Entertainment
കോതമംഗലം സ്വദേശികളുടെ നിറസാന്നിധ്യം കൊണ്ട് ദുബായിൽ നിന്നും ഒരു “AFTER EFFECT”.

ദുബായ് : OTT സിനിമകളും, ഷോർട്ട് ഫിലിമുകളും അരങ്ങ് വാഴുന്ന ഈ കാലത്ത്, വളരെ ചുരുക്കം സിനിമകൾക്ക് മാത്രമാണു ജനങ്ങളുടെ ചിന്തകളിൽ മാറ്റമുണ്ടാക്കാൻ കഴിയുന്നത്. തികച്ചും വ്യത്യസ്തവും എന്നാൽ വളരെയധികം കാലികപ്രസക്തിയുള്ളതുമായ ഒരു വിഷയമാണ് അപ്രകാരമുള്ള ‘Aftereffect’ എന്ന ഈ ഷോർട്ട് ഫിലിമിൽ പ്രതിപാദിച്ചിരിക്കുന്നത്. തങ്ങളുടെ ആരാധകരെ ലക്ഷ്യം വച്ച്, പ്രതിഫലം മാത്രം അടിസ്ഥാനമാക്കി പരസ്യചിത്രങ്ങളിൽ അഭിനയിക്കുന്ന സിനിമാതാരങ്ങൾ ഉണ്ടായേക്കാം. അതേ പോലെ, അന്ധമായ അരാധന മൂലം അവർ പറയുന്നതെന്തും വിശ്വസിക്കുന്ന ജനങ്ങളും ഉണ്ടായേക്കാം. ഇങ്ങനെയുള്ള ആളുകളുടെ ഒരു പ്രവർത്തിയുടെ പരിണിതഫലത്തിന്റെ കഥ. സിനിമക്ക് വേണ്ട അതിശയോക്തി കലർത്തി, വളരെ മനോഹരമായി ഈ ഷോർട്ട് ഫിലിം മെനഞ്ഞിരിക്കുന്നതിൽ കോതമംഗലം സ്വദേശികളുടെ സാനിധ്യം ഉണ്ടെന്നുള്ളത് കൂടുതൽ പ്രസക്തമാകുന്നു. പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ചിരിക്കുന്ന ദീപു ചാക്കോ, നിർമ്മാതാവ് കൂടിയായ സിജി ഫിലിപ്പ്, കോട്ടപ്പടി സ്വദേശിയായ ജിതിൻ റോയ് പുതുക്കുന്നത്ത് എന്നിവർ ദുബായിയിൽ ജോലി ചെയ്യുന്ന കോതമംഗലംകാരാണ്.
പ്രശസ്തിയും ആരാധകരും ഉണ്ടാകുമ്പോൾ, അതിന്റെ കൂടെ തന്നെ തങ്ങൾക്ക് സമൂഹത്തോട് ചില ഉത്തരവാദിത്ത്വങ്ങൾ ഉണ്ടെന്നത് പല സെലിബ്രിറ്റികളും മറന്ന് പോകുന്ന ഒന്നാണു. ഈ വിഷയം തന്റേടത്തോടെ ഏറ്റെടുത്ത് ജനങ്ങളിലേക്ക് എത്തിച്ച ഇതിന്റെ അണിയറപ്രവർത്തകർ തീർച്ചയായും അഭിനന്ദനം അർഹിക്കുന്നുണ്ട്. അതുകൊണ്ടു കൂടിയാകാം, ജനങ്ങൾ ഇരുകൈയ്യും നീട്ടി ഈ ഷോർട്ട് ഫിലിം സ്വീകരിച്ചിരിക്കുന്നത്. ഒരു എട്ട് വയസ്സുകാരനായ ഋഷബ് ദേവാണു ഇതിലെ പാട്ടിന്റെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നതി എന്നതാണ് മറ്റൊരു പ്രത്യേകത. സംഗീതസംവിധായകൻ അരുൺ രാജിന്റെ മകനാണു ഋഷബ്. ഇതിലെ പാട്ട് ജനങ്ങൾ ഏറ്റെടുത്ത് കഴിഞ്ഞു.
