NEWS
എ ആർ വിനയന് പൊതു സമൂഹം വികാരനിർഭരമായ വിട നൽകി.

കോതമംഗലം : വിനയനെന്ന് പേരു പോലെ തന്നെ വിനയമായി കോതമംഗലത്ത് രാഷ്ട്രീയ ജീവിതം നയിച്ച സി പി ഐ കോതമംഗലം മണ്ഡലം സെക്രട്ടറി സഖാവ് എ ആർ വിനയന് സഖാക്കളും പൊതു സമൂഹവും വികാരനിർഭരമായ വിട നൽകി. മരണ വാർത്തയറിഞ്ഞതു മുതൽ ഇരമല്ലൂർ അത്തിപ്പിള്ളിൽ വീട്ടിലേക്ക് പാർട്ടി പ്രവർത്തകരും തന്റെ കർമ്മരംഗങ്ങളിൽ ഒരു പ്രാവശ്യമെങ്കിലും കണ്ടു മുട്ടിയ വരും അവസാനമായി ഒരു നോക്കു കാണാൻ എത്തി. ഇങ്ക്വിലാബ് വിളികൾ മുഴങ്ങിയ അന്തരീക്ഷത്തിൽ വീടിനു തെക്കുവശത്തു ഒരുക്കിയ ചിതയിൽ സഖാവ് എ എർ വിനയൻ എരിഞ്ഞടങ്ങി. സിപി ഐ ജില്ലാ സെക്രട്ടറി പി രാജു രക്ത പതാക പുതപ്പിച്ചു.
അന്തിമ പോ ചാര മർപ്പിക്കുന്നതിനായി നേതാക്കളും പ്രവർത്തകരുമടങ്ങുന്ന നീണ്ട നിര തന്നെയെത്തി. രണ്ടു വട്ടം നെല്ലിക്കുഴി പഞ്ചായത്ത് വൈസ്
പ്രസിഡന്റായി പ്രവർത്തിച്ച നാളുകളിൽ ഔദ്യോഗിക രംഗത്തും രാഷ്ട്രീയ രംഗത്തും കണ്ടു മുട്ടിയ വരും വിട നൽകാൻ എത്തിയിരുന്നു. സി പി ഐ മണ്ഡലം സെക്രട്ടറിയെന്ന നിലയിൽ പ്രവർത്തിച്ചപ്പോൾ കണ്ടുമുട്ടിയ വിവിധ രാഷ്ട്രീയ കക്ഷികളിൽപ്പെട്ടവരും അന്തിമോപചാര മർപ്പിച്ചു.
ആന്റണി ജോൺ എം എൽ എ, സി പി ഐ ജില്ലാ സെക്രട്ടറി പി രാജു , ഇടുക്കി
ജില്ലാ സെക്രട്ടറി കെ കെ ശിവരാമൻ,
ആക്ടിംഗ് സെക്രട്ടറി കെ എൻ സുഗതൻ , അസിസ്റ്റന്റ് സെക്രട്ടറി ഇ കെ ശിവൻ, സംസ്ഥാന കൗൺസിൽ കമ്മറ്റി അംഗങ്ങളായ കമലാ സദാനന്ദൻ ,കെ കെ അഷറഫ്, ബാബു പോൾ, കെ സലിം കുമാർ , ജനയുഗം കൊച്ചി യൂണിറ്റ് മാനേജർ അഡ്വ. ജി
മോട്ടിലാൽ, ജില്ലാ എക്സിക്യൂട്ടീവ് കമ്മറ്റിയംഗങ്ങളായ കെ എൻ ദിനകരൻ ,എൽദോ എബ്രഹാം, ടി സി സൻ ജിത് , സി വി ശശി, മണ്ഡലം സെക്രട്ടറി മാരായ കെ പി റെജി മോൻ ,പി വി ചന്ദ്രബോസ്, എം പി ജോസഫ് , സതീഷ് ബാബു, കോതമംഗലം മണ്ഡലം ആക്ടിംഗ് സെക്രട്ടറി പി റ്റി ബെന്നി, കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ എം ബഷീർ, മുൻ എം പി ജോയ് സ് ജോർജ് , എഫ് ഐ റ്റി ചെയർമാൻ ആർ അനിൽ കുമാർ, സി പി എം ഏരിയാ സെക്രട്ടറി കെ എ ജോയി, നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് പി എം മജീദ്, തഹസിൽ ദാർ റെയ്ചൽ കെ വർഗീസ്, ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മറ്റിയംഗം എസ് കെ
എം ബഷീർ, കോൺഗ്രസ് ഐ ബ്ലോക്ക് പ്രസിഡന്റ് എം എസ് എൽദോസ് ,കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റ് ഷിബു തെക്കും പുറം,
ജനാധിപത്യ കേരളാ കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ബാബു പോൾ, എ ഐ വൈ എഫ് ജില്ലാ സെക്രട്ടറി കെ ആർ റെനീഷ്, പ്രസിഡന്റ് പി കെ രാജേഷ്, പ്രവാസി ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് പി കെ രാജീവൻ , സി പി ഐ നെല്ലിക്കുഴി ലോക്കൽ സെക്രട്ടറി പി എ അബ്ദുൾ സലാം,കെ വി മധു (ബി എം എസ് ) എന്നിവർ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു.
