രാഹുൽ തരംഗം കേരളം മുഴുവൻ ആഞ്ഞടിക്കും; ഡീനിന് വൻ ഭൂരിപക്ഷം ലഭിക്കുമെന്ന് എ.കെ. ആന്റണി.


കോതമംഗലം: കേരളത്തിൽ യു.ഡി.എഫിന് അനുകൂലമായ അന്തരീക്ഷമാണ് നിലവിലുള്ളതെന്ന് കോൺഗ്രസ് അഖിലേന്ത്യ വർക്കിങ് കമ്മിറ്റി അംഗം എ.കെ. ആന്റണി. 1977-ന് സമാനമാണ് കേരളത്തിലെ രാഷ്ട്രീയ അന്തരീക്ഷമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഹുൽഗാന്ധി വയനാട് മത്സരിക്കാൻ എത്തിയതോടെ കേരളമാകെ തരംഗമായിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. കോതമംഗലത്ത് യു.ഡി.എഫ്. സ്ഥാനാർഥി ഡീൻ കുര്യാക്കോസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു എ.കെ. ആന്റണി. പ്രസംഗത്തിലുടനീളം മോദിയേയും പിണറായിയേയും ആന്റണി കടന്നാക്രമിച്ചായിരുന്നു പ്രസംഗം. മോദിയെ ഭയക്കാതെ ഇന്ത്യയിലുടനീളം സഞ്ചരിക്കുന്ന ഏക നേതാവ് രാഹുൽഗാന്ധിയാണെന്നും ആന്റണി ചൂണ്ടിക്കാട്ടി.

രാ​ഹു​ൽ ഗാ​ന്ധി പ്ര​ധാ​ന​മ​ന്ത്രി​യാ​യാ​ൽ കാ​ർ​ഷി​ക ക​ട​ങ്ങ​ൾ എ​ഴു​തി​ത്ത​ള്ളു​മെ​ന്ന് അദ്ദേഹം പറഞ്ഞു. യു​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ കെ.​പി. ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള കോ​ണ്‍​ഗ്ര​സ് വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ പി.​ജെ. ജോ​സ​ഫ്, കേ​ര​ള കോ​ണ്‍​ഗ്ര​സ്-​ജേ​ക്ക​ബ് സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ ജോ​ണി നെ​ല്ലൂ​ർ, മു​ൻ മ​ന്ത്രി കെ.​ബാ​ബു, ജോ​സ​ഫ് വാ​ഴ​യ്‌​ക്ക​ൻ, ടി.​ജെ. വി​നോ​ദ്, മാ​ത്യു കു​ഴ​ൽ​നാ​ട​ൻ, ഷി​ബു തെ​ക്കും​പു​റം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Leave a Reply