മുവാറ്റുപുഴ വിവേകാനന്ദ സ്കൂളിൽ റാലിക്കിടെ കാർ പാഞ്ഞു കയറി വിദ്യാർത്ഥികൾക്കും ഒരു അധ്യാപികയ്ക്കും പരിക്ക്.


മുവാറ്റുപുഴ : മുവാറ്റുപുഴ വിവേകാനന്ദ സ്കൂളിൽ റാലിക്കിടെ സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഓഫീസറുടെ കാറിടിച്ച് വിദ്യാർത്ഥികൾക്കും അധ്യാപികക്കും പരിക്ക്. പത്തു വിദ്യാർത്ഥികൾക്കും ഒരു അധ്യാപികയ്ക്കും പരിക്ക്. മലയാളം അധ്യാപികയായ നെല്ലാട് സ്വദേശി രേവതി ടീച്ചറുടെ നില ഗുരുതരമാണ്. വെള്ളൂർകുന്നത്ത് നടക്കുന്ന യോഗ റാലിക്ക് കൊണ്ടുപോകാൻ കുട്ടികളെ ലൈനിൽ നിർത്തിയപ്പോഴാണ് അപകടം സംഭവിച്ചത്. ഒരു കുട്ടിയുടെ ദേഹത്ത് തട്ടിയ ശേഷം കാർ വേഗം കൂടി മറ്റുള്ളവരെ ഇടിക്കുകയായിരുന്നു.

അധ്യാപകൻ വാഹനം കുട്ടിയിൽ ഇടിച്ചതിനു പിന്നാലെ പരിഭ്രമിച്ച് ബ്രേക്കിനു പകരം ആക്സിലറേറ്റർ അമർത്തിയതാകാം അപകട സാധ്യത എന്നാണ് പ്രാഥമിക നിഗമനം. ആറു വിദ്യാർഥികൾ മുവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിലും ടീച്ചറും രണ്ടു കുട്ടികളും കോലഞ്ചേരിയിലുമാണ്.

Leave a Reply