ജില്ലാ സെക്രട്ടറി പി രാജു മൃതദേഹത്തിൽ പുഷ്പ ചക്രം അർപ്പിച്ചു.വിവിധ സംഘടന പ്രതിനിധികൾ, ജില്ലാ , ബ്ലോക്ക് , ഗ്രാമ പഞ്ചായത്തു പ്രതിനിധികൾ, ലോക്കൽ സെക്രട്ടറിമാർ ,ട്രേഡ് യൂണിയൻ പ്രതിനിധികൾ എന്നിവരും പുഷ്പ ചക്രം അർപ്പിച്ചു.
പടം :
സഖാവ് എ ആർ വി നയന്റെ മൃതദേഹത്തിൽ ജില്ലാ സെക്രട്ടറി പി രാജു രക്ത പതാക പുതപ്പിക്കുന്നു.
CHUTTUVATTOM
മഴക്കാലപൂർവ്വ ശുചീകരണം ഒ ഇ അബ്ബാസ് ഉദ്ഘാടനം ചെയ്തു

കോതമംഗലം: മഴക്കാലമെത്തുന്നതോടെ കൊതുകിലൂടെയും, വെള്ളത്തിലൂടെയുമെല്ലാം ഉണ്ടാകുന്ന സാംക്രമിക രോഗങ്ങളായ മഞ്ഞപ്പിത്തം, ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കുന്നതിനായി പല്ലാരിമംഗലം പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ ആരംഭിച്ച രണ്ടാംഘട്ട മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഒ ഇ അബ്ബാസ് ഉദ്ഘാടനം ചെയ്തു. സി ഡി എസ് മെമ്പർ ഷാജിത സാദിഖ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. തൊഴിലുറപ്പ് തൊഴിലാളികൾ, ക്ലബ്ബുകൾ, സന്നദ്ധ പ്രവർത്തകർ, യുവജന സംഘടനകൾ എന്നിവരുടെ സഹകരണത്തോടെയാണ് ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്.
CHUTTUVATTOM
കാട്ടുപന്നിയെ ഒഴിവാക്കാൻ ഉപാധികളില്ലാതെ അനുമതി വേണം ഷിബു തെക്കും പുറം

കോതമംഗലം:കൃഷിക്കും ജീവനും സ്വത്തിനും നാശം വരുത്തുന്ന കാട്ടുപന്നികളെ തുരത്താന്‍ കർഷകർക്ക് ഉപാധികളില്ലാതെ അനുമതി നൽകണമെന്ന് യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം.
വന്യജീവി ആക്രമണത്തിനെതിരെ യുഡിഎഫ് കര്‍ഷക കോ-ഓര്‍ഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡിഎഫ്ഒ ഓഫിസിനു മുന്നിൽ നടത്തിയ സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കാട്ടുപന്നി ശല്യം ഒഴിവാക്കാൻ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് വൈരുധ്യങ്ങള്‍ നിറഞ്ഞതാണ്. വന്യജീവി സംരക്ഷണ നിയമം പ്രകാരം മനുഷ്യന്റെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യജീവികളെ വേട്ടയാടാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ഉത്തരവിടാം. ഈ അധികാരമാണ് മന്ത്രിസഭ തിരുമാന പ്രകാരം തദ്ദേശഭരണസ്ഥാപന അധ്യക്ഷന്മാര്ക്ക് നല്‍കിയിരിക്കുന്നത്.