ഈ ഷോർട്ട് ഫിലിം പൂർണമായും ദുബായിൽ ചിത്രീകരിച്ചതാണ്. കോട്ടപ്പടിക്കാരൻ ജിതിന്റെ കഥയെ ആധാരമാക്കിയുള്ള ഈ സിനിമയുടെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ജിതിനും ദിപുവും ചേർന്നാണ്. നവാഗതരായ ലക്ഷ്മി വത്സൻ, സിജി ഫിലിപ് എന്നിവർക്ക് പുറമേ ദിപുവുംഇതിലൊരു പ്രധാന കഥാപാത്രത്തേ അവതരിപ്പിച്ചിരിക്കുന്നു.
ശ്രീജിത്ത് SV ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ഈ ഷോട്ട് മൂവിയിയുടെ പിന്നണിയിൽ പ്രവർത്തിച്ചിരിക്കുന്നത് സിനിമാരംഗത്ത് പ്രമുഘരായ ടെക്നീഷൻമാരാണ്. നിരവധി സിനിമകൾക്കും ഡോക്കുമെൻറ്ററികൾക്കും എഡിറ്റിഗ് നിർവഹിച്ചിട്ടുള്ള പ്രവീൺ കുട്ടനാണ് ഇതിൻറ്റെ എഡിറ്റിഗ് ചെയ്തിരിക്കുന്നത്. ചായാഗ്രഹണത്തിന് നാഷ്ണൽ അവാർഡ് നേടിയ നിഘിൽ s പ്രവീൺ ആണ് DI & കളറിംഗ് ചെയ്തിരിക്കുന്നത്. Home ഉൾപ്പടേ നിരവധി സിനിമകൾക്ക് സൗണ്ട് ഡിസൈൻ ചെയ്തിട്ടുള്ള ധനുഷ് നയനാർ ആണ് സൗണ്ട് ഡിസൈൻ. സാറാ, ബിനേഷ്, ഷിഹാബ്, അഷ്ന, സിൻജൽ എന്നിവരാണ് മറ്റുവേഷങ്ങളിലെത്തുന്നത്. Goodwill Entertainments ൻറ്റെ YouTube ചാനലിലാണ് After Effect റിലീസ് ആയിരിക്കുന്നത്.
CHUTTUVATTOM
സൈക്കിളിൽ കാണാക്കാഴ്ചകൾ കണ്ട് പൈങ്ങോട്ടൂർ സ്വദേശി ജോഹൻ

കോതമംഗലം : മനുഷ്യന് വ്യത്യസ്ത തരം ആഗ്രഹങ്ങളാണല്ലോ. അതിൽ ജോഹൻ മാത്യു സന്തോഷ് എന്ന 15 കാരന് തന്റെ സൈക്കിളിൽ ഇന്ത്യ ചുറ്റണം എന്നാണഗ്രഹം. അതിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ജോഹൻ 500ൽ പരം കിലോമീറ്റർ താണ്ടി സൈക്കിളിൽ പ്രേതനഗരിയായ ധനുഷ്കോടിയിലെത്തി. മഴയും, മഞ്ഞും, വെയിലും വകവെക്കാതെ ഹൈ റേഞ്ചിന്റെ മലമടക്കുകളും, ലോ റേഞ്ചും എല്ലാം താണ്ടി ജോഹൻ ധനുഷ്കോടിയെലെത്തുകയായിരുന്നു. ബന്ധുക്കളും, സുഹൃത്തുക്കളുമായ ദീപു, ദീപുവിന്റെ ഭാര്യ രേഖ, രഘു, എഡിസൺ എന്നിവർ ഉൾപ്പെടെയുള്ള 5 അംഗ സംഘം അടിമാലി, കല്ലാർകുട്ടി രാജകുമാരി, പൂപ്പാറ, തേനി, മധുര, തിരിച്ചിറ പ്പെട്ടി, രാമേശ്വരം വഴി ധനുഷ്കോടിയിൽ എത്തി.
