞ്ചായത്തിലെ വള്ളിക്കട ജംഗ്ഷന് സമീപത്തായി മൂവാറ്റുപുഴയാറിലെ വലതുകര സംരക്ഷണ പ്രവര്‍ത്തിക്കായി 15-ലക്ഷം രൂപയും, മാറാടി ഗ്രാമപഞ്ചായത്തിലെ വരപ്പുറത്ത് കടവിന് സമീപത്തായി മൂവാറ്റുപുഴയാറിന്റെ ഇടതുകര സംരക്ഷണത്തിന് 10-ലക്ഷം രൂപയും, മാറാടി ഗ്രാമപഞ്ചായത്തിലെ തൈക്കാവ് ജംഗ്ഷന് സമീപത്ത് പാലക്കുഴി കടവിന് സമീപത്തായി മൂവാറ്റുപുഴയാറിലെ ഇടതുകര സംരക്ഷണത്തിനായി 12-ലക്ഷം രൂപയും അടയ്ക്കം 1.12-കോടി രൂപ അനുവദിച്ചത്. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുമെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു.

Leave a Reply