വന്യജിവി സങ്കേതങ്ങളോടു ചേര്‍ന്നു കിടക്കുന്ന പ്രദേശത്താണ് കാട്ടുപന്നി ഉല്‍പ്പെടെയുള്ള വന്യജീവി ശല്യമുള്ളത്. വന്യജീവി സങ്കേതങ്ങള്‍ക്കു പത്തു കിലോമീറ്റര്‍ ചുറ്റളവിലുള്ള വ്യക്തികള്‍ക്ക് തോക്ക് ലൈസന്‍സ് നല്‍കുന്നില്ല. വനം വകുപ്പില്‍ നിന്ന് എന്‍ഒസി ഉണ്ടെങ്കില്‍ ലൈസന്‍സ് നല്‍കാമെന്ന് വ്യവസ്ഥയുണ്ടെങ്കിലും വനം വകുപ്പ് അധികൃതര്‍ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് നിലവിലുള്ള ലൈസന്‍സ് പോലും പുതുക്കി നല്‍കുന്നില്ല.
വളരെ അപൂര്‍വം ലൈസന്‍സുള്ള തോക്കുകള്‍ ഉപയോഗിച്ച് കാട്ടുപന്നി ശല്യം ഒഴിവാക്കാൻ കഴിയില്ല. കൊല്ലപ്പെടുന്ന പന്നിയുടെ ജഡം ശാസ്ത്രീയമായി കത്തിക്കുകയോ മറവു ചെയ്യുകയോ വേണമെന്ന മന്ത്രിസഭ തിരുമാനത്തിലെ വ്യവസ്ഥ, വന്യജീവി സംരക്ഷണം നിയമത്തില്‍ ഒരിടത്തും പറഞ്ഞിട്ടില്ല.
കൃഷിയിടത്തില്‍ ഇറങ്ങുന്ന കാട്ടുപന്നികളെ ഏതു വിധേനെയും നശിപ്പിക്കാന്‍ കേരള ഹൈക്കോടതി ഇരുനൂറോളം കര്‍ഷകര്‍ക്ക് അനുമതി നല്കിയിട്ടുള്ളതാണ്. സമാനമായ രീതിയിലുള്ള മന്ത്രിസഭ തിരുമാനം ഉണ്ടായാല്‍ മാത്രമെ കാട്ടുപന്നി ശല്യത്തിന് ശാശ്വത പരിഹാരമുണ്ടാകൂ.
തോക്ക് ഉപയോഗിച്ചു മാത്രമെ കൊല്ലാന്‍ പാടുള്ളൂ. കാട്ടുപന്നി വരുന്നതും കാത്ത് കര്‍ഷകര്‍ക്ക് രാത്രി കാലത്ത് കൃഷിയിടത്തില്‍ കഴിച്ചുകൂട്ടാന്‍ കഴിയില്ല. കാട്ടുപന്നി വരുന്നത് കണ്ടാല്‍ തന്നെ തദ്ദേശ ഭരണ അധ്യക്ഷനെ വിവരം അറിയിച്ച്, ലൈസന്‍സുള്ള തോക്കുകാരനെ കണ്ടെത്തി സ്ഥലത്ത് എത്തിച്ചു പന്നിയെ വകവരുത്തുന്ന പ്രയോഗികമല്ലെന്ന് ഷിബു തെക്കുംപുറം ചൂണ്ടിക്കാട്ടി.
കോ-ഓർഡിനേഷൽ കമ്മിറ്റി കൺവീനർ ജെയിംസ് കോറമ്പേൽ അധ്യക്ഷത വഹിച്ചു.
