കോതമംഗലം : ചരിത്രത്തിലാദ്യമായി ആനവണ്ടി മീറ്റിനോടൊപ്പം കാട്ടിലൊരു താമസവും സംഘടിപ്പിക്കുന്നു. ഡിസംബർ 10, 11 തീയതികളിൽ ചിന്നാർ വന്യ ജീവി സങ്കേതത്തിൽ വെച്ചാണ് ആനവണ്ടി മീറ്റും നേച്ചർ ക്യാമ്പും നടത്തുന്നത്. ഡിസംബർ പത്തിന് രാവിലെ കൃത്യം എട്ടു മണിക്ക് കോതമംഗലം കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ നിന്നും പുറപ്പെട്ട് പൂപ്പാറ,ആനയിറങ്കൽ , ഗ്യാപ് റോഡ്, മൂന്നാർ, മറയൂർ വഴി ചിന്നാർ വന്യ ജീവി സങ്കേതം. കാടിനെ അറിഞ്ഞു കാടിനുള്ളിൽ ഒരു കിടിലൻ താമസവും അടുത്ത ദിവസം രാവിലെ ചെറിയ ട്രെക്കിംഗും ഒക്കെയായി ഇത് വരെയില്ലാത്ത ഒരു കിടിലം ആനവണ്ടി മീറ്റ്.
ഡിസംബർ മാസത്തിൻ്റെ കുളിരിൽ ധനുമാസത്തിൻ്റെ നിലാവിൽ രണ്ടു പകലും ഒരു രാവും നമുക്ക് ആനവണ്ടിയിലേറി യാത്ര ചെയ്യാം. മൂന്നാറും മറയൂരും ചുറ്റി ചിന്നാർ കാടുകളിൽ ചേക്കേറാം. മഴയും,പുഴയും,കടന്ന് കാടകങ്ങളിൽ സ്വച്ഛമായി വിഹരിക്കാം. ആനവണ്ടിയിലെ ഹൈറേഞ്ച് യാത്രയുടെ ഗരിമ മതിവരുവോളം ആസ്വദിക്കാം ആഘോഷിക്കാം. താമസം, ഭക്ഷണം യാത്ര ഉൾപ്പെടെ ഒരാൾക്ക് 1800 രൂപയാണ് അടക്കേണ്ടത്.
ആദ്യം പണം അടക്കുന്ന 50 പേർക്ക് മാത്രമായിരിക്കും പ്രവേശനം ഉള്ളത്. യാതൊരു കാരണവശാലും അൻപതിൽ കൂടുതൽ പേരെ ഉൾപെടുത്താൻ സാധിക്കുന്നതല്ല.
മനസ്സ് ത്രസിപ്പിക്കുന്ന യാത്രയ്ക്കായി ഇന്നു തന്നെ താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോം ഫിൽ ചെയ്തു പേയ്മെന്റ് അടച്ചു നിങ്ങളുടെ പങ്കാളിത്തം ഉറപ്പു വരുത്തുക.
പേയ്മെന്റ് അടക്കേണ്ട ഗൂഗിൾ പേ/ ഫോൺ പേ നമ്പർ – 95445 28143 ( Rahul R )
Aanavandi Meet with Nature Camp @ Chinnar Wild Life Sanctuary
Google Form Link
https://forms.gle/YSyNmyDbSmkkYQtt6
Contact Numbers
Soni : 86069 16540
Rahul : 95445 28143
Abin : 97477 53818
Sreeraj : 99804 79073