നെല്ലിക്കുഴി ; ലോക്ഡൗണ്‍ പ്രതിസന്ധി മറികടക്കാന്‍ അടച്ചിട്ട കടകള്‍ക്ക് രണ്ട് മാസം വാടക ഇളവ് നല്‍കണമെന്ന് കെട്ടിട ഉടമകളോട് നെല്ലിക്കുഴിയിലെ വ്യാപാര സംഘടനകള്‍ ആവശ്യപെട്ടു. ലോക് ഡൗണ്‍ കാലം അനന്തമായി നീളുന്നത് മൂലവും പൊതുഗതാഗതം ഇല്ലാത്തതും ഫര്‍ണീച്ചര്‍ വ്യാപാര മേഖലയ്ക്ക് കടുത്ത തിരിച്ചടിയാണ് ഉണ്ടാക്കാന്‍ പോകുന്നത്. നെല്ലിക്കുഴിയിലെ ഫര്‍ണീച്ചര്‍ അനുബന്ധ വ്യാപാരസ്ഥാപനങ്ങള്‍ മെയ് 1വെളളിയാ ഴ്ച്ചയും, മെയ് 4 തിങ്കളാഴ്ച്ചയുമായി തുറക്കും . കഴിഞ്ഞ തിങ്കളാഴ്ച്ച മുതല്‍ വ്യാപാരസ്ഥാപനങ്ങള്‍ തുറക്കാന്‍ ഇളവ് വന്നിരുന്നങ്കിലും തുറന്നാലുണ്ടാകുന്ന നഷ്ടം കണക്കിലെടുത്ത് വ്യാപാര സംഘടനകളുടെ നേതൃത്വത്തില്‍ അത് മെയ് 1 ലേക്ക് നീട്ടുകയായിരുന്നു.എന്നാല്‍ ആഴ്ച്ചയുടെ അവസാന ദിനങ്ങള്‍ എന്നതിനാല്‍ ഭൂരിപക്ഷ വ്യാപാര സ്ഥാപനങ്ങളും തിങ്കളാഴ്ച്ചയിലേക്ക് ഓപ്പണിങ്ങ് മാറ്റിവച്ചിട്ടുണ്ട്.
ലോക്ഡൗണിന് മുന്നേയുണ്ടായ പ്രതിസന്ധി മറികടക്കാന്‍ വാടകയില്‍ 50% ഇളവ് നല്‍കാന്‍ കെട്ടിട ഉടമകള്‍ തയ്യാറായിവന്നങ്കിലും പിന്നീട് വന്ന ലോക്ഡൗണ്‍ പൂര്‍ണമായും അടച്ചതോടെ വ്യാപാരികള്‍ക്കുണ്ടായിട്ടുളള കനത്ത നഷ്ടം കുറയ്ക്കാന്‍ രണ്ട് മാസ മുറി വാടക ഒഴിവാക്കാന്‍ വ്യാപാര സംഘടനകള്‍ ആവശ്യപെടുകയായിരുന്നു. പൊതു ഗതാഗതം തുറക്കുന്നതിന് മുന്നെ കടകള്‍ തുറന്നാലും ഈ കടുത്ത പ്രതിസന്ധിയില്‍ വ്യാപാരം നടക്കാന്‍ ഇനി മാസങ്ങള്‍ എടുക്കുമെന്നാണ് വ്യാപാര സംഘടനകളുടെ വിലയിരുത്തല്‍ ഇത് ചെറുകിട വ്യാപാരമേഖലക്ക് കനത്ത ആഘാതമാണ് ശ്രിഷ്ഠിക്കുക.
വ്യാപാര സ്ഥാപനങ്ങളുടെ ബാങ്ക് ഇടപാടുകള്‍ക്ക് 6 മാസ പലിശ ഇളവും സാവകാശവും സംഘടന മുന്നോട്ട് വയ്ക്കുന്നുണ്ട്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കള്‍ ആയ സി.ബി അബ്ദുല്‍ കരീം,ഹമീദ് കാലാപറംബില്‍ , വ്യാപാരി വ്യാവസായി സമിതി നേതാക്കള്‍ആയ എന്‍.ബി യൂസഫ്,അബുവട്ടപ്പാറ, തുടങ്ങിയവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.