പി.പി.ഉതുപ്പാൻ,അഡ്വ.അബു മൊയ്തീൻ, എം.എസ്.എൽദോസ്,എബി എബ്രാഹം,ഇ.എം.മൈക്കിൾ,എ.ടി.പൗലോസ്,പി.സി.ജോർജ്,ജോമി തെക്കേക്കര,കെ.എ.അലിയാർ,എ.സി.രാജശേഖരൻ, റോയ് കെ.പോൾ,റോയ് സ്കറിയ, പി.എ. പാദുഷ,കെ.ഇ.കാസിം,
സജി തെക്കേക്കര,ജെസി സാജു,ഷൈമോൾ ബേബി,മാത്യു ജോസഫ്,ഒ.കെ.ജോസഫ്,സി.കെ.സത്യൻ,ജോണി പുളിന്തടം,കെ.കെ.ഹുസൈൻ, കരുണാകരൻ പുനത്തിൽ,ജോസ് കൈതക്കൽ എന്നിവർ പ്രസംഗിച്ചു.
CHUTTUVATTOM
വാശിക്ക് മുന്നിൽ കീഴടങ്ങുകയില്ല; കേ-റെയിൽ കേരളത്തിന് വേണ്ട” കോതമംഗലത്ത് പൗര സംഗമം നടത്തി

കോതമംഗലം : കേ-റെയിൽ കേരളത്തിന് ഭൂഷണമല്ല. ഭരണകൂടം പിൻമാറിയേ മതിയാകൂ. കേറയിൽ കേരളത്തിന് വേണ്ട. വെൽഫയർ പാർട്ടി മണ്ഡലം കമ്മിറ്റി കോതമംഗലത്ത് സംഘടിപ്പിച്ച പൗരസംഗമം വെൽഫയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി മിർസാദ് റഹ്മാൻ ഉദ്ഘാടനം ചെയ്തു.
കേരള മദ്യ വിരുദ്ധ ഏകോപന സമിതി സംസ്ഥാന സെക്രട്ടറി ജയിംസ് കോറമ്പേൽ വിഷയാവതരണം നടത്തി. ജില്ലാ വൈസ്പ്രസിഡന്റ് ശംസുദീൻ എടയാർ , മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. മണ്ഡലം പ്രസിഡന്റ് സി.എ യഹ് യ അധ്യക്ഷത വഹിച്ച യോഗത്തിൽ സിദ്ദീഖ് കുടമുണ്ട സ്വാഗതം ആശംസിച്ചു. ജില്ലാ സെക്രട്ടറി നസീർ അലിയാർ, ജില്ലാ കമ്മിറ്റിയംഗം ഇല്യാസ് ടി.എ. റെജി വാരിക്കാട്ട് എന്നിവർ സംസാരിച്ചു.
-
CHUTTUVATTOM3 days ago
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമണം നടത്തിയ ആൾ പിടിയിൽ
-
NEWS1 week ago
അർദ്ധരാത്രിയിൽ വീട്ടിൽ കയറി മകനെയും പിതാവിനെയും മാതാവിനെയും മർദിച്ചു.
-
CRIME1 week ago
മോഷ്ടിച്ച ബൈക്കിൽ കറങ്ങി നടന്നവർ കോതമംഗലം പോലീസിൻ്റെ പിടിയിൽ
-
CRIME1 week ago
നിരന്തര കുറ്റവാളിയായ കോതമംഗലം സ്വദേശിയായ രാഹുലിനെ കാപ്പ ചുമത്തി ജയിലിലടച്ചു.
-
CHUTTUVATTOM1 day ago
കോതമംഗലത്തു വീണ്ടും കഞ്ചാവ് വേട്ട
-
AGRICULTURE1 week ago
പി.എം കിസ്സാൻ സമ്മാൻ നിധി കർഷകർക്കായുള്ള അറിയിപ്പ്.
-
CHUTTUVATTOM4 days ago
കെ എസ് ആര് ടി സി ഡ്രൈവര്‍ കുഴഞ്ഞ് വീണ് മരിച്ചു
-
NEWS1 week ago
മഴ കനത്തു; തോടായി കോട്ടപ്പടി റോഡ്; സൂത്രം കൊണ്ട് ഓടയൊരുക്കാൻ അധികാരികളും.