5 പേരടങ്ങുന്ന സംഘത്തിലെ പ്രായംകുറഞ്ഞ കുട്ടിതാരമാണ് ജോഹൻ. സൈക്കിളിൽ ധനുഷ്കോടിയിലേക്കുള്ള യാത്ര പുതിയ അനുഭവമാണ് സമ്മാനിച്ചതെന്ന് ജോഹൻ പറയുന്നു. പൈങ്ങോട്ടൂർ സെന്റ് ജോസഫ് ഹയർ സെക്കന്ററി സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർഥിയാണ് സൈക്കിളിൽ ഇന്ത്യ ചുറ്റാനൊരുങ്ങുന്ന ഈ കുട്ടിതാരം. കവളങ്ങാട് സെന്റ് ജോൺസ് ഹയർസെക്കണ്ടറി സ്കൂൾ ഉദ്യോഗസ്ഥൻ താഴത്തൂട്ട് സന്തോഷിന്റെയും, കോതമംഗലം എം. എ. കോളേജ് ലാബ് അസിസ്റ്റന്റ് നിമ്മി ഈശോയുടെയും മകനാണ് ജോഹൻ
CHUTTUVATTOM
എം.എ കോളേജിൽ കലാലയ യൂണിയന്റെയും, ആർട്സ് ക്ലബ്ബിന്റെയും ഉത്ഘാടനം നടന്നു.

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ 2021-22 വർഷത്തെ കലാലയ യൂണിയന്റെയും, ആർട്സ് ക്ലബ്ബിന്റെയും ഉത്ഘാടനം നടന്നു. “കനൽ” എന്ന് പേരിട്ടിരിക്കുന്ന യൂണിയന്റെ ഉത്ഘാടനം ചലച്ചിത്ര താരം ഫെമിന ജോർജ് (മിന്നൽ മുരളി ഫെയിം ), ആർട്സ് ക്ലബ്ബിന്റെ ഉത്ഘാടനം തിരക്കഥകൃത്ത് ദേവദത്ത് ഷാജി (ഭീഷ്മ പർവ്വം ഫെയിം)എന്നിവർ നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. ഷാന്റി എ അവിരാ, സ്റ്റാഫ് അഡ്വൈസർ ഡോ. ലതാ എസ് നായർ, കൾച്ചറൽ ഫോറം കോ -ഓർഡിനേറ്റർ ഡോ. അശ്വതി ബാലചന്ദ്രൻ,കോളേജ് യൂണിയൻ ചെയർമാൻ ആൽവിൻ മോഹനൻ,വൈസ് ചെയര്പേഴ്സൻ ബീഗം സുൽത്താന, ആർട്സ് ക്ലബ് സെക്രട്ടറി സഞ്ജയ് സജീവൻ, ജനറൽ സെക്രട്ടറി മുഹമ്മദ് ഹാരീസ് എന്നിവർ പ്രസംഗിച്ചു.
ചടങ്ങിൽ, ദീർഘ കാല സേവനത്തിനു ശേഷം ഈ വർഷം കോളേജിൽ നിന്ന് വിരമിക്കുന്ന അദ്ധ്യാപക -അനദ്ധ്യാപകരെ കലാലയ യൂണിയന്റെ നേതൃത്വത്തിൽ ഉപഹാരം നൽകി ആദരിച്ചു. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും, ചാലക്കുടി ബ്രോ ഹൗസിന്റെ ചെണ്ടമേളവും അരങ്ങേറി.
ചിത്രം : ഇടത് നിന്ന് ഡോ. ഷാന്റി എ അവിരാ, ബീഗം സുൽത്താന, ദേവദത്ത് ഷാജി, ഫെമിന ജോർജ്, ആൽവിൻ മോഹനൻ, മുഹമ്മദ് ഹാരീസ്
Entertainment
കോതമംഗലത്ത് ചിത്രീകരിക്കുന്ന സിനിമയിലേക്ക് പുതു മുഖങ്ങളെ തേടുന്നു.

കോതമംഗലം : കോതമംഗലത്തും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരിക്കുന്ന സിനിമയിലേക്ക് പുതു മുഖങ്ങളെ തേടുന്നു. മമ്മൂട്ടി, മോഹൻലാൽ ഉൾപ്പെടെ പല താരങ്ങളുടെയും ഹിറ്റ് സിനിമകൾ നിർമ്മിച്ച എം കെ നാസറും ജീവൻ നാസറും ചേർന്ന് നിർമ്മിക്കുകയും കോതമംഗലം സ്വദേശി ജയേഷ് മോഹൻ സംവിധാനവും ചെയ്യുന്ന “ചിലർ” എന്ന സിനിമയിലേക്കാണ് പുതുമുഖങ്ങളെ തേടുന്നത്.
പ്ലാസ്റ്റിക് ഉപഭോഗത്തിനെതിരായ ബോധവത്കരണത്തിനായി ചിത്രീകരിച്ച ജയേഷിന്റെ ഷോർട്ട് ഫിലിം കേരള ശുചിത്വ മിഷന്റെ പല പരിപാടികളും പ്രദർശിപ്പിച്ചിട്ടുണ്ട്. ജയേഷിന്റെ ചെരാതുകൾ എന്ന സിനിമയും ഹിറ്റ് ലിസ്റ്റിൽ ഇടംപിടിച്ചിരുന്നു. പ്രശസ്ത നിർമ്മാതാവ് നൗഷാദ് ആലത്തൂർ നിർമിക്കുന്ന ‘വൈറൽ 2019’ എന്ന ചിത്രത്തിൻ്റെ സംവിധായകരിൽ ഒരാൾ കൂടിയാണ് ജയേഷ്. കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് “ചിലർ” എന്ന സിനിമയിലെ ട്രെയിലർ സോഷ്യൽ മീഡിയയിൽ തരംഗമായത്. ഈ സിനിമയിൽ അഭിനയിക്കുവാൻ താൽപ്പര്യമുള്ളവർ ബന്ധപ്പെടുക : 9074760631
-
ACCIDENT1 day ago
സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ച് സ്കൂൾ വിദ്യാർത്ഥി മരിച്ചു.
-
NEWS2 days ago
നെല്ലിമറ്റത്ത് യുവതിയും യുവാവും വിഷം കഴിച്ച നിലയിൽ: യുവതി മരിച്ചു, യുവാവിൻ്റെ നില ഗുരുതരം.
-
ACCIDENT2 days ago
ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം.
-
NEWS6 days ago
കോതമംഗലത്തെ ഹോട്ടലുകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തു.
-
NEWS1 week ago
കോതമംഗലത്ത് ഓൺലൈൻ ഷോപ്പിങ് തട്ടിപ്പ്: ഇരയായത് സർക്കാർ ഉദ്യോഗസ്ഥർ.
-
NEWS7 days ago
കോതമംഗലം സ്വദേശിയായ വൈദികൻ ജര്മ്മനിയിലെ തടാകത്തില് മുങ്ങി മരിച്ചു.
-
NEWS3 days ago
നാട്ടുകാരെയും പോലീസിനെയും വട്ടം കറക്കി തമിഴ്നാട് രജിസ്ട്രേഷനുള്ള ട്രാവലർ.
-
CRIME4 days ago
കോതമംഗലത്ത് വീണ്ടും കഞ്ചാവ് വേട്ട; രണ്ടരക്കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